നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • 'തുണി അലക്കെടീ'; ആജ്ഞ കേട്ട് തുണി അലക്കുന്ന നവവധു; വിവാദമായി ഒരു ഫോട്ടോഷൂട്ട്

  'തുണി അലക്കെടീ'; ആജ്ഞ കേട്ട് തുണി അലക്കുന്ന നവവധു; വിവാദമായി ഒരു ഫോട്ടോഷൂട്ട്

  സമ്പൂർണ സാക്ഷരത നേടിയവെന്നും പ്രബുദ്ധരെന്നും അവകാശപ്പെടുന്നവർക്ക് ഇടയിൽ ഇത്തരത്തിലുള്ള രീതികൾ മലയാളികൾക്ക് തന്നെ നാണക്കേടാണ്. സ്ത്രീകൾ എക്കാലവും പുരുഷൻ പറയുന്നത് കേട്ട് അടിമയായി ജീവിക്കണമെന്ന തരത്തിലുള്ള സന്ദേശം നൽകുന്നതാണ് ഇത്തരം ചിത്രങ്ങളെന്നും സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് ഇതെന്നും നിരവധിപേർ അഭിപ്രായപ്പെട്ടു.

  News 18

  News 18

  • News18
  • Last Updated :
  • Share this:
   പണ്ടൊക്കെ വിവാഹത്തിന്റെ അന്നുമാത്രം ആയിരുന്നു 'വിവാഹ ഫോട്ടോഗ്രഫി'. എന്നാൽ, കാലം മാറിയതോടെ രീതികളിലും മാറ്റം വന്നു. സേവ് ദ ഡേറ്റ് ഫോട്ടോഷൂട്‌ മുതൽ വിവാഹത്തിന്റെ പടംപിടുത്തം ആരംഭിക്കുകയായി. സേവ് ദ ഡേറ്റ്, പ്രീ വെഡ്ഡിങ് ഫോട്ടോഷൂട്ട്, വെഡ്ഡിങ് ഫോട്ടോഷൂട്ട്, പോസ്റ്റ് വെഡ്ഡിങ് ഫോട്ടോഷൂട്ട് എന്നിങ്ങനെ വിവിധ ഘട്ടങ്ങളിലായാണ് ഒരു കല്യാണത്തിന്റെ ഫോട്ടോഗ്രഫി ഇക്കാലത്ത് നടക്കുന്നത്.

   അൽപം വ്യത്യസ്തമായിട്ടാണെങ്കിൽ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്താൽ അപ്പോൾ തന്നെ വൈറലാകുകയും ചെയ്യും. സിനിമാരംഗങ്ങളെ വെല്ലുന്ന പ്രീ വെഡ്ഡിങ് - പോസ്റ്റ് വെഡ്ഡിങ് ഫോട്ടോകൾ നിരവധി നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ, അടുത്തിടെ പുറത്തിറങ്ങിയ ഒരു വെഡ്ഡിങ് ഫോട്ടോഗ്രഫി കടുത്ത വിമർശനങ്ങളാണ് ഏറ്റു വാങ്ങുന്നത്.

   You may also like:ട്രയൽ ക്ലാസുകൾ കഴിഞ്ഞു; തിങ്കളാഴ്ച മുതൽ വിക്ടേഴ്സിൽ പുതിയ ക്ലാസുകൾ [NEWS]രോഗവ്യാപനം തടയാൻ സാമൂഹിക അകലത്തേക്കാൾ ഫലപ്രദം മാസ്ക്: പഠനം‍ [NEWS] ആരാധനാലയങ്ങൾ തുറന്നു; ഞായറാഴ്ച സമ്പൂർണ ലോക്ഡൗ‍ൺ എന്ന് സർക്കാർ; ആശയക്കുഴപ്പം തുടരുന്നു [NEWS]

   ഫോട്ടോഷൂട്ടിലെ രണ്ട് ചിത്രങ്ങളാണ് വ്യാപകമായി പ്രചരിക്കപ്പെട്ടത്. മുറ്റത്തെ അലക്കുകല്ലിലേക്ക് കൈ ചൂണ്ടി അലക്കാൻ നവവധുവിനോട് ആജ്ഞാപിക്കുന്ന വരൻ ആണ് ഒന്നാമത്തെ ചിത്രത്തിൽ. വരന്റെ ആജ്ഞ കേട്ട് ഒന്നും മിണ്ടാതെ അലക്കുന്ന വധുവാണ് അടുത്ത ചിത്രത്തിൽ. സ്‌ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള ഫോട്ടോയാണ് ഇതെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്.

   തമാശയെന്ന് പറഞ്ഞവരോട് 'ഇത് തമാശയല്ല, അശ്ലീലമാണെന്ന്' ആയിരുന്നു സോഷ്യൽ മീഡിയ നൽകിയ മറുപടി. പോസ്റ്റ് വെഡ്ഡിങ് ഷൂട്ടെന്ന പേരിൽ ഇത്തരം അശ്ലീലങ്ങൾ അനുവദിക്കരുതെന്ന കുറിപ്പോടെയാണ് സോഷ്യൽ മീഡിയയി നിരവധി ആളുകൾ ചിത്രം പങ്കുവെച്ചിരിക്കുന്നത്. ഈ ചിത്രങ്ങൾ സ്ത്രീകളെ അപമാനിക്കുന്നതാണെന്നും ഇത്തരം അശ്ലീലങ്ങൾ വെഡ്ഡിങ് ഫോട്ടോഷൂട്ടിന്റെ പേരിൽ ഇനി അനുവദിക്കരുതെന്നുമാണ് മിക്കവരും അഭിപ്രായപ്പെടുന്നത്.

   സമ്പൂർണ സാക്ഷരത നേടിയവെന്നും പ്രബുദ്ധരെന്നും അവകാശപ്പെടുന്നവർക്ക് ഇടയിൽ ഇത്തരത്തിലുള്ള രീതികൾ മലയാളികൾക്ക് തന്നെ നാണക്കേടാണ്. സ്ത്രീകൾ എക്കാലവും പുരുഷൻ പറയുന്നത് കേട്ട് അടിമയായി ജീവിക്കണമെന്ന തരത്തിലുള്ള സന്ദേശം നൽകുന്നതാണ് ഇത്തരം ചിത്രങ്ങളെന്നും സ്ത്രീത്വത്തെ അപമാനിക്കുന്നതാണ് ഇതെന്നും നിരവധിപേർ അഭിപ്രായപ്പെട്ടു.

   First published: