എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 99.5

Last Updated:

പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഫല പ്രഖ്യാപനം നടത്തിയത്

News18
News18
സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.5 ആണ് വിജയ ശതമാനം. പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടിയാണ് ഫല പ്രഖ്യാപനം നടത്തിയത്. റെഗുലര്‍ വിഭാഗത്തില്‍ 4,26,697 വിദ്യാര്‍ഥികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 4,24,583 വിദ്യാർഥികൾ ഉപരി പഠനത്തിനർഹരായി.
61,449 കുട്ടികൾ എല്ലാ വിഷയത്തിലും എ പ്ളസ് നേടി.  കണ്ണൂർ ജില്ലയിലാണ് വിജയ ശതമാനം കൂടുതൽ (99.87 ശതമാനം). കുറവ് തിരുവനന്തപുരത്തും (98.59 ശതമാനം). 2331 സ്കൂളുകൾ നൂറ് ശതമാനം വിജയം നേടി.  പരീക്ഷാ ഫലം നാല് മണിമുതൽ വെബ്സൈറ്റിൽ ലഭ്യമായി തുടങ്ങും. കഴിഞ്ഞ വര്‍ഷം 99.69 ശതമാനമായിരുന്നു എസ്എസ്എൽസിയിലെ വിജയം. കഴിഞ്ഞ വർഷത്തെക്കാൾ 0.19 ശതമാനം കുറവാണ് ഈ വർഷത്തെ വിജയ ശതമാനം. ടി.എച്ച്.എസ്.എല്‍.സി., എ.എച്ച്.എസ്.എല്‍.സി. ഫലങ്ങളും പ്രഖ്യാപിച്ചു.
advertisement
ഫലം അറിയാൻ
1. https://pareekshabhavan.kerala.gov.in
2. https://kbpe.kerala.gov.in
3. https://results.digilocker.kerala.gov.in
4. https://ssloexam.kerala.gov.in
5. https://prd.kerala.gov.in
6. https://results.kerala.gov.in
7. https://examresults.kerala.gov.in
8. https://results.kite.kerala.gov.in എന്നീ വെബ്സൈറ്റുകൾ സന്ദർശിക്കാം. PRD LIVESAPHALAM 2025 എന്നീ മൊബൈൽ ആപ്പ് വഴിയും ഫലം അറിയാം
എസ്എസ്എൽസി (എച്ച് ഐ)ഫലം http://sslchiexam.kerala.gov.in എന്ന വെബ്‌സൈറ്റിലും ടിഎച്ച്എസ്എൽസി (എച്ച് ഐ) http://thslchiexam.kerala.gov.in ലും എഎച്ച്എസ്എൽസി http://ahslcexam.kerala.gov.in ലുമാണ് ലഭിക്കും. ടിഎച്ച്എസ് എൽസി ഫലം https://thslcexam.kerala.gov.in/thslc/index.php എന്ന വെബ്‌സൈറ്റിലും അറിയാം.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
എസ്എസ്എൽസി പരീക്ഷാഫലം പ്രഖ്യാപിച്ചു; വിജയ ശതമാനം 99.5
Next Article
advertisement
സർക്കാരിന് അനുകൂലമായി NSS; യുഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗം കോട്ടയത്ത്
സർക്കാരിന് അനുകൂലമായി NSS; യുഡിഎഫ് രാഷ്ട്രീയ വിശദീകരണ യോഗം കോട്ടയത്ത്
  • യുഡിഎഫ് കോട്ടയത്ത് രാഷ്ട്രീയ വിശദീകരണ യോഗം വിളിച്ചു.

  • എൻഎസ്എസ് സർക്കാരിന് അനുകൂല നിലപാട് സ്വീകരിച്ചതിന് പിന്നാലെയാണ് യോഗം.

  • പ്രതിപക്ഷ നേതാവ് വി ഡി സതീശൻ യോഗം ഉദ്ഘാടനം ചെയ്യും.

View All
advertisement