തിരുവനന്തപുരം: കോവിഡ് ബാധിച്ചതിനെ തുടർന്ന് പ്രശസ്ത കവയിത്രി സുഗതകുമാരിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്ര പരിചരണ വിഭാഗത്തിലേക്കാണ് മാറ്റിയത്.
സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ ഇരിക്കേയാണ് സുഗതകുമാരിക്ക് കോവിഡ് പിടിപെട്ടത്. തുടർന്ന് മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റുകയായിരുന്നു. ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ് ഷർമദ് അറിയിച്ചു.
ഇതിനിടെ കോൺഗ്രസ് നേതാവ് വി എം സുധീരനെയും കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഹൈ റിസ്ക് വിഭാഗത്തിൽ ഉൾപ്പെട്ട രോഗി ആയതിനാൽ വി ഐ പി മുറിയിൽ കർശന നിരീക്ഷണത്തിലാണ് സുധീരൻ.
ഇന്ന് നടത്തിയ പരിശോധനയിലാണ് കെ പി സി സി മുൻ അധ്യക്ഷൻ വി.എം സുധീരന് കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ദിവസം മുതിർന്ന കോൺഗ്രസ് നേതാവായ തിരുവഞ്ചൂർ രാധാകൃഷ്ണന് കോവിഡ് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞദിവസം ചേർന്ന കെ പി സി സി രാഷ്ട്രീയകാര്യ സമിതിയിൽ സുധീരനും തിരുവഞ്ചൂരും അടുത്തടുത്താണ് ഇരുന്നത്. തിരുവഞ്ചൂരിന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് സുധീരൻ ക്വാറന്റീനിൽ ആയിരുന്നു.
താനുമായി കഴിഞ്ഞ ദിവസങ്ങളിൽ സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ തുടരണമെന്നും പരിശോധന നടത്തണമെന്നും സുധീരൻ ആവശ്യപ്പെട്ടു.
Published by:Joys Joy
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.