കെപി എന്നത് 'കൊലപാതക പൊലീസ്' എന്ന് വായിക്കണമെന്ന് സുരേഷ് ഗോപി
Last Updated:
തിരുവനന്തപുരം: കേരള പൊലീസ് (KP) എന്നാൽ കൊലപാതക പൊലീസ് എന്ന് വായിക്കേണ്ട അവസ്ഥയാണ് നാട്ടിൽ നടമാടുന്നതെന്ന് സുരേഷ് ഗോപി എംപി. മരണപ്പെട്ട സനൽ കുമാറിന്‍റെ വീട് സന്ദർശിച്ച് സംസാരിക്കുകയായിരുന്നു എംപി.
ഇപ്പോഴുള്ള സംഭവവികാസങ്ങൾ എല്ലാം കൂട്ടിവായിക്കുമ്പോൾ ബോധപൂർവം പൊലീസ് ഉദ്യോഗസ്ഥൻ സനൽകുമാറിനെ കൊലപ്പെടുത്തിയതെന്ന് തന്നെ സംശയിക്കേണ്ടിയിരിക്കുന്നുവെന്നും സുരേഷ് ഗോപി ആരോപിച്ചു. ഇത് കേരളത്തിൽ നടന്നുവരുന്ന പൊലീസ് നരനായാട്ടിന്‍റെ തുടർക്കഥ തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
താനും തൻറെ പ്രസ്ഥാനവും സനൽകുമാറിന്‍റെ കുടുംബത്തിനു നീതി കിട്ടുന്നതു വരെ സജീവമായിത്തന്നെ രംഗത്തുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 08, 2018 4:02 PM IST


