COVID 19 | കടകളും ഹോട്ടലുകളും രാത്രി ഒമ്പതിന് മുമ്പ് അടയ്ക്കണം; നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാന സർക്കാർ

Last Updated:

കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4794 ആയി.

തിരുവനന്തപുരം: കോവിഡ് വ്യാപനം വർദ്ധിച്ചു വരുന്ന സാഹചര്യം കണക്കിലെടുത്ത് സംസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. പൊതുചടങ്ങുകളുടെ സമയ ദൈര്‍ഘ്യം നിജപ്പെടുത്തി. സമയം രണ്ട് മണിക്കൂറില്‍ താഴെയാക്കി നിജപ്പെടുത്താനാണ് നിര്‍ദ്ദേശം. പൊതുപരിപാടിക്ക് അകത്ത് 100 പേര്‍ മാത്രവും പുറത്ത് 200 പേര്‍ക്ക് മാത്രം പ്രവേശനം എന്ന രീതിയില്‍ ചുരുക്കണമെന്നും നിർദ്ദേശമുണ്ട്. കൂടുതല്‍ പേരെ പങ്കെടുപ്പിക്കണം എങ്കില്‍ ആർ ടി പി സി ആര്‍ പരിശോധന നിര്‍ബന്ധമായിരിക്കും.
പൊതുപരിപാടിക്ക് സദ്യ പാടില്ല. പാക്കറ്റ് ഫുഡിന് മാത്രമേ അനുമതി ഉണ്ടായിരിക്കൂ. ഹോട്ടലുകളില്‍ 50 ശതമാനം മാത്രം പേര്‍ക്ക് മാത്രമായിരിക്കും പ്രവേശനാനുമതി. ഒമ്പത് മണിക്ക് മുമ്പ് കടകള്‍ അടക്കണമെന്നും നിർദ്ദേശമുണ്ട്. മെഗാ ഫെസ്റ്റിവല്‍ ഷോപ്പിംഗിനും നിരോധനം ഏര്‍പ്പെടുത്തി. ചീഫ്‌ സെക്രട്ടറി കോർ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.
സംസ്ഥാനത്ത് കൊവിഡ് വ്യാപനം തീവ്രമാകുന്നതിനിടെ വാര്‍ഡ് തല നിരീക്ഷണം കര്‍ശനമാക്കാനാണ് തീരുമാനം. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ രോഗലക്ഷണങ്ങളുള്ളവരെ കണ്ടെത്തി നിരീക്ഷണവും പരിശോധനയും കര്‍ശനമാക്കാനും തീരുമാനമായിട്ടുണ്ട്.
advertisement
അതേസമയം, ഇന്ന് സംസ്ഥാനത്ത് 5692 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് 1010, എറണാകുളം 779, മലപ്പുറം 612, കണ്ണൂര്‍ 536, തിരുവനന്തപുരം 505, കോട്ടയം 407, ആലപ്പുഴ 340, തൃശൂര്‍ 320, കൊല്ലം 282, കാസര്‍ഗോഡ് 220, പാലക്കാട് 206, ഇടുക്കി 194, പത്തനംതിട്ട 148, വയനാട് 133 എന്നിങ്ങനെയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
advertisement
യുകെയില്‍ നിന്നും വന്ന ഒരാള്‍ക്ക് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചു. അടുത്തിടെ യുകെ (104), സൗത്ത് ആഫ്രിക്ക (7), ബ്രസീല്‍ (1) എന്നീ രാജ്യങ്ങളില്‍ നിന്നും വന്ന 112 പേര്‍ക്കാണ് ഇതുവരെ കോവിഡ് 19 സ്ഥിരീകരിച്ചത്. ഇവരില്‍ 107 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 11 പേരിലാണ് ജനിതക വകഭേദം വന്ന വൈറസിനെ കണ്ടെത്തിയത്.
advertisement
കഴിഞ്ഞ 24 മണിക്കൂറിനിടെ 45,417 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 12.53 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി ഒ സി ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 1,38,14,258 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 11 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 4794 ആയി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
COVID 19 | കടകളും ഹോട്ടലുകളും രാത്രി ഒമ്പതിന് മുമ്പ് അടയ്ക്കണം; നിയന്ത്രണങ്ങൾ കടുപ്പിച്ച് സംസ്ഥാന സർക്കാർ
Next Article
advertisement
Asia Cup 2025| ഏഷ്യാ കപ്പിൽ ഇന്ത്യാ-പാകിസ്ഥാൻ ഫൈനൽ വരുമോ? സാധ്യതകൾ ഇങ്ങനെ
ഏഷ്യാ കപ്പിൽ ഇന്ത്യാ-പാകിസ്ഥാൻ ഫൈനൽ വരുമോ? സാധ്യതകൾ ഇങ്ങനെ
  • ഇന്ത്യയും പാകിസ്ഥാനും സൂപ്പർ ഫോറിലെ ആദ്യ മത്സരത്തിൽ ജയിച്ചപ്പോൾ, ശ്രീലങ്കയും ബംഗ്ലാദേശും പരാജയപ്പെട്ടു.

  • ഇന്ത്യ ഫൈനലിലെത്താനുള്ള സാധ്യത കൂടുതലാണ്, ബാക്കിയുള്ള മത്സരങ്ങൾ നിർണായകമാകും.

  • പാകിസ്ഥാൻ ഇന്നത്തെ മത്സരത്തിൽ ജയിച്ചാൽ, ഫൈനലിൽ ഇന്ത്യ-പാകിസ്ഥാൻ പോരാട്ടത്തിന് സാധ്യതയുണ്ട്.

View All
advertisement