സനലിനെ ആശുപത്രിയിലെത്തിക്കുന്നതിൽ വീഴ്ച; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ
Last Updated:
തിരുവനന്തപുരം: നെയ്യാറ്റിൻകരയിൽ തർക്കത്തിനിടെ ഡിവൈ.എസ്.പി റോഡിലേക്ക് പിടിച്ചുതള്ളിയതിനെ തുടർന്ന് വാഹനമിടിച്ചു മരിച്ച സനലിനെ ആശുപത്രിയിലെത്തിക്കാതെ ആംബുലൻസ് വഴിതിരിച്ചു വിട്ട സംഭവത്തിൽ രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ.
സി.പി.ഒമാരായ സജീഷ് കുമാർ, ഷിബു എന്നിവരെയാണു സസ്പെൻഡ് ചെയ്തത്. ഉന്നതര്‍ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ അവർക്കെതിരെയും നടപടിയെടുക്കമെന്ന് ഐ.ജി മനോജ് എബ്രഹാം അറിയിച്ചു.
സംഭവം അന്വേഷിച്ച് ഇന്നുതന്നെ റിപ്പോർട്ട് നൽകണമെന്നു സ്പെഷൽ ബ്രാഞ്ചിന് ഐജി നിർദേശം നൽകിയിരുന്നു. ആംബുലൻസുമായി പൊലീസ് സ്റ്റേഷനിൽ കയറിയെങ്കിൽ അതു ഗുരുതര വീഴചയാണെന്നു പറഞ്ഞ ഐജി, വീഴ്ച വരുത്തിയ പൊലീസുകാർക്കെതിരെ നടപടി വരുമെന്നും അറിയിച്ചിരുന്നു.
advertisement
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 08, 2018 12:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സനലിനെ ആശുപത്രിയിലെത്തിക്കുന്നതിൽ വീഴ്ച; രണ്ട് പൊലീസുകാർക്ക് സസ്പെൻഷൻ