advertisement

പള്ളിയറ ശ്രീധരൻ ക്ഷമാപണം നടത്തി; വയോധികനായതിനാൽ ക്ഷമിക്കുന്നുവെന്ന് ശ്രീജിത്ത് മൂത്തേടത്ത്

Last Updated:

അവാർഡ് ശില്പം ഷെൽഫിൽ വെക്കാനോ തുക ബാങ്കിൽ നിക്ഷേപിക്കാനോ നിലവിൽ മനസ്സ് അനുവദിക്കുന്നില്ലെന്ന് ശ്രീജിത്ത് പറഞ്ഞു

News18
News18
തിരുവനന്തപുരം: സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് പുരസ്‌കാര വിതരണത്തിന് പിന്നാലെ അവാർഡ് ജേതാവിനെ ഫോണിലൂടെ അധിക്ഷേപിച്ച സംഭവത്തിൽ ഡയറക്ടർ പള്ളിയറ ശ്രീധരൻ ക്ഷമാപണം നടത്തി. സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യർക്കൊപ്പം ഗ്രൂപ്പ് ഫോട്ടോ എടുത്തപ്പോൾ അടുത്തുനിന്നു എന്ന കാരണത്താൽ 'നീ ആരാടാ നായേ' എന്ന് വിളിച്ച് അധിക്ഷേപിച്ചുവെന്നായിരുന്നു നോവലിസ്റ്റ് ശ്രീജിത്ത് മൂത്തേടത്തിന്റെ പരാതി. സംഭവം വിവാദമായതോടെ പള്ളിയറ ശ്രീധരൻ വാട്‌സ്ആപ്പ് വഴിയും സുഹൃത്തുക്കൾ വഴിയും ക്ഷമ ചോദിക്കുകയായിരുന്നു.
തന്റെ അച്ഛനേക്കാൾ പ്രായമുള്ള വ്യക്തിയായതിനാലും മാതാപിതാക്കൾ പഠിപ്പിച്ച സംസ്കാരം മുൻനിർത്തിയുമാണ് പള്ളിയറ ശ്രീധരനോട് ക്ഷമിക്കുന്നതെന്ന് ശ്രീജിത്ത് ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. അവാർഡ് സ്വീകരിച്ച ശേഷം മക്കളോടൊപ്പം മ്യൂസിയം കാണുന്നതിനിടെയാണ് ഡയറക്ടറുടെ ഫോൺ കോൾ എത്തിയത്. അഭിനന്ദിക്കാനാണെന്ന് കരുതി ഫോൺ എടുത്ത തനിക്ക് നേരെ അസഭ്യവർഷമാണ് ഉണ്ടായതെന്നും ഇതോടെ കുടുംബത്തോടൊപ്പമുള്ള സന്തോഷനിമിഷങ്ങൾ കണ്ണുനീരിലായെന്നും അദ്ദേഹം കുറിച്ചു.
അധിക്ഷേപത്തോടു ക്ഷമിച്ചെങ്കിലും, ആ ഓർമ്മകൾ നൽകുന്ന വേദന കാരണം ലഭിച്ച അവാർഡ് ശില്പം ഷെൽഫിൽ വെക്കാനോ തുക ബാങ്കിൽ നിക്ഷേപിക്കാനോ നിലവിൽ മനസ്സ് അനുവദിക്കുന്നില്ലെന്ന് ശ്രീജിത്ത് പറഞ്ഞു. പുരസ്‌കാരങ്ങൾ പൊതിഞ്ഞുകെട്ടി അലമാരയുടെ ഒരു മൂലയിൽ മാറ്റി വെച്ചിരിക്കുകയാണ്. തന്റെ നോവലിൽ കുട്ടികളുടെ സ്വപ്നങ്ങളും അനുഭവങ്ങളുമാണുള്ളതെന്നും അവർക്ക് ലഭിച്ച അംഗീകാരമായതിനാൽ അവാർഡ് തിരിച്ചുനൽകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
advertisement
സംഭവത്തെത്തുടർന്നുണ്ടായ കടുത്ത മാനസിക സംഘർഷവും മൈഗ്രേനും കാരണം തൃശൂരിലെ വീട്ടിലെത്തിയ ശേഷം തനിക്ക് ഏറെ ബുദ്ധിമുട്ടേണ്ടി വന്നതായും അദ്ദേഹം കുറിച്ചു. ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ടിനോടോ അവിടുത്തെ മറ്റ് ജീവനക്കാരോടോ തനിക്ക് യാതൊരു വിരോധവുമില്ലെന്നും ശ്രീജിത്ത് കൂട്ടിച്ചേർത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പള്ളിയറ ശ്രീധരൻ ക്ഷമാപണം നടത്തി; വയോധികനായതിനാൽ ക്ഷമിക്കുന്നുവെന്ന് ശ്രീജിത്ത് മൂത്തേടത്ത്
Next Article
advertisement
'കേരളത്തില്‍ വൻ തീവ്രവാദഭീഷണി; വോട്ട് പോകാതിരിക്കാൻ എൽഡിഎഫും യുഡിഎഫും ഒന്നും ചെയ്യുന്നില്ല' രാജ്നാഥ് സിങ്
'കേരളത്തില്‍ വൻ തീവ്രവാദഭീഷണി; വോട്ട് പോകാതിരിക്കാൻ എൽഡിഎഫും യുഡിഎഫും ഒന്നും ചെയ്യുന്നില്ല' രാജ്നാഥ് സിങ്
  • കേരളത്തിൽ ഉയർന്നതരത്തിൽ തീവ്രവാദഭീഷണി നിലനിൽക്കുന്നുവെന്ന് രാജ്നാഥ് സിങ് ആരോപിച്ചു

  • വോട്ട് ബാങ്ക് നഷ്ടപ്പെടുമെന്ന ഭയത്തിൽ എൽഡിഎഫും യുഡിഎഫും ഭീഷണിക്കെതിരെ ഒന്നും ചെയ്യില്ല

  • എൽഡിഎഫ് സ്വർണക്കൊള്ള നടത്തി, യുഡിഎഫ് ഈ സ്വർണം വിൽക്കാൻ സഹായിച്ചുവെന്നും ആരോപണങ്ങൾ

View All
advertisement