തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് യൂത്ത് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ മാങ്കൂട്ടത്തില്‍. ഡിവൈഎഫ്ഐയുടെ യൂണിറ്റ് സെക്രട്ടറി സഖാവ് ആകാശ് തില്ലങ്കേരി തൊട്ട് പോളിറ്റ് ബ്യൂറോ മെമ്പര്‍ വരെ സ്വര്‍ണ്ണക്കടത്തിന്റെ ആരോപണ ശയ്യയിലാണെന്ന് രാഹുല്‍ പരിഹസിച്ചു.
ദാവൂദ് ഇബ്രാഹീമൊക്കെ കേരളത്തിലായിരുന്നെങ്കില്‍, സഖാവ് ദാവൂദ് എന്ന പേരും, ചെങ്കൊടിയേന്തിയ ഒരു ചിത്രവും മതി അയാളുടെ പ്രവൃത്തികള്‍ക്ക് കവചമൊരുക്കാനെന്ന് രാഹുല്‍ പറഞ്ഞു.
തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തും, കണ്ണൂര്‍ സ്വര്‍ണ്ണക്കടത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണി വെറും ഒരു അര്ജ്ജുനല്ലെന്നും ഈ സ്വര്‍ണ്ണയുദ്ധത്തില്‍ അര്ജ്ജുനന് വെറും സാരഥി മാത്രമാണെന്ന് രാഹുല്‍ പറഞ്ഞു. സഖാവ് കൊടി സുനിയെയും, സഖാവ് ഷാഫിയെയും, സഖാവ് അര്‍ജ്ജുനെയും കോര്‍ത്തിണക്കുന്ന ഒറ്റക്കണ്ണി കമ്മ്യൂണിസമാണ്. ആ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് കേരളം ഭരിക്കുന്നതെന്ന് രാഹുല്‍ ഫേസ്ബുക്കില്‍ കുറിച്ചു.
രാഹുല്‍ മാങ്കൂട്ടത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
'തന്റെ മകളുടെ കല്യാണത്തിനുടുക്കുവാനുള്ള സാരി കടമായി നല്‍കണമെന്ന പാര്‍ട്ടി സെക്രട്ടറിയുടെ കുറിപ്പിന്റെയും, AKG യുടെ കൈയ്യിലേക്ക് തന്റെ സമ്പാദ്യമായ പശുക്കിടാവിനെ സംഭാവന നല്കിയ പാലോറമാതയുടെയുമൊക്കെ ' കഥ പറയുന്ന വാട്സാപ്പ് വ്യാജ സന്ദേശങ്ങളുടെ ഭൂതകാല ദാരിദ്ര്യത്തിന്റെ തണലില്‍ CPlM കൊയ്തു കൂട്ടുന്നത് കോടികളാണ്.
DYFI യൂണിറ്റ് സെക്രട്ടറി സഖാവ് ആകാശ് തില്ലങ്കേരി തൊട്ട് പോളിറ്റ് ബ്യൂറോ മെമ്പര്‍ വരെ സ്വര്‍ണ്ണക്കടത്തിന്റെ ആരോപണ ശയ്യയിലാണ്.
പാലോറമാതയുടെ പശുകിടാവല്ല ഇന്ന് ആ പാര്‍ട്ടിയുടെ അസറ്റ്. പഞ്ചായത്ത് മെമ്പര്‍ തൊട്ട് സ്വര്‍ണ്ണക്കടത്തുകാരന്റെ വരെ കയ്യില്‍ നിന്ന് മൂന്നിലൊന്ന് ലെവി വാങ്ങുന്ന പാര്ട്ടിയാണതിന്ന്. ദാവൂദ് ഇബ്രാഹീമൊക്കെ കേരളത്തിലായിരുന്നെങ്കില്‍, സഖാവ് ദാവൂദ് എന്ന പേരും, ചെങ്കൊടിയേന്തിയ ഒരു ചിത്രവും മതി അയാളുടെ പ്രവൃത്തികള്‍ക്ക് കവചമൊരുക്കുവാന്‍.
