കേരളത്തിന് അനുലദിച്ച തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് എക്സ്പ്രസ്സിൽ ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചു. ട്രെയിനിന്‍റെ ടൈംടേബിള്‍ അധികൃതര്‍ പുറത്തിറക്കി. രാവിലെ 5.20ന് തിരുവനന്തപുരത്തു നിന്നു പുറപ്പെട്ട് ഉച്ചയ്ക്കു ഉച്ചയ്ക്കു 1.25ന് കാസർകോട്ട് എത്തും.മടക്ക ട്രെയിൻ ഉച്ചയ്ക്കു 2.30ന് പുറപ്പെട്ടു രാത്രി 10.35ന് തിരുവനന്തപുരത്ത് എത്തും. 8 മണിക്കൂർ 05 മിനിറ്റാണ് റണ്ണിങ് ടൈം നൽകിയിരിക്കുന്നത്. വ്യാഴാഴ്ചകളിൽ സർവീസ് ഉണ്ടാകില്ല.
തിരുവനന്തപുരം–കാസർകോട് വന്ദേഭാരത് ട്രെയിൻ നമ്പർ 20634
കാസർകോട്–തിരുവനന്തപുരം വന്ദേഭാരത് ട്രെയിൻ നമ്പർ 20633
വന്ദേഭാരത് എക്സ്പ്രസ് ട്രെയിനിന് ഷൊര്‍ണ്ണൂരില്‍ സ്റ്റോപ്പ് അനുവദിച്ചില്ലെങ്കില്‍ ട്രെയിന്‍ തടയുമെന്ന് പാലക്കാട് എംപി വി.കെ ശ്രീകണ്ഠന്‍ ഇന്നലെ പറഞ്ഞിരുന്നു.ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ റെയില്‍വേ ജങ്ഷനാണ് ഷൊര്‍ണൂര്‍. പാലക്കാട് ജില്ലയില്‍ സ്റ്റോപ്പ് അനുവദിക്കാന്‍ കഴിയുന്ന ഏക സ്റ്റേഷനും ഷൊര്‍ണൂരാണ്. ഇവിടെ സ്റ്റോപ്പ് അനുവദിക്കാന്‍ സാങ്കേതികമായ തടസ്സങ്ങളില്ല. മൂന്ന് ജില്ലയിലെ ജനങ്ങള്‍ക്ക് സമീപിക്കാവുന്ന ഹബ്ബാണ് ഷൊര്‍ണൂര്‍ ജങ്ഷനെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Shornur-nilambur trains, Vande Bharat Express, VK Sreekandan