2021ൽ കൈക്കൂലി വാങ്ങിയ കാഞ്ഞിരപ്പള്ളിയിലെ 4 മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ
- Published by:Anuraj GR
- news18-malayalam
Last Updated:
കാഞ്ഞിരപ്പള്ളി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ ജോലി ചെയ്തിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കും അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അടക്കമുള്ള 4 പേരെയാണ് സസ്പെൻഡ് ചെയ്തത്
കോട്ടയം: 2021ൽ കൈക്കൂലി വാങ്ങിയ കാഞ്ഞിരപ്പള്ളിയിലെ 4 മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. കാഞ്ഞിരപ്പള്ളി സബ് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസിൽ ജോലി ചെയ്തിരുന്ന മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർക്കും അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ അടക്കമുള്ള 4 പേരെയാണ് സസ്പെൻഡ് ചെയ്തത്.
ആർ.ടി ഓഫീസ് ഏജൻറുമാർ മുഖേന കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിൽ 2021 സെപ്റ്റംബർ 14ന് വിജിലൻസ് പൊൻകുന്നം ആർ.ടി ഓഫീസിൽ നടത്തിയ മിന്നൽ പരിശോധനയിലാണ് എംവിഐ എസ് അരവിന്ദ്, എഎംവിഐ പി.എസ് ശ്രീജിത്ത് എന്നിവരെ പിടികൂടിയത്. ഇതുകൂടാതെ ഓഫീസിൽ നടത്തിയ പരിശോധനയിൽ ഓഫീസ് ജീവനക്കാരായ അന്നത്തെ സീനിയർ ക്ലർക്ക് ടിജോ ഫ്രാൻസിസ്, നിലവിലെ സീനിയർ ക്ലർക്ക് സുൽഫത്ത് എന്നിവർക്കും കൈക്കൂലി വാങ്ങിയതിൽ പങ്കുണ്ടെന്ന് കണ്ടെത്തിയതോടെ ഇവരെയും സസ്പെൻഡ് ചെയ്തിട്ടുണ്ട്.
ഇപ്പോൾ നടപടി എടുത്തവരുടെ പേരിൽ ഏജൻറുമാർ മുഖേന കൈക്കൂലി വാങ്ങിയത് വിജിലൻസ് കണ്ടെടുത്തിരുന്നു. ഗതാഗത വകുപ്പിന് വേണ്ടി ട്രാൻസ്പോർട്ട് കമ്മീഷണറായ ബിജു പ്രഭാകറാണ് ഇവരെ സസ്പെൻഡ് ചെയ്ത് ഉത്തരവിറക്കിയിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kottayam,Kottayam,Kerala
First Published :
March 04, 2023 9:58 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
2021ൽ കൈക്കൂലി വാങ്ങിയ കാഞ്ഞിരപ്പള്ളിയിലെ 4 മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