സ്വര്‍ണ്ണക്കടത്തുകാര്‍ മൂന്നിലൊന്ന് കൊടുക്കുമ്പോള്‍ പാര്‍ട്ടി കൊടുക്കുന്ന ഒരു പദവിയുണ്ട്, 'മ്മടെ പിളേളരാന്ന്', ആ ടാഗുണ്ടെങ്കില് ഒരു മാഫിയയും നിങ്ങളെ തേടി വരില്ല എന്ന പരിരക്ഷയുണ്ട്. ആരെങ്കിലും അന്വേഷിക്കുവാന്‍ തുടങ്ങിയാല്‍ സഖാവ് ഷാഫിയോ, സഖാവ് സുനിയോ പറയുമത്രെ, 'നമ്മുടെ പിള്ളേരാണ്, പറ്റി പോയി, നോക്കണ്ടാന്ന് '. ഇത് കേട്ടാല്‍ കിടുങ്ങാത്തതായ ഒരു അധികാര കസേരയുമില്ല CPIMല്‍.
തിരുവനന്തപുരം സ്വര്‍ണ്ണക്കടത്തും, കണ്ണൂര്‍ സ്വര്‍ണ്ണക്കടത്തിനെയും തമ്മില്‍ ബന്ധിപ്പിക്കുന്ന കണ്ണി വെറും ഒരു അര്‍ജ്ജുനല്ല. ഈ സ്വര്‍ണ്ണയുദ്ധത്തില്‍ അര്ജ്ജുനന് വെറും സാരഥി മാത്രം. അര്ജ്ജുന് നടത്തിയെന്ന് കസ്റ്റംസ് പറയുന്ന 22 സ്വര്‍ണ്ണക്കടത്തും, സ്വപ്ന സുരേഷുമായി ബന്ധമുണ്ടോയെന്ന് വരും ദിനങ്ങളില്‍ അറിയാം. സ്വപ്നയ്ക്ക് പങ്കുണ്ടെങ്കില്‍ , സ്വപ്നയുമായി ബന്ധമുള്ള ആര്‍ക്കൊക്കെ ബന്ധമുണ്ടാകും?
സ്വര്‍ണ്ണക്കടത്തും ആ പാര്‍ട്ടിയും തമ്മില്‍ ബന്ധിപ്പിച്ച ചില വലിയ ഉദാഹരണങ്ങള്‍ പറയാം.
1) TP വധക്കേസ് പ്രതികളെ സ്വര്‍ണ്ണക്കടത്ത് രാജാവ് ഫയാസ് ജയിലിലെത്തി കാണുന്നു.
2) ഫയാസ് CPlM കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനനെ കാണുന്നു.
3) സഖാവ് കൊടി സുനി, ജയിലില്‍ കിടന്നു കൊണ്ട് സ്വര്‍ണ്ണക്കടത്ത് സ്വര്‍ണ്ണം വാങ്ങുവാന്‍ വ്യാപാരിയെ ഭിഷണിപ്പെടുത്തുന്നു.
4) മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് സംശയം നീണ്ട് നില്ക്കുന്ന ഡിപ്ലോമാറ്റിക്ക് സ്വര്‍ണ്ണക്കടത്ത്.
5) സഖാവ് അര്ജ്ജുന് ആയങ്കിയുടെ സ്വര്‍ണ്ണക്കടത്ത്.
6) കണ്ണൂര്‍ സ്വര്‍ണ്ണക്കടത്തില്‍ സഖാവ് കൊടി സുനിക്കും, സഖാവ് ഷാഫിക്കും, സഖാവ് സജേഷിനുമൊക്കെയുള്ള ബന്ധം
സഖാവ് കൊടി സുനിയെയും, സഖാവ് ഷാഫിയെയും, സഖാവ് അര്‍ജ്ജുനെയും കോര്‍ത്തിണക്കുന്ന ഒറ്റക്കണ്ണി കമ്മ്യൂണിസമാണ്. ആ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയാണ് കേരളം ഭരിക്കുന്നത്. ആ കേരളത്തിന്റെ മുഖ്യ മന്ത്രി സഖാവ് പിണറായി വിജയനാണ്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Tags: Cpm, Facebook post, Rahul mamkootathil