നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • kerala
  • »
  • ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മുതിര്‍ന്ന മാധ്യമ പ്രവർത്തകൻ മരിച്ചു

  ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മുതിര്‍ന്ന മാധ്യമ പ്രവർത്തകൻ മരിച്ചു

  സംഭവസമയത്ത് ശ്രീറാം വെങ്കിട്ട രാമൻ മദ്യപിച്ചിരുന്നതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞിട്ടുണ്ട്.

  Sri Ram venkittaraman

  Sri Ram venkittaraman

  • News18
  • Last Updated :
  • Share this:
   തിരുവനന്തപുരം: സർവേ ഡയറക്ടർ ശ്രീറാം വെങ്കിട്ടരാമൻ ഐഎഎസിന്റെ കാറിടിച്ച് മാധ്യമ പ്രവർത്തകൻ മരിച്ചു. സിറാജ് ദിനപത്രം തിരുവനന്തപുരം ബ്യറോ ചീഫ് കെ.എം.ബഷീർ (35) ആണ് മരിച്ചത്. ശ്രീറാം വെങ്കിട്ടരാമനും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. ഇദ്ദേഹത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

   ഇന്ന് പുലർച്ചെ ഒരു മണിയോടെ തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് സമീപം വച്ചായിരിന്നു അപകടം. റോഡിന് അരികിലായി നിർത്തിയിട്ടിരുന്ന ബഷീറിൻറെ ബൈക്കിന് പിന്നിൽ കാർ വന്നിടിക്കുകയായിരുന്നു. സംഭവസമയത്ത് ശ്രീറാം വെങ്കിട്ട രാമൻ മദ്യപിച്ചിരുന്നതായി  തെളിഞ്ഞിട്ടുണ്ട്.

   Also Read-ബാര്‍ ഹോട്ടലിന് പുറത്തുണ്ടായ വാക്കേറ്റത്തേത്തുടര്‍ന്ന് മധ്യവയസ്‌ക്കന്‍ അടിയേറ്റു മരിച്ചു

   എന്നാൽ വാഹനമോടിച്ചത് താനല്ലെന്നാണ് ശ്രീറാം വെങ്കട്ടരാമൻ മൊഴി നല്‍കിയിരിക്കുന്നത്. ഇത് സ്ഥിരീകരിക്കാന്‍ അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.

   മലപ്പുറം തിരൂരിൽ സിറാജ് ദിനപത്രത്തിന്റെ പ്രാദേശിക റിപ്പോർട്ടറായി പത്രപ്രവർത്തനം ആരംഭിച്ചയാളാണ് ബഷീർ. ഭാര്യ ജസീല. മക്കൾ: ജന്ന, അസ്മി

   First published:
   )}