Dileep case | നടിയെ ആക്രമിച്ച കേസ്: മുഖ്യമന്ത്രിയുടെ വാക്കുകളിൽ വിശ്വാസമുണ്ടെന്ന് അതിജീവിത
- Published by:user_57
- news18-malayalam
Last Updated:
സർക്കാരിന്റെ ഭാഗത്തു നിന്നും പിന്തുണയുണ്ടാവുമെന്നു അറിയിച്ചതായി അതിജീവിത
നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് അതിജീവിത മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. തിരുവനന്തപുരത്തു വച്ചായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിയുടെ വാക്കുകളിൽ വിശ്വസിക്കുന്നു. കേസിലെ ആശങ്കകൾ പങ്കുവച്ചു. അതിനു പോസിറ്റീവ് ആയി പ്രതികരണം ഉണ്ടായി. കോടതിയിൽ നടന്ന കാര്യങ്ങൾ സംസാരിച്ചു. അദ്ദേഹം തന്ന ഉറപ്പിൽ സന്തോഷമുണ്ട്. സർക്കാരിന്റെ ഭാഗത്തു നിന്നും പിന്തുണയുണ്ടാവുമെന്നു അറിയിച്ചതായി അതിജീവിത. മന്ത്രിമാരുടെ പ്രതികരണങ്ങളിൽ ഒന്നും പറയാനില്ല എന്നും നടി പറഞ്ഞു. സത്യാവസ്ഥ അറിയണം എന്ന് ആഗ്രഹമുള്ളതുകൊണ്ടാണ് ഇത്രയും നാൾ പൊരുതിയതെന്നും നടി.
ഹർജി പിൻവലിക്കുന്ന കാര്യത്തെക്കുറിച്ച് നടി പരാമർശിച്ചില്ല. തനിക്ക് പറയാനുള്ള കാര്യങ്ങൾ ധരിപ്പിക്കാൻ സാധിച്ചതായി നടി പറഞ്ഞു. ഈ കേസിൽ ഉണ്ടായിരുന്ന ആശങ്കകൾ മുഖ്യമന്ത്രിയുമായി പങ്കിട്ടു. മുഖ്യമന്ത്രി നൽകിയ ഉറപ്പുകളെക്കുറിച്ച് നടി കൂടുതൽ വിശദമാക്കിയില്ല. കേസുമായി ബന്ധപ്പെട്ടുള്ള മാനസികാവസ്ഥ തനിക്കും കുടുംബത്തിനും ഉണ്ടായിട്ടുണ്ട്. അഞ്ചു വർഷത്തിൽ പലപ്പോഴായി മുഖ്യമന്ത്രിയെ കാണാൻ ശ്രമിച്ചു എങ്കിലും നടക്കാതെ പോയി. എന്നാൽ സുപ്രധാനമായ വഴിത്തിരിവിൽ കൂടിക്കാഴ്ചക്ക് തീരുമാനിക്കുകയായിരുന്നു എന്ന് നടി കൂട്ടിച്ചേർത്തു.
Summary: Survivor in female actor assault case met Chief Minister Pinarayi Vijayan in Thiruvananthapuram. She expressed happiness in the assurance given by the CM
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 26, 2022 10:23 AM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Dileep case | നടിയെ ആക്രമിച്ച കേസ്: മുഖ്യമന്ത്രിയുടെ വാക്കുകളിൽ വിശ്വാസമുണ്ടെന്ന് അതിജീവിത