നവകേരള സദസിൽ പങ്കെടുത്ത കോൺഗ്രസ്‌ നേതാവിന് സസ്‌പെൻഷൻ; നടപടി പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതിന്

Last Updated:

പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതിനും പാർട്ടി നിർദേശം ലംഘിച്ചതിനുമാണ് നടപടിയെന്ന് ഡിസിസി പ്രസിഡന്റ്

മലപ്പുറം: തിരൂരിൽ നവകേരള സദസിൽ പങ്കെടുത്ത കോൺഗ്രസ്‌ നേതാവിനെ പാർട്ടി അംഗത്വത്തിൽ നിന്ന് സസ്‌പെന്റ് ചെയ്തു. മലപ്പുറം ഡിസിസി അംഗം എ പി മൊയ്‌തീനെയാണ് സസ്പെന്റ് ചെയ്തത്. മലപ്പുറം ഡിസിസി പ്രസിഡന്റ് വി എസ് ജോയിയുടേതാണ് നടപടി.
പാർട്ടിക്ക് അവമതിപ്പ് ഉണ്ടാക്കിയതിനും പാർട്ടി നിർദേശം ലംഘിച്ചതിനുമാണ് നടപടിയെന്ന് ഡിസിസി പ്രസിഡന്റ് വിശദീകരിച്ചു. തിരൂരിൽ നടന്ന പ്രഭാത യോഗത്തിലാണ് ഡിസിസി അംഗമായ എ പി മൊയ്‌തീൻ പങ്കെടുത്തത്.
കോഴിക്കോട് നവകേരള സദസിലെത്തിയ കോൺഗ്രസ് - മുസ്ലിം ലീഗ് നേതാക്കൾക്കെതിരെ നേതൃത്വം നടപടി സ്വീകരിച്ചിരുന്നു. ഇതിന് ശേഷം മലപ്പുറം ജില്ലയിലും യൂ ഡി എഫ് നേതാക്കളുടെ പങ്കാളിത്തമുണ്ടായത് ഇരു പാർട്ടികളുടെയും മുന്നണിയുടെയും നേതൃത്വത്തിന് തിരിച്ചടിയായി.
advertisement
തിരൂരിൽ മുഖ്യമന്ത്രിയുടെ നേതൃ തത്തിൽ നടന്ന പ്രഭാത യോഗത്തിൽ പാണക്കാട് ഹൈദരലി തങ്ങളുടെ മകളുടെ ഭർത്താവ് ഹസീബ് സഖാഫ് തങ്ങളും പങ്കെടുത്തിരുന്നു. ഇതേ യോഗത്തിലാണ് തിരൂരിലെ നേതാവ് എ പി മൊയ്തീനും എത്തിയത്. സർക്കാരിന്റെ വികസന പ്രവർത്തനങ്ങളിൽ സഹകരിക്കാൻ കക്ഷി രാഷ്ട്രീയം നോക്കേണ്ടന്നായിരുന്നു ഹസീബ് തങ്ങളുടെ പ്രതികരണം. ഇദ്ദേഹത്തിനെതിരെ മുസ്ലിം ലീഗ് ഇതുവരെ നടപടിയെടുത്തിട്ടില്ല.
ഇവർക്ക് പുറമെ താനാളൂർ മുൻ പഞ്ചായത്ത്‌ പ്രസിഡന്റും ലീഗ് നേതാവുമായ പി പി ഇബ്രാഹിമും യോഗത്തിൽ പങ്കെടുത്തു. ഇവരെല്ലാം പങ്കെടുത്തത് നാടിന്റെ പൊതു വികാരം മനസിലാക്കിയാണെന്നു മുഖ്യമന്ത്രി പറഞ്ഞു. നവകേരള സദസ്സിൽ പങ്കെടുക്കരുതെന്നത് രാഷ്ട്രീയ തീരുമാനമാണെന്നും പങ്കെടുത്താൽ നടപടിയെടുക്കുമെന്നും വി ഡി സതീശൻ ആവർത്തിച്ചു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
നവകേരള സദസിൽ പങ്കെടുത്ത കോൺഗ്രസ്‌ നേതാവിന് സസ്‌പെൻഷൻ; നടപടി പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയതിന്
Next Article
advertisement
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
ന്യൂമാഹി ഇരട്ടക്കൊലപാതകം; കൊടി സുനിയും ഷാഫിയും ഉൾപ്പെടെ മുഴുവൻ പ്രതികളെയും വെറുതെവിട്ടു
  • കോടതി, ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരായ വിജിത്തും ഷിനോജും കൊല്ലപ്പെട്ട കേസിലെ പ്രതികളെ വെറുതെവിട്ടു.

  • കോടതി 16 പ്രതികളെയും വെറുതെവിട്ടു, 2 പ്രതികൾ വിചാരണക്കാലയളവിൽ മരണപ്പെട്ടു.

  • പ്രോസിക്യൂഷന്‍ 44 സാക്ഷികളെ വിസ്തരിച്ചു, 14 ദിവസമാണ് വിസ്താരം നടന്നത്.

View All
advertisement