'സീരിയലുകൾ വഴി തെറ്റായ സന്ദേശങ്ങൾ സമൂഹത്തിലേക്ക്; സെൻസറിംഗ് ആവശ്യം'; പി സതീദേവി
- Published by:Vishnupriya S
- news18-malayalam
Last Updated:
കുട്ടികളിലടക്കം ഉള്ളവരില്‍ തെറ്റായ സന്ദേശങ്ങള്‍ സീരിയലുകളില്‍ നിന്ന് വരുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു
തിരുവനന്തപുരം: സീരിയൽ മേഖലയിൽ സെൻസറിംഗ് ആവശ്യമാണെന്ന് സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവി. സീരിയൽ മേഖലയിൽ നിന്നും തെറ്റായ സന്ദേശങ്ങൾ സമൂഹത്തിലേക്ക് എത്തുന്നുണ്ടെന്ന് സതീദേവി അഭിപ്രായപ്പെട്ടു. 2017-18 കാലത്താണ് മെഗാ സീരിയലുകൾ നിരോധിക്കണമെന്ന റിപ്പോർട്ട് നൽകിയത്. ആ റിപ്പോർട്ട് താൻ കണ്ടിട്ടില്ലെന്നും സതീദേവി പറഞ്ഞു. സീരിയൽ മേഖലയെ ആശ്രയിച്ചു ജീവിക്കുന്ന നിരവധി പേരുണ്ടെന്നും സീരിയൽ രംഗത്തെ സ്ത്രീകളുടെ പ്രശ്നങ്ങൾ കമ്മീഷന്റെ പരിഗണനയിലുണ്ടെന്നും പി സതീദേവി അറിയിച്ചു.
കുട്ടികളിലടക്കം ഉള്ളവരില്‍ തെറ്റായ സന്ദേശങ്ങള്‍ സീരിയലുകളില്‍ നിന്ന് വരുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സീരിയലുകളിലെ അന്ധവിശ്വാസവും അനാചാരവും പ്രചരിപ്പിക്കുന്ന ദൃശ്യങ്ങള്‍ എത്രത്തോളം ആവശ്യമുണ്ടെന്ന് പരിശോധിക്കണമെന്നും വനിതാ കമ്മിഷന്‍ അധ്യക്ഷ അഭിപ്രായപ്പെട്ടു.സമൂഹത്തിന് നല്ല സന്ദേശങ്ങള്‍ എത്തിക്കുന്ന സീരിയലുകളാണ് ആവശ്യമെന്നും സീരിയലുകള്‍ നിരോധിക്കാന്‍ കമ്മിഷന്‍ വിചാരിച്ചാല്‍ കഴിയുന്ന കാര്യമല്ലെന്നും അവര്‍ വ്യക്തമാക്കി.
സീരിയലുകളില്‍ പ്രവര്‍ത്തിക്കുന്ന സ്ത്രീകള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൊഴിലിടങ്ങളില്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള കുറിച്ചുള്ള പബ്ലിക് ഹിയറിങ് വനിതാ കമ്മിഷന്‍ നടത്തിയിരുന്നു. തിരുവനന്തപുരത്ത് വെച്ച് നടത്തിയ ഹിയറിങ്ങില്‍ സാംസ്‌കാരിക വകുപ്പ് മന്ത്രി പങ്കെടുത്തു. തൊഴില്‍ സാഹചര്യവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍, സുരക്ഷയുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ തുടങ്ങിയ ഹിയറിങ്ങില്‍ കേട്ടിരുന്നു. ആത്മ, ഫെഫ്ക തുടങ്ങിയ സംഘടനയുടെ പ്രതിനിധികള്‍ പ്രമുഖ സീരിയല്‍ നടീനടന്‍മാര്‍ തുടങ്ങി നൂറിലധികം പേര്‍ ഹിയറിങ്ങില്‍ പങ്കെടുത്തിരുന്നു. അവരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ സമാഹരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ട് സര്‍ക്കാരിന് നല്‍കിയിട്ടുണ്ട്, സതീദേവി കൂട്ടിച്ചേര്‍ത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
Nov 18, 2024 12:35 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സീരിയലുകൾ വഴി തെറ്റായ സന്ദേശങ്ങൾ സമൂഹത്തിലേക്ക്; സെൻസറിംഗ് ആവശ്യം'; പി സതീദേവി









