തിരുവനന്തപുരം: രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാകുന്ന ആര്യ രാജേന്ദ്രന് ആശംസയുമായി പതിനൊന്നു വർഷം മുൻപ് ഇരുപത്തിയൊന്നാം വയസിൽ നഗരസഭ അധ്യക്ഷയായ സുമൻ കോലി. ആര്യ മേയർ ആകുന്നെന്ന പത്രവാർത്ത പങ്കുവച്ചുകൊണ്ട് 'ചരിത്രം ആവര്‍ത്തിക്കുകയാണ്' എന്നാണ് സുമന്‍ കോലി ഫേസ്ബുക്കില്‍ കുറിച്ചത്.
രാജസ്ഥാനിലെ ഭരത്പൂര്‍ നഗരസഭയിലാണ് 2009ൽ സുമന്‍കോലി ഇരുപത്തിയൊന്നാം വയസിൽ അധ്യക്ഷ പദവിയിലെത്തുന്നത്. സുമൻ കോലി സ്ഥാനമേൽക്കുമ്പോൾ ഭരത്പൂർ മുൻസിപ്പൽ കോർപറേഷനായിരുന്നില്ല, മുൻസസിപാലിറ്റി മാത്രമായിരുന്നു. അതുകൊണ്ടുതന്നെ മുൻസിപ്പൽ ചെയർപേഴ്സൻ പദവിയാണ് അവർ വഹിച്ചത്. എന്നാൽ നാലു വർഷത്തിനുശേഷം 2014ൽ ഭരത്പൂർ കോർപറേഷനായി മാറിയതോടെ സുമൻ കോലി മേയർ പദവിയിലേക്കു മാറുകയായിരുന്നു. ബിജെപി പ്രതിനിധി ആയിട്ടായിരുന്നു സുമന്‍ കോലി കൗൺസിലറായി വിജയിച്ചത്.
തിരുവനന്തപുരം കോർപറേഷനിലെ മുടവന്‍മുഗള്‍ വാര്‍ഡില്‍ നിന്നും സി.പി.എം പ്രതിനിധിയായി വിജയിച്ച ആര്യ രണ്ടാം വര്‍ഷ ബിരുദ വിദ്യാർത്ഥിയാണ്.
സിപിഎം ജില്ലാ സെക്രട്ടേറിയേറ്റ് യോഗമാണ് ആര്യാ രാജേന്ദ്രന്റെ പേര് മേയര്‍ സ്ഥാനത്തേക്ക് നിര്‍ദേശിച്ചത്. ബാലസംഘത്തിന്‌റെ സംസ്ഥാന പ്രസിഡന്റും എസ്എഫ്‌ഐയുടെ സംസ്ഥാന ഭാരവാഹിയുമാണ് ആര്യ.
Published by:Aneesh Anirudhan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.