'അയ്യോ ടീച്ചറെ പോകല്ലേ...'; പുറത്താക്കിയ അധ്യാപികക്ക് പിറകെ കരഞ്ഞുവിളിച്ച് വിദ്യാർഥികള്‍

Last Updated:

കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്ന ചില രക്ഷിതാക്കളുടെ പരാതിയിലാണ് അധ്യാപികയെ പുറത്താക്കിയകത്.

തൊടുപുഴ: സ്കൂളിൽ നിന്ന് പുറത്താക്കിയ അധ്യാപിക കരഞ്ഞുകൊണ്ട് പുറത്തേക്ക്. പിന്നാലെ കരഞ്ഞുകൊണ്ടോടി വിദ്യാർഥികളും. തൊടുപുഴ കരിങ്കുന്നം ഗവ. എൽപി സ്കൂളിലെ കഴിഞ്ഞ ദിവസത്തെ കാഴ്ചയാണിത്. താൽക്കാലിക അധ്യാപിക കെ ആർ അമൃതയുടെ വിടവാങ്ങലാണ് കുട്ടികളുടെ ഹൃദയം തകർത്തത്. കുട്ടികളുടെ കരച്ചില്‍ കണ്ട് അമൃതയും വിങ്ങിപ്പൊട്ടി. വിദ്യാര്‍ത്ഥികളെ മാനസികമായി പീഡിപ്പിക്കുന്നു എന്ന പരാതിയിലാണ് അമൃതയെ പുറത്താക്കിയത്. ഏതാനും വിദ്യാർഥികളുടെ രക്ഷിതാക്കള്‍ വിദ്യാഭ്യാസ ഉപഡയറക്ടർക്ക് നല്‍കിയ പരാതിയിലാണ് താല്‍ക്കാലിക അധ്യാപികയായിരുന്ന അമൃതയ്ക്ക് ജോലി നഷ്ടപ്പെട്ടത്.
അമൃതയെ കൂടാതെ സ്‌കൂളിലെ പ്രധാനാധ്യാപിക പി എസ് ഗീത, താല്‍ക്കാലിക അധ്യാപിക ജിനില കുമാർ എന്നിവരും കുട്ടികളെ മാനസികമായി പീഡിപ്പിക്കുന്നുവെന്നായിരുന്നു പരാതി. തുടര്‍ന്ന് പ്രധാനാധ്യാപിക ഗീതയെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ഇന്നലെ സസ്‌പെന്‍ഡ് ചെയ്തു. അമൃതയെയും ജിനില കുമാറിനെയും പുറത്താക്കി. ഇന്നലെ ഉച്ചയോടെയാണ് പുറത്താക്കിയെന്നും ഇനി മുതല്‍ ജോലിക്കു വരേണ്ടെന്നും സ്‌കൂള്‍ അധികൃതര്‍ അമൃതയെ അറിയിച്ചത്. തുടര്‍ന്നാണ് സ്‌കൂളില്‍ നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്.
ഉത്തരവ് വാങ്ങിയ ശേഷം ക്ലാസിലെത്തിയ അമൃത പൊട്ടിക്കരഞ്ഞു. ടീച്ചര്‍ പോകരുതെന്ന് പറഞ്ഞ് കുട്ടികള്‍ വളഞ്ഞതോടെ അമൃത ക്ലാസില്‍ നിന്നു പുറത്തിറങ്ങി. ഇതിനിടെ സ്‌കൂളിലെ ചില അധ്യാപികമാര്‍ അമൃതയുടെ അടുത്തെത്തി പരുഷമായി സംസാരിച്ചു. ഈ സമയം ചില പിടിഎ അംഗങ്ങള്‍ സ്‌കൂളിലെത്തി അമൃതയെ കൂവി വിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. പിടിഎ അംഗങ്ങളുടെ അധിക്ഷേപത്തില്‍ മനം നൊന്ത് അമൃത സ്‌കൂളിനു പുറത്തേക്ക് ഓടിയപ്പോള്‍ കുട്ടികളും പ്രധാന ഗേറ്റ് വരെ എത്തി.
advertisement
ഇടത് അധ്യാപക സംഘടനയിലെ അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുകയും മനഃപൂര്‍വം പരാതികള്‍ കെട്ടിച്ചമയ്ക്കുകയും ചെയ്താണെന്നാണ് അമൃതയുടെ ആരോപണം. സീനിയര്‍ അധ്യാപകര്‍ മാനസികമായി പീഡിപ്പിക്കുന്നു എന്ന് ആരോപിച്ച് ജില്ലാ വിദ്യാഭ്യാ ഉപഡയറക്ടര്‍ക്ക് പരാതി നല്‍കിയതിന്റെ പ്രതികാരം തീര്‍ക്കാനാണ് സംഘടനയിലെ അധ്യാപകര്‍ കള്ളപ്പരാതി ഉണ്ടാക്കിയതെന്നും അമൃത ആരോപിച്ചു. എന്നാൽ എന്നാല്‍, നടപടി എടുത്ത അധ്യാപികമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പേരില്‍ കുറ്റങ്ങള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് എഇഒ അറിയിച്ചു.
advertisement
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'അയ്യോ ടീച്ചറെ പോകല്ലേ...'; പുറത്താക്കിയ അധ്യാപികക്ക് പിറകെ കരഞ്ഞുവിളിച്ച് വിദ്യാർഥികള്‍
Next Article
advertisement
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം അറിയാം
Horoscope October 24 | ബന്ധങ്ങളിൽ സന്തോഷവും സംതൃപ്തിയും ഉണ്ടാകും ; മറ്റുള്ളവരെ ആകർഷിക്കാനാകും : ഇന്നത്തെ രാശിഫലം
  • മേടം രാശിക്കാർക്ക് സ്‌നേഹവും നിറഞ്ഞ സന്തോഷകരമായ ദിവസം

  • ഇടവം രാശിക്കാർക്ക് സമ്മിശ്ര വികാരങ്ങളും ബന്ധത്തിൽ വെല്ലുവിളികളും

  • മിഥുനം രാശിക്കാർക്ക് ആശയവിനിമയത്തിലൂടെ ബന്ധങ്ങൾ ശക്തമാക്കാം

View All
advertisement