Gold Smuