advertisement

കെ എം ഷാജിക്ക് മത്സരിക്കുന്നതിൽ അയോഗ്യത ഇല്ലെന്ന് സുപ്രീംകോടതി

Last Updated:

2016ലെ അഴീക്കോട് നിയമസഭാ തിരഞ്ഞെടുപ്പ് കേസിൽ ഷാജിക്ക് ഹൈക്കോടതി വിധിച്ച അയോഗ്യത അധികാര പരിധി മറികടന്ന് കൊണ്ടുള്ള ഉത്തരവാണെന്ന് സുപ്രീംകോടതി

കെ എം ഷാജി
കെ എം ഷാജി
ന്യൂഡൽഹി: മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്ക് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് അയോഗ്യത ഇല്ലെന്ന് സുപ്രീം കോടതി. 2016ലെ അഴീക്കോട് നിയമസഭാ തിരഞ്ഞെടുപ്പ് കേസിൽ ഷാജിക്ക് ഹൈക്കോടതി വിധിച്ച അയോഗ്യത അധികാര പരിധി മറികടന്ന് കൊണ്ടുള്ള ഉത്തരവാണെന്ന് വ്യക്തമാക്കിയ സുപ്രീംകോടതി, കെ എം ഷാജിയുടെ നിയമസഭാ കാലാവധി കഴിഞ്ഞതിനാൽ, ‌ഹൈക്കോടതി വിധിയിൽ ഇടപെടുന്നില്ലെന്നും പറഞ്ഞു.
മതസ്പർധ വളർത്തുന്ന ലഘുലേഖകൾ വിതരണം ചെയ്തെന്നടക്കമുള്ള ആരോപണങ്ങളാണ് കെ എം ഷാജിക്കെതിരെ എതിർ സ്ഥാനാർത്ഥിയായിരുന്ന നികേഷ് കുമാർ ഉയർത്തിയത്. കേസ് പരിഗണിച്ച ഹൈക്കോടതി കെ എം ഷാജിയെ ആറ് വർഷത്തേക്ക് തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിൽ നിന്ന് വിലക്കിയിരുന്നു. എന്നാൽ ജനപ്രാതിനിധ്യ നിയമത്തിലെ 8 (A) പ്രകാരം അയോഗ്യത സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് രാഷ്‌ട്രപതി ആണെന്ന് ഷാജിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ഹാരിസ് ബീരാൻ ചൂണ്ടിക്കാട്ടി.
തുടർന്ന് ഹൈക്കോടതി ഇക്കാര്യത്തിൽ അധികാര പരിധി മറികടന്നുവന്ന് ജസ്റ്റിസുമാരായ ബി വി നാഗരത്നയും ഉജ്ജ്വൽ ഭുയാനുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. തിരഞ്ഞെടുപ്പ് ക്രമക്കേട് കണ്ടത്തിയ സാഹചര്യത്തിൽ ഈ വിഷയം രാഷ്ട്രപതിക്ക് വിടേണ്ടതായിരുന്നുവെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി. 2016ലെ നിയമസഭയുടെ കാലാവധി 2021 ൽ അവസാനിച്ചു. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് ഹർജിക്ക് പ്രസക്തി നഷ്ടമായി. അതിനാൽ തിരഞ്ഞെടുപ്പ് ക്രമക്കേട് സംബന്ധിച്ച ഹൈക്കോടതിയുടെ കണ്ടെത്തലിന് ഇനി പ്രസക്തിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.
advertisement
നികേഷ് കുമാറിന് വേണ്ടി സീനിയർ അഭിഭാഷകൻ പി.വി. ദിനേശ്, അഭിഭാഷക ആൻ മാത്യു എന്നിവരാണ് ഹാജരായത്. കെ എം ഷാജിക്ക് വേണ്ടി സീനിയർ അഭിഭാഷകൻ നിഖിൽ ഗോയൽ, അഭിഭാഷകരായ ഹാരിസ് ബീരാൻ, മർസൂഖ് ബാഫഖി തങ്ങൾ എന്നിവരാണ് ഹാജർ ആയത്.
Summary: The Supreme Court has ruled that Muslim League leader K.M. Shaji is not disqualified from contesting in elections. The Supreme Court clarified that the disqualification previously imposed on Shaji by the High Court in the 2016 Azhikode Assembly election case was an order that exceeded its jurisdiction. However, since K.M. Shaji’s original legislative term has already concluded, the Supreme Court stated it would not interfere further with the High Court's earlier judgment beyond clarifying the disqualification status.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കെ എം ഷാജിക്ക് മത്സരിക്കുന്നതിൽ അയോഗ്യത ഇല്ലെന്ന് സുപ്രീംകോടതി
Next Article
advertisement
കെ എം ഷാജിക്ക് മത്സരിക്കുന്നതിൽ അയോഗ്യത ഇല്ലെന്ന് സുപ്രീംകോടതി
കെ എം ഷാജിക്ക് മത്സരിക്കുന്നതിൽ അയോഗ്യത ഇല്ലെന്ന് സുപ്രീംകോടതി
  • മുസ്ലിം ലീഗ് നേതാവ് കെ എം ഷാജിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ അയോഗ്യതയില്ലെന്ന് സുപ്രീംകോടതി

  • 2016 അഴീക്കോട് നിയമസഭാ കേസിൽ ഹൈക്കോടതി വിധി അധികാര പരിധി മറികടന്നതാണെന്ന് കോടതി

  • ഷാജിയുടെ നിയമസഭാ കാലാവധി കഴിഞ്ഞതിനാൽ ഹൈക്കോടതി വിധിയിൽ സുപ്രീംകോടതി ഇടപെടുന്നില്ല

View All
advertisement