എല്ലാ കമ്പ്യൂട്ടറുകളും ഇനി കേന്ദ്ര നിരീക്ഷണത്തിൽ

Last Updated:
ന്യൂഡൽഹി : രാജ്യത്തെ എല്ലാ കമ്പ്യൂട്ടറുകളും ഇനി കേന്ദ്രസർക്കാർ നിരീക്ഷണത്തിൽ.കമ്പ്യൂട്ടറിലെ വിവരങ്ങൾ നിരീക്ഷിക്കാൻ വിവിധ അന്വേഷണ ഏജൻസികൾക്ക് അനുമതി നൽകുന്ന ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കി.
പുതിയ ഉത്തരവ് അനുസരിച്ച് ഐബി, ഇഡി, സിബിഐ, എൻഐഐ തുടങ്ങിയ പത്തോളം ഏജൻസികൾക്ക് ഇനി ആരുടെ കമ്പ്യൂട്ടറുകളിലെയും ഏത് വിവരം വേണമെങ്കിലും നിരീക്ഷിക്കാം..
Also Read-മുസ്ലീമും ആദിവാസിയുമല്ല, ഹനുമാൻജി ജാട്ടെന്ന് യുപി മന്ത്രി
ഡിസംബർ 20 നാണ് ഇത് സംബന്ധിച്ച ഉത്തരവ് ആഭ്യന്തര മന്ത്രാലയം പുറത്തിറക്കിയിരിക്കുന്നത്. ഉത്തരവ് പ്രകാരം കമ്പ്യൂട്ടർ നിരീക്ഷണത്തിന് അനുമതിയുള്ള ഏജൻസികൾ ആവശ്യപ്പെടുന്ന ഏത് തരം വിവരങ്ങളും സാങ്കേതിക സഹായങ്ങളും നല്‍കാൻ കമ്പ്യൂട്ടർ ഉടമസ്തർ അല്ലെങ്കിൽ അതിൽ ഉത്തരവാദിത്തമുള്ളവർ ബാധ്യസ്ഥരാണ്.. ഇതിൽ എന്തെങ്കിലും വീഴ്ച വരുത്തിയാൽ ഏഴു വർഷം വരെ തടവിനും പിഴയ്ക്കും വ്യവസ്ഥയുണ്ട്.
advertisement
Also Read-2018ൽ ഇന്ത്യയിലെ മികച്ച 10 പൊലീസ് സ്റ്റേഷനുകൾ ഏതൊക്കെ?
ഐടി ആക്ടിലെ 69(1) വകുപ്പ് പ്രകാരമാണ് ഏജൻസികൾക്ക് നിരീക്ഷണത്തിനുള്ള അനുമതി കേന്ദ്രം നൽകിയിരിക്കുന്നത്. ഐടി നിയമപ്രകാരമുള്ള തടസങ്ങൾ മറികടക്കാൻ ആണ് ഉത്തരവെന്നാണ് വിശദീകരണം.
നിരീക്ഷണത്തിന് കേന്ദ്രം അനുമതി നൽകിയ ഏജൻസികൾ
  1. ഇന്റലിജൻസ് ബ്യൂറോ
  2. നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ
  3. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ്
  4. സെന്‍ട്രൽ ബോർഡ് ഓഫ് ഡയറക്റ്റ് ടാക്സസ്
  5. ഡയറക്ട്രേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്
  6. സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ
  7. നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി
  8. കാബിനറ്റ് സെക്രട്ടറിയേറ്റ്
  9. ഡയറക്ട്രേറ്റ് ഓഫ് സിഗ്നൽ ഇന്റലിജൻസ് ( ജമ്മു കശ്മീർ, വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ, അസം എന്നിവിടങ്ങളിൽ മാത്രം )
  10. കമ്മീഷണർ ഓഫ് പൊലീസ്
advertisement
Click here to add News18 as your preferred news source on Google.
ബ്രേക്കിങ് ന്യൂസ്, ആഴത്തിലുള്ള വിശകലനം, രാഷ്ട്രീയം, ക്രൈം, സമൂഹം എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ ദേശീയ വാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/India/
എല്ലാ കമ്പ്യൂട്ടറുകളും ഇനി കേന്ദ്ര നിരീക്ഷണത്തിൽ
Next Article
advertisement
Love Horoscope January 14 | ഹൃദയത്തിൽ നിന്ന് സംസാരിക്കാനും വിശ്വാസം വളർത്താനും ശ്രമിക്കുക: ഇന്നത്തെ പ്രണയഫലം അറിയാം
Love Horoscope January 14 | ഹൃദയത്തിൽ നിന്ന് സംസാരിക്കാനും വിശ്വാസം വളർത്താനും ശ്രമിക്കുക: ഇന്നത്തെ പ്രണയഫലം അറിയാം
  • പ്രണയത്തിൽ വൈകാരികതയും വ്യക്തമായ ആശയവിനിമയവും ആവശ്യമാണ്

  • പുതിയ പ്രണയത്തിനുള്ള അവസരങ്ങൾ

  • വാത്സല്യവും ഐക്യവും അനുഭവപ്പെടുമ്പോ ആശയവിനിമയ വിടവുകൾ

View All
advertisement