ബാങ്ക് കവർച്ചക്കേസിലെ പ്രതിയുടെ ടീഷർട്ടിൽ മോട്ടിവേഷൻ വാചകങ്ങൾ; അതിനനുസരിച്ച് ജീവിക്കാൻ ശ്രമിച്ചതാണോയെന്ന് സോഷ്യൽമീഡിയ

Last Updated:

ആലപ്പുഴ കരുവാറ്റ സർവ്വീസ് സഹകരണബാങ്ക് കവർച്ച കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ആൽബിൻ രാജിന്‍റെ (37) ടീ ഷർട്ടിലെ വാചകങ്ങളിലാണ് സോഷ്യൽ മീഡിയയുടെ കണ്ണുടക്കിയിരിക്കുന്നത്. '

ആലപ്പുഴ: പലതരം വാചകങ്ങൾ ഉൾപ്പെടുത്തിയ ടീ ഷര്‍ട്ടുകൾക്ക് ആളുകൾക്കിടയിൽ പ്രിയം കൂടുതലാണ്. നമുക്കിഷ്ടപ്പെട്ട വാചകങ്ങളും സിനിമാ ഡയലോഗുകളും ഇത്തരത്തിൽ പ്രിന്‍റ് ചെയ്യുന്നത് ഒരു ട്രെൻഡ് ആയി തന്നെ മാറിയിട്ടുണ്ട്. അർഥം അറിഞ്ഞും അറിയാതെയും ഇത്തരം വാചകങ്ങള്‍ അടങ്ങിയ ടീ ഷർട്ട് വാങ്ങുന്നവരുമുണ്ട്. ചിലപ്പോ നിറമോ ഡിസൈനോ നോക്കിയാകാം അവർ ടീ ഷർട്ട് വാങ്ങുന്നത്. അതിലെ വാചകങ്ങൾ എന്താണെന്ന് ശ്രദ്ധിച്ചിട്ടുണ്ടാകണമെന്നില്ല.
ഇത്തരത്തിൽ ഒരു കവർച്ചാ കേസിലെ പ്രതിയുടെ ടീഷര്‍ട്ടിലെ വാചകങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. ആലപ്പുഴ കരുവാറ്റ സർവ്വീസ് സഹകരണബാങ്ക് കവർച്ച കേസില്‍ അറസ്റ്റിലായ മുഖ്യപ്രതി ആൽബിൻ രാജിന്‍റെ (37) ടീ ഷർട്ടിലെ വാചകങ്ങളിലാണ് സോഷ്യൽ മീഡിയയുടെ കണ്ണുടക്കിയിരിക്കുന്നത്. 'ഭൂതകാലത്തിൽ നിന്നും പഠിക്കുക.. വർത്തമാനത്തിൽ ജീവിക്കുക.. ഭാവിക്കായി പ്രതീക്ഷ വയ്ക്കുക' എന്ന വാചകങ്ങളടങ്ങിയ ടീ ഷർട്ടായിരുന്നു അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചപ്പോൾ ഇയാൾ ധരിച്ചിരുന്നത്. ഈ ചിത്രങ്ങള്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ടീ ഷർട്ടിലെ വാചകങ്ങൾ അനുസരിച്ച് ജീവിക്കാന്‍ ശ്രമിച്ചതാണോയെന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.
advertisement
ബാങ്ക് മോഷണക്കേസ് പ്രതിയായ തിരുവനന്തപുരം കാട്ടാക്കട കട്ടകോട്‌ പാറക്കണ്ണി മേകക്കുംകരയില്‍ ആല്‍ബിനെ കോയമ്പത്തൂരിൽ നിന്ന് അതിസാഹസികമായാണ് പൊലീസ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ നിലവിൽ റിമാൻഡ് ചെയ്തിരിക്കുകയാണ്.
കഴിഞ്ഞ മാസം മൂന്നാം തീയതിയായിരുന്നു കരുവാറ്റ സര്‍വീസ്‌ സഹകരണ ബാങ്കില്‍നിന്നു നാലരക്കിലോ സ്വര്‍ണവും നാലര
ലക്ഷം രൂപയും മോഷണം പോയത്‌. ആലപ്പുഴ ജില്ലാ പൊലീസ് മേധാവി പി.എസ്.സാബുവിന്‍റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണസംഘമാണ് കേസ് അന്വേഷിച്ചത്. രണ്ടും മൂന്നും പ്രതികളായ ചെട്ടികുളങ്ങര കണ്ണമംഗലം കൈപ്പള്ളി വീട്ടില്‍ ഷൈബു(അപ്പുണ്ണി-39), തിരുവനന്തപുരം കാട്ടാക്കട മേലെ പ്ലാവിട വീട്ടില്‍ ഷിബു(43) എന്നിവരെ നേരത്തെ തന്നെ അറസ്റ്റ് ചെയ്തിരുന്നു.
advertisement
ഇവരിൽ നിന്നും ലഭിച്ച സൂചനകള്‍ വച്ചാണ് മുഖ്യപ്രതി ആൽബിനെയും പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി മോഷണക്കേസുകളിൽ പ്രതിയാണിയാൾ. ആല്‍ബിനിൽ നിന്നും1.850 കിലോഗ്രാം സ്വർണം കണ്ടെടുത്തെന്നാണ് പൊലീസ് അറിയിച്ചത്. മറ്റു 2 പ്രതികളിൽ നിന്നായി 1.5 കിലോഗ്രാമോളം സ്വർണം നേരത്തെ കണ്ടെത്തിയിരുന്നു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബാങ്ക് കവർച്ചക്കേസിലെ പ്രതിയുടെ ടീഷർട്ടിൽ മോട്ടിവേഷൻ വാചകങ്ങൾ; അതിനനുസരിച്ച് ജീവിക്കാൻ ശ്രമിച്ചതാണോയെന്ന് സോഷ്യൽമീഡിയ
Next Article
advertisement
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക ;  ഐക്യം നിലനിർത്താൻ  ശ്രമിക്കണം : ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 13 | ശ്രദ്ധാപൂർവം ആശയവിനിമയം നടത്തുക; ഐക്യം നിലനിർത്താൻ ശ്രമിക്കണം: ഇന്നത്തെ പ്രണയഫലം അറിയാം
  • ആശയവിനിമയവും ക്ഷമയും പ്രണയത്തിൽ പ്രധാനമാണ്

  • ധനു രാശിക്കാർക്ക് പുതിയ പ്രണയ അവസരങ്ങൾക്കും സാധ്യത

  • മീനം രാശിക്കാർ ഐക്യം നിലനിർത്താനും തിടുക്കം ഒഴിവാക്കാനും ശ്രദ്ധിക്കണം

View All
advertisement