Kerala Police | മതസ്പര്‍ദ്ധ വളര്‍ത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി; മുന്നറിയിപ്പുമായി കേരള പോലീസ്‌

Last Updated:

മത സ്പര്‍ദ്ധ വളര്‍ത്തുന്നതും സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കുന്നതുമായ തരത്തിലുള്ള സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പോസ്റ്റില്‍ പറയുന്നു

പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മതസ്പര്‍ദ്ധ ( Religious hatred ) വളര്‍ത്തുന്ന സന്ദേശങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കും സമൂഹമാധ്യമങ്ങളിലൂടെ (Social Media) പ്രചരിപ്പിക്കുന്നവര്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് കേരള പൊലീസ് (Kerala Police). പൊലീസിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
മത സ്പര്‍ദ്ധ വളര്‍ത്തുന്നതും സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കുന്നതുമായ തരത്തിലുള്ള സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്ന് പോസ്റ്റില്‍ പറയുന്നു. മാത്രമല്ല ഇത്തരം സന്ദേശങ്ങള്‍ പങ്കുവയ്ക്കുന്ന ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുമെന്നും പോസ്റ്റില്‍ വ്യക്തമാക്കിയിരിക്കുന്നു.
കേരള പൊലീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ...
മത സ്പര്‍ദ്ധ വളര്‍ത്തുന്നതും സമൂഹത്തില്‍ ചേരിതിരിവ് ഉണ്ടാക്കുന്നതുമായ തരത്തിലുള്ള സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കപ്പെടുന്നത് ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇത്തരം സന്ദേശങ്ങള്‍ സൃഷ്ടിക്കുന്നവര്‍ക്കെതിരെയും പ്രചരിപ്പിക്കുന്നവര്‍ക്കെതിരെയും ഇത്തരം ഗ്രൂപ്പുകളുടെ അഡ്മിന്‍മാര്‍ക്കെതിരെയും കര്‍ശന നടപടി സ്വീകരിക്കുന്നതാണ്.
advertisement
കാസർഗോഡ് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റയാൾ മരിച്ചു
കാസർഗോഡ് : കാട്ടുപന്നിയുടെ ആക്രമണത്തിൽ (Wild Boar Attack) പരുക്കേറ്റയാൾ മരിച്ചു. ഒന്നരമാസമായി ചികിൽസയിലായിരുന്ന വെള്ളരിക്കുണ്ട് പാത്തിക്കര സ്വദേശി കെ.യു.ജോണാണ് മരിച്ചത്. ജില്ലയിൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ രണ്ടുപേർക്കും ജീവൻ നഷ്ടമായി.
കഴിഞ്ഞമാസം ഒന്നാംതീയതി പുലർച്ചെ അഞ്ചരയോടെയാണ് കെ.യു.ജോണിനെ കാട്ടുപന്നി ആക്രമിച്ചത്. ബളാൽ പഞ്ചായത്തിലെ അത്തിക്കടവിൽ ഉപദ്രവകാരിയായ കാട്ടുപന്നിയെ വെടിവച്ച് വീഴ്ത്താനുള്ള ശ്രമത്തിനിടെയാണ് ജോണിന് കുത്തേറ്റത്. ഷിജു എന്നയാളുടെ വീട്ടുപറമ്പിൽ എത്തിയ കാട്ടുപന്നി വളർത്തുനായയുമായി ഏറ്റുമുട്ടി.
advertisement
ഒരുതരത്തിലും കാട്ടുപന്നി ഒഴിഞ്ഞുപോകാതിരുന്നതിനെ തുടർന്ന് ഷിജു പന്നിയെ വെടിവയ്ക്കാൻ വനംവകുപ്പിന്റെ അനുമതിയും ലൈസൻസ് തോക്കുമുള്ള ജോണിനെ വിളിച്ചുവരുത്തുകയായിരുന്നു. ആദ്യം നിറയൊഴിച്ചെങ്കിലും താഴെ വീഴാതിരുന്ന പന്നി കൂടുതൽ ആക്രമണകാരിയായി ജോണി നേരെ കുതിച്ചെത്തി കുത്തി വീഴ്ത്തുകയായിരുന്നു.
ഗുരുതരമായി പരുക്കേറ്റ ജോണിനെ ആദ്യം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലേക്കും കൊണ്ടുപോയി. വെടിയേറ്റ പന്നി ഷിജുവിന്റെ വീട്ടുപറമ്പിൽ തന്നെ ചത്തുവീണു.
advertisement
ബളാൽ പഞ്ചായത്ത് പരിധിയിൽ മാത്രം കഴിഞ്ഞ രണ്ടു വർഷത്തിനിടെ നാലുപേർക്ക് കാട്ടുപന്നിയുടെ ആക്രമണത്തിൽ ജീവൻ നഷ്ടമായെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. ജില്ലയിൽ കഴിഞ്ഞ മൂന്നു മാസത്തിനിടെ രണ്ടുപേർക്കും ജീവൻ നഷ്ടമായി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Kerala Police | മതസ്പര്‍ദ്ധ വളര്‍ത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി; മുന്നറിയിപ്പുമായി കേരള പോലീസ്‌
Next Article
advertisement
എൻജിനീയറിങ് കോളേജിന്റെ ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് മെക്കാനിക്ക് മരിച്ചു
എൻജിനീയറിങ് കോളേജിന്റെ ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് മെക്കാനിക്ക് മരിച്ചു
  • ആലപ്പുഴ ചെങ്ങന്നൂർ ഐഎച്ച്ആർഡി എൻജിനീയറിങ് കോളേജിൽ ബസ് നന്നാക്കുന്നതിനിടെ മെക്കാനിക്ക് മരിച്ചു.

  • കട്ടച്ചിറ സ്വദേശി കുഞ്ഞുമോൻ ആണ് മരിച്ചത്; ബസ് നന്നാക്കുന്നതിനിടെ പൊട്ടിത്തെറിച്ച് ഗുരുതരമായി പരുക്കേറ്റു.

  • വൈകിട്ട് 6:30-ന് ബസിൽ പൊട്ടിത്തെറി; ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

View All
advertisement