'സ്ഥാനാർഥിയാകുമെന്ന വാര്‍ത്ത വന്നപ്പോള്‍ ആദ്യം രംഗത്തുവന്ന സംഘ്പരിവാറിനെ മറികടന്ന് പോകാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല' സണ്ണി എം കപിക്കാട്
- Published by:Rajesh V
- news18-malayalam
Last Updated:
സീറ്റ് നിഷേധിച്ചതില്‍ വിശദീകരിക്കേണ്ടത് കോണ്‍ഗ്രസ് നേതൃത്വമാണെന്നും സണ്ണി എം കപിക്കാട്
വൈക്കത്ത് സീറ്റ് നിഷേധിച്ചതില്‍ വിശദീകരിക്കേണ്ടത് കോണ്‍ഗ്രസ് നേതൃത്വമാണെന്ന് സണ്ണി എം കപിക്കാട്. താന്‍ സ്ഥാനാർത്ഥിയാകുമെന്ന വാര്‍ത്തകള്‍ വന്നപ്പോള്‍ ആദ്യം രംഗത്തെത്തിയത് സംഘ്പരിവാര്‍ ശക്തികളാണ്. അവരെ മറികടന്ന് പോകാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല. അതുകൊണ്ട് സ്ഥാനാർത്ഥിത്വം നിഷേധിച്ചതാകാമെന്നാണ് കരുതുന്നതെന്നും സണ്ണി എം കപിക്കാട് പ്രതികരിച്ചു.
ഇക്കാര്യത്തിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശനോട് മാത്രമാണ് സംസാരിച്ചത്. വേറൊരു നേതാവുമായി ഔദ്യോഗികമായി സംസാരിച്ചിട്ടില്ല. സീറ്റ് തരാമെന്നല്ല, പരിഗണിക്കും എന്നാണ് സതീശന്‍ പറഞ്ഞത്. സജീവ പരിഗണനയിലുണ്ട് എന്നാണ് പിന്നീട് അറിഞ്ഞത്. എന്നാല്‍ അവസാനനിമിഷം സീറ്റ് നിഷേധിക്കപ്പെട്ടു. എല്ലാ നേതാക്കളെയും കണ്ട് നേടിയെടുക്കേണ്ട ഒന്നാണ് സ്ഥാനാർത്ഥിത്വം എന്ന് വിചാരിക്കുന്നില്ല. സ്ഥാനാർത്ഥിത്വം നിഷേധിച്ചതിന് പിന്നിൽ രാഷ്ട്രീയം ഉണ്ടെന്നും സണ്ണി എം കപിക്കാട് പറഞ്ഞു.
'പ്രാദേശിക നേതൃത്വത്തിന്റെ എതിർപ്പാണെങ്കിൽ 140 മണ്ഡലത്തിലും യുഡിഎഫിന് സ്ഥാനാർത്ഥിയെ നിർത്താൻ പറ്റാതെ വരും. ഞാന്‍ അങ്ങോട്ട് പോയി ചര്‍ച്ച ചെയ്തിട്ടില്ല. സ്ഥാനാർത്ഥിത്വം കിട്ടാത്തതിലും പ്രശ്നമില്ല. സീറ്റ് നല്‍കുമെന്ന് പറഞ്ഞപ്പോള്‍ എന്തുകൊണ്ട് കോണ്‍ഗ്രസ് നിഷേധിച്ചിട്ടില്ല. അത് വേണമെങ്കില്‍ നിഷേധിക്കാമായിരുന്നു'. സണ്ണി എം കപിക്കാട് പറഞ്ഞു.
advertisement
ചൊവ്വാഴ്ച വൈകിട്ടാണ് കോൺഗ്രസിന്റെ ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചത്. സിറ്റിങ് എംഎൽഎമാർ ഉൾപ്പെടെയുള്ള 55 അംഗ പട്ടികയാണ് ആദ്യഘട്ടത്തിലുള്ളത്. വൈക്കത്ത് കെ ബിനി മോനാണ് സ്ഥാനാർത്ഥി. ഇടുക്കി, കാസർഗോഡ്, പത്തനംതിട്ട ജില്ലകളിൽ ആദ്യഘട്ടത്തിൽ ഒരു സ്ഥാനാർഥിയെ പോലും പ്രഖ്യാപിച്ചിട്ടില്ല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
Mar 17, 2026 9:59 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സ്ഥാനാർഥിയാകുമെന്ന വാര്‍ത്ത വന്നപ്പോള്‍ ആദ്യം രംഗത്തുവന്ന സംഘ്പരിവാറിനെ മറികടന്ന് പോകാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞില്ല' സണ്ണി എം കപിക്കാട്









