advertisement

Ragging| കാര്‍ഷിക സർവകലാശാലാ ഹോസ്റ്റലിൽ വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ; റാഗിങ്ങില്‍ മനംനൊന്തെന്ന് സഹപാഠികള്‍

Last Updated:

മരണത്തിൽ ദുരൂഹതയുണ്ടെന്ന് കാട്ടി ജില്ലാ പൊലീസ് മേധാവിയ്ക്ക് എസ്എഫ്ഐ പരാതി നൽകി

തൃശൂർ: മണ്ണൂത്തി കാർഷിക സർവകലാശാല (Mannuthy Agricultural University) ഹോസ്റ്റലിൽ വിദ്യാർഥിയെ ആത്മഹത്യ (Suicide) ചെയ്ത നിലയിൽ കണ്ടെത്തി. പാലക്കാട് കൊഴിഞ്ഞാമ്പാറ സ്വദേശി മഹേഷിനെ (Mahesh) ആണ് മരിച്ചത്. മണ്ണൂത്തി കാർഷിക സർവകലാശല ക്യാമ്പസിലെ ഹോർട്ടികൾച്ചർ കോളജിലെ ഒന്നാം വർഷ വിദ്യാർഥിയായിരുന്നു മഹേഷ്. ഒരാഴ്ച മുമ്പാണ് ക്യാമ്പസിലെത്തിയത്.
ആൺകുട്ടികളുടെ ഹോസ്റ്റലായ പമ്പയിലായിരുന്നു താമസം. ക്യാമ്പസിൽ നിന്ന് പഠനം പൂർത്തിയാക്കി പുറത്തിറങ്ങിയ ചിലർ കഴിഞ്ഞ ദിവസം രാത്രി ഹോസ്റ്റലിൽ എത്തിയിരുന്നതായി സഹപാഠികൾ പറയുന്നു. ഇവർ പോയശേഷം രാത്രി 12 മണിക്കാണ് മഹേഷിനെ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നാണ് എസ്എഫ്ഐയുടെ പരാതി. ഇക്കാര്യം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലീസ് മേധാവിയ്ക്ക് എസ്എഫ്ഐ പരാതി നൽകി.
മുൻപും റാഗിങ്ങിന്റെ പേരിൽ ഇവിടെ പരാതികൾ ഉയർന്നിട്ടും അധികൃതർ വേണ്ട നടപടി സ്വീകരിച്ചില്ലെന്നും ആരോപണം ഉയരുന്നുണ്ട്. വീട്ടിൽ മഹേഷിന് മറ്റ് യാതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലെന്ന് ബന്ധുക്കൾ വ്യക്തമാക്കി. കോളേജിൽ വന്ന ശേഷം എന്താണ് സംഭിച്ചത് എന്ന് അറിയില്ലെന്നും അവർ അറിയിച്ചു. അതേസമയം മഹേഷിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടുകിട്ടിയതായി പൊലീസ് അറിയിച്ചു. ഇതിൽ റാഗിങ്ങിനെ കുറിച്ച് യാതൊരു പരാമർശവുമില്ല. പ്രണയബന്ധം തകർന്നതാണോ ആത്മഹത്യക്ക് കാരണമായതെന്നും പൊലീസ് സംശയിക്കുന്നു. മഹേഷിന്റെ ഫോൺ മണ്ണൂത്തി പൊലീസ് പരിശോധിച്ചു വരികയാണ്‌. സഹപാഠികളുടെ മൊഴി എടുത്തു.
advertisement
തിരുവനന്തപുരത്ത് സാനിറ്റൈസർ കഴിച്ച്​ അവശനായ 60കാരൻ മരിച്ചു
സാനിറ്റൈസർ (Sanitiser) കഴിച്ച് അവശനിലയിൽ തിരുവനന്തപുരം മെഡിക്കൽ കോളജ് (Thiruvananthapuram Medical College) ആശുപത്രിയിൽ ചികിത്സയിലായിരുന്നയാൾ മരിച്ചു. പേയാട് (Peyad)അമ്പൻകോട് പരമേശ്വര വിലാസത്തിൽ മോഹനൻ നായർ (60) ആണ് മരിച്ചത്. ഇദ്ദേഹം സ്ഥിരമായി സാനിറ്റൈസർ കഴിക്കാറുണ്ടെന്ന് ബന്ധുക്കൾ പറഞ്ഞു. വെള്ളിയാഴ്ച അമിതമായ അളവിൽ സാനിറ്റൈസർ കഴിച്ചതിനെ തുടർന്ന് അവശനിലയിൽ ആകുകയായിരുന്നു. ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് വെൻറിലേറ്ററിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ 7 മണിയോടെയാണ് ​മരിച്ചത്​.
advertisement
കൂലിപ്പണിക്കാരനായ മോഹനൻ നായർ സ്ഥിരമായി സാനിറ്റൈസർ കഴിക്കാറുണ്ടെന്നും പേയാട് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ചില മെഡിക്കൽ സ്റ്റോറിൽ നിന്നാണ് അദ്ദേഹം ഇത് വാങ്ങാറുള്ളതെന്നും പ്രദേശവാസികൾ പറയുന്നു. പേയാട് സ്വദേശികളായ രണ്ടുപേർ സമാന സംഭവത്തിൽ അടുത്തിടെ മരണപ്പെട്ടിരുന്നു. പരാതികളുയർന്ന സാഹചര്യത്തിൽ വരും ദിവസങ്ങളിൽ കർശന പരിശോധന നടത്തുമെന്ന്​ വിളപ്പിൽശാല പൊലീസ് അറിയിച്ചു.
ഭാര്യ: രമാദേവി. മക്കൾ: രമ്യ, ലക്ഷ്മി. മരുമക്കൾ: രമേഷ്, അരുൺ.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Ragging| കാര്‍ഷിക സർവകലാശാലാ ഹോസ്റ്റലിൽ വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ; റാഗിങ്ങില്‍ മനംനൊന്തെന്ന് സഹപാഠികള്‍
Next Article
advertisement
ടി20 ലോകകപ്പിലെ കോടിക്കിലുക്കം;  കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
ടി20 ലോകകപ്പിലെ കോടിക്കിലുക്കം; കിരീടം നേടിയ ഇന്ത്യക്ക് ലഭിക്കുന്ന സമ്മാനത്തുക
  • ഐസിസി ടി20 ലോകകപ്പ് കിരീടം നേടിയ ഇന്ത്യക്ക് 2.34 ദശലക്ഷം ഡോളർ സമ്മാനത്തുക ലഭിക്കും

  • ടൂർണമെന്റിൽ പങ്കെടുത്ത ഓരോ ടീമിനും കുറഞ്ഞത് 1.03 കോടി രൂപ വീതം സമ്മാനമായി ലഭിക്കും

  • ഓരോ മത്സരത്തിലെ വിജയത്തിനും ഏകദേശം 28.64 ലക്ഷം രൂപ വീതം ടീമുകൾക്ക് ലഭിക്കുന്നതാണ്

View All
advertisement