പരാതിയും കേസുമില്ല; എംഎൽഎ സ്ഥാനത്ത് രാഹുൽ തുടരും, രാജിവയ്‌ക്കേണ്ടെന്ന് സണ്ണി ജോസഫ്

Last Updated:

പാർട്ടിക്കോ, നിയമപരമായോ പരാതികൾ ലഭിച്ചിട്ടില്ല. എവിടെയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. രാഷ്ട്രീയ എതിരാളികൾ രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെടുന്നതിന് യാതൊരു ന്യായീകരണവും യുക്തിയുമില്ല

സണ്ണി ജോസഫ്
സണ്ണി ജോസഫ്
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഗൗരവതരമാണെന്നും യൂത്ത് കോൺഗ്രസ് അധ്യക്ഷപദം അദ്ദേഹം രാജിവച്ചത് മാതൃകാപരമാണെന്നും കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ്. രാഹുലിനെതിരെ നിയമപരമായി കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. അതുകൊണ്ട് എംഎൽഎ സ്ഥാനം രാജിവയ്‌ക്കേണ്ടതില്ലെന്ന് സണ്ണി ജോസഫ് വ്യക്തമാക്കി. കണ്ണൂരിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതും വായിക്കുക: രാഹുൽ മാങ്കൂട്ടത്തിലിനെ സസ്പെൻഡ‍് ചെയ്തു; എംഎൽഎയായി തുടരും
രാഹുലിനെതിരായ തുടർനടപടികൾ സംബന്ധിച്ച് കോൺഗ്രസ് നേതാക്കളുമായി ആശയവിനിമയം നടത്തി. പാർട്ടിക്കോ, നിയമപരമായോ പരാതികൾ ലഭിച്ചിട്ടില്ല. എവിടെയും കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. ഞങ്ങളുടെ രാഷ്ട്രീയ എതിരാളികൾ രാഹുൽ മാങ്കൂട്ടത്തിലിന്റെ രാജി ആവശ്യപ്പെടുന്നതിന് യാതൊരു ന്യായീകരണവും യുക്തിയുമില്ല. അവർക്ക് അത്തരത്തിൽ ഒരു ആവശ്യം ഉന്നയിക്കാനുള്ള ധാർമ്മികതയില്ല. എഫ്‌ഐആറും കുറ്റപത്രവുമുണ്ടായിട്ടും ജനപ്രതിനിധി സ്ഥാനം രാജിവയ്ക്കാത്ത നിരവധി സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്.
advertisement
സ്ത്രീകളുടെ സുരക്ഷിതത്വവും ആത്മാഭിമാനവും സംരക്ഷിക്കപ്പെടണം എന്ന് വിശ്വസിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് കോൺഗ്രസ്. അതുകൊണ്ട് നേതൃത്വം ആലോചിച്ച് എല്ലാവരും ഒരേ സ്വരത്തിൽ എടുത്ത തീരുമാനമാണ് പാർട്ടി സസ്‌പെൻഷൻ. ഇക്കാര്യം രാഹുലിനെ അറിയിച്ചിട്ടുണ്ട്- സണ്ണി ജോസഫ് വ്യക്തമാക്കി.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പരാതിയും കേസുമില്ല; എംഎൽഎ സ്ഥാനത്ത് രാഹുൽ തുടരും, രാജിവയ്‌ക്കേണ്ടെന്ന് സണ്ണി ജോസഫ്
Next Article
advertisement
'ഓപ്പറേഷൻ ബ്ലൂ സ്റ്റാർ തെറ്റായ തീരുമാനമായിരുന്നു; ആ തെറ്റിന് ഇന്ദിരാഗാന്ധിക്ക് സ്വന്തം ജീവൻ വില നൽകേണ്ടി വന്നു'; പി ചിദംബരം
'ഓപ്പറേഷൻ ബ്ലൂ സ്റ്റാർ തെറ്റായ തീരുമാനമായിരുന്നു;ആ തെറ്റിന് ഇന്ദിരാഗാന്ധിക്ക് സ്വന്തം ജീവൻ നൽകേണ്ടി വന്നു';ചിദംബരം
  • ഓപ്പറേഷൻ ബ്ലൂ സ്റ്റാർ തെറ്റായ മാർഗമായിരുന്നുവെന്ന് പി ചിദംബരം അഭിപ്രായപ്പെട്ടു.

  • ഇന്ദിരാഗാന്ധിക്ക് ഓപ്പറേഷൻ ബ്ലൂ സ്റ്റാർ തെറ്റിന് സ്വന്തം ജീവൻ വില നൽകേണ്ടി വന്നു.

  • ഓപ്പറേഷൻ ബ്ലൂ സ്റ്റാർ 1984 ജൂണിൽ സുവർണ്ണ ക്ഷേത്രത്തിൽ സൈന്യം നടത്തിയ സൈനിക നടപടി.

View All
advertisement