മലപ്പുറം: കരിപ്പൂർ സ്വർണ കവർച്ച ആസൂത്രണ കേസിലെ മുഖ്യ സൂത്രധാരനാണ് അറസ്റ്റിലായ കൊടുവള്ളി സ്വദേശി സൂഫിയാൻ. കേസിലെ ഇത് വരെ ഉള്ളതിൽ വച്ച് ഏറ്റവും നിർണായകമായ നടപടി ആണ് സൂഫിയാന്റെ അറസ്റ്റ്. കൊടുവള്ളിയിൽ നിന്ന് ആണ് സൂഫിയാനെ കൊണ്ടോട്ടി പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. കരിപ്പൂർ വഴിയുള്ള സ്വർണ കടത്തിന്റെ കൊടുവള്ളി മേഖലയിലെ മുഖ്യ ആസൂത്രകനും സൂഫിയാൻ ആണ്.
ഗൾഫിൽ നിന്നുമുള്ള നിർദേശങ്ങൾക്ക് അനുസരിച്ച് കള്ളക്കടത്ത്
സൂഫിയാന്റെ നേതൃത്വത്തിലാണ് സ്വർണം കൊണ്ടു പോകുന്നതും മറ്റ് സൗകര്യങ്ങൾ ഒരുക്കുന്നതും എല്ലാം. കള്ളക്കടത്ത് സ്വർണം പൊട്ടിച്ച് കൊണ്ടുപോകുന്നത് തടയാൻ ചെർപ്പുളശ്ശേരി സംഘത്തെ നിയോഗിച്ചതും ഇയാളാണ്.
വാട്സ് ആപ്പ് ഗ്രൂപ്പിന്റെ അഡ്മിൻമാരിൽ ഒരാൾTDY എന്ന പേരില്‍ വാട്ട്‌സ്ആപ് ഗ്രൂപ് രൂപീകരിച്ചായിരുന്നു സംഘത്തിന്റെ പ്രവർത്തനം. ഗ്രൂപ്പിന്റെ അഡ്മിന്മാരിൽ ഒരാള് ആണ് സൂഫിയാൻ. സംഘാംഗങ്ങൾക്ക് എന്തെല്ലാം ചെയ്യണം എന്ന് കൃത്യമായ നിർദ്ദേശങ്ങൾ സൂഫിയാൻ ആണ് നൽകിയിരുന്നത്.
21 ന് പുലർച്ചെ , സംഭവങ്ങൾ നടക്കുന്ന സമയത്ത് കരിപ്പൂരിൽ സൂഫിയാൻ ഉണ്ടായിരുന്നു എന്ന് മലപ്പുറം എസ്പി സ്ഥിരീകരിച്ചു. കവർച്ച ആസൂത്രണം നടത്തിയതിൽ ഏറ്റവും പ്രധാനപ്പെട്ട നടപടി ആണ് സൂഫിയാന്റെ അറസ്റ്റെന്ന് എസ് പി സുജിത് ദാസ് എസ് എഐപിഎസ് പറഞ്ഞു. കവർച്ച പ്ലാൻ ചെയ്തതിൽ ഏറ്റവും പ്രധാനിയാണ് സൂഫിയാൻ. ഇയാളുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോലീസിന് ഏറെ ചെയ്യാൻ ഉണ്ട്. സംഭവം നടന്ന ദിവസം സൂഫിയാൻ ഇവിടെ ഉണ്ടായിരുന്നു. അന്വേഷണം പുരോഗമിക്കുകയാണെന്നും കൂടുതൽ പേർ ഏറെ വൈകാതെ പിടിയിലാകുമെന്നും സുജിത് ദാസ് എസ് പറഞ്ഞു.
