'സ്വപ്ന വിളിച്ചത് മദ്യത്തിന് വേണ്ടി'; ആകെ അഞ്ചു തവണ വിളിച്ചതായി ബിജു രമേശ്
- Published by:Anuraj GR
- news18-malayalam
Last Updated:
'ആദ്യം വിളിച്ചത് എംബസിയ്ക്ക് വേണ്ടിയായിരുന്നു. മദ്യം ലഭിക്കുമൊ എന്ന് ചോദിച്ചാണ് വിളിച്ചത്. തന്റെ കൈയിൽ മദ്യം ഇല്ലാത്തതിനാൽ മറ്റൊരാളെ വിളിച്ച് വാങ്ങി നൽകി'
തിരുവനന്തപുരം: സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് തന്നെ വിളിച്ചത് മദ്യത്തിനുവേണ്ടിയാണ് പ്രമുഖ വ്യവസായി ബിജു രമേശ്. സ്വർണക്കടത്തു കേസുമായി ബന്ധപ്പെട്ട അന്വേഷണ ഘട്ടത്തിലാണ് ബിജു രമേശും സ്വപ്ന സുരേഷുമായുള്ള ഫോൺ രേഖകൾ പുറത്ത് വന്നത്. 5 തവണ വിളിച്ചെന്നായിരുന്നു റിപ്പോർട്ട്. ഇതിലാണ് ബിജു രമേശിന്റെ വിശദീകരണം.
അഞ്ചിൽ കുടുതൽ തവണ സ്വപ്ന വിളിച്ചിട്ടുണ്ട്. സ്വപ്ന സുരേഷ് തന്റെ ബന്ധുവാണ്. സ്വപ്നയുടെ പിതാവും തന്റെ പിതാവും ബന്ധുക്കളാണ്. സ്വപ്നയുടെ ഭർത്താവുമായി ബന്ധമില്ല. മദ്യം ലഭിക്കുമൊ എന്ന് അറിയാൻ രണ്ട് തവണ വിളിച്ചുവെന്നും ബിജു രമേശ് പറയുന്നു.
ആദ്യം വിളിച്ചത് എംബസിയ്ക്ക് വേണ്ടിയായിരുന്നു. മദ്യം ലഭിക്കുമൊ എന്ന് ചോദിച്ചാണ് വിളിച്ചത്. തന്റെ കൈയിൽ മദ്യം ഇല്ലാത്തതിനാൽ മറ്റൊരാളെ വിളിച്ച് വാങ്ങി നൽകി. എംബസിയുടെ വാഹനത്തിൽ വന്നാണ് മദ്യം കൊണ്ട് പോയത്. പിആർഒ മദ്യം വാങ്ങാൻ വരുമെന്നാണ് സ്വപ്ന വിളിച്ചപ്പോൾ പറഞ്ഞിരുന്നതെന്നും ബിജു രമേശ് പറയുന്നു.
advertisement
പിതാവിന്റെ മരണം പറയാൻ മറ്റൊരിക്കൽ വിളിച്ചതായും ബിജു രമേശ് പറഞ്ഞു. പിതാവ് മരിച്ച ശേഷമുള്ള ചടങ്ങിന് വേണ്ടിയും വിളിച്ചു. ചടങ്ങിന് സ്കോച്ച് ആവശ്യപ്പെട്ടിരുന്നു. പക്ഷേ ആ സമയത്ത് സ്കോച്ച് കിട്ടാൻ മാർഗം ഉണ്ടായിരുന്നില്ല. വിദേശത്ത് നിന്ന് ആരും വരാത്ത സമയം ആയിരുന്നു. അതിനാൽ അന്വേഷിച്ചിട്ട് പറയാമെന്ന് മറുപടി നൽകി.
പക്ഷേ അന്വേഷിച്ചിട്ട് സ്കോച്ച് കിട്ടിയില്ല. അതിനാൽ തിരികെ വിളിച്ചില്ല. പിന്നെ ഈ ആവശ്യവുമായി സ്വപ്നയും തന്നെ തിരികെ വിളിച്ചില്ല. തനിക്ക് വന്ന കോളും, തിരികെ വിളിച്ച കോളുകളും നോക്കിയാൽ അഞ്ച് തവണ മാത്രമാണ് അവരുമായി ഫോണിൽ സംസാരിച്ചത്. മറ്റ് കാര്യങ്ങൾ ഒന്നും അറിയില്ലെന്നും ബിജു രമേശ് പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
November 23, 2020 12:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'സ്വപ്ന വിളിച്ചത് മദ്യത്തിന് വേണ്ടി'; ആകെ അഞ്ചു തവണ വിളിച്ചതായി ബിജു രമേശ്