You may also like:'പാർട്ടിക്കുള്ളിൽ നിന്ന് ആരെങ്കിലും തെറ്റ് ചെയ്‌താൽ CPM സംരക്ഷിക്കില്ല, ഫേസ്ബുക്ക് പോസ്റ്റുകളുടെ പിന്നാലെ പോകാൻ കഴിയില്ല': മുഖ്യമന്ത്രിസൂഫിയാനിലൂടെ സ്വർണ കടത്ത് സംഘങ്ങളിലേക്കു കടന്ന് ചെല്ലാൻ കഴിയും എന്നാണ് പോലീസിന്റെ നിഗമനം. അതുകൊണ്ട് തന്നെ സൂഫിയാന്റെ മൊഴികൾ കേസിന്റെ തുടർ നടപടികളിൽ ഏറെ പ്രാധാന്യമുള്ളതാണ്. സൂഫിയാന്റെ സഹോദരൻ ഫിജാസിനെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ചെർപ്പുളശ്ശേരി സംഘത്തിലെ 8 പേർ അടക്കം ഇതുവരെ 11 പേരെ ആണ് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിട്ടുള്ളത്.
You may also like:'കൊടിസുനിയെയും ഷാഫിയെയും അര്‍ജുനെയും കോര്‍ത്തിണക്കുന്ന ഒറ്റക്കണ്ണി കമ്മ്യൂണിസമാണ്'; രാഹുല്‍ മാങ്കൂട്ടത്തില്മഞ്ചേരി സ്വദേശി ശിഹാബ് ആണ് കൊടുവള്ളി സംഘത്തിൽ നിന്ന് പിടിയിലായ മറ്റൊരു പ്രധാനി. സംഭവ ദിവസം കൊടുവള്ളി സംഘത്തിനൊപ്പം ഉണ്ടായിരുന്ന ആളാണ് ശിഹാബ്. അറസ്റ്റിലായ ഫിജാസിന് ഒപ്പം ആയിരുന്നു ശിഹാബ് എന്ന് പോലീസ് പറയുന്നു. ഫിജാസ് വിളിച്ചിട്ടാണ് ശിഹാബ് കരിപ്പൂരില്‍ എത്തിയത്. ചെര്‍പ്പുളശ്ശേരി സംഘത്തിന്റെ ഫോണിലെ നമ്പരുകള്‍ കേന്ദ്രീകരിച്ച് ആണ് അന്വേഷണം പുരോഗമിക്കുന്നത്.
ചെര്‍പ്പുളശ്ശേരി സംഘത്തെ നിയോഗിച്ചത് കൊടുവള്ളി സംഘം ആണെന്നിരിക്കെ പോലീസിന്റെ അന്വേഷണം കൊടുവള്ളി സംഘത്തെ കേന്ദ്രീകരിച്ചാണ്. അര്‍ജുൻ ആയങ്കിയുടെ പങ്ക് ഇപ്പോള്‍ കൊണ്ടോട്ടി പ്രത്യേക അന്വേഷണ സംഘത്തിന്റെ മുന്‍പില്‍ ഇല്ല. കൊടുവള്ളി സംഘം കടത്താന്‍ ഉദ്ദേശിക്കുന്ന സ്വര്‍ണം തട്ടിയെടുക്കാന്‍ ആണ് അര്‍ജുന്‍ ലക്ഷ്യം ഇട്ടിരുന്നത്.
ഇതിനെ പ്രതിരോധിക്കാന്‍ ആണ് കൊടുവള്ളി സംഘം ചെര്‍പ്പുളശ്ശേരി സംഘത്തിന് ക്വട്ടേഷന്‍ നല്‍കിയതെന്നും അന്വേഷണ സംഘം പറയുന്നു. സ്വര്‍ണം കസ്റ്റംസ് പിടികൂടിയിരുന്നില്ലെങ്കില്‍ കൊടുവള്ളി -ചെര്‍പ്പുളശ്ശേരി സംഘങ്ങളും അർജുൻ ആയങ്കിയുടെ സംഘവും തമ്മില്‍ ഏറ്റുമുട്ടല്‍ വരെ ഉണ്ടാകുമായിരുന്നു എന്നും പൊലീസ് വിലയിരുത്തുന്നുണ്ട്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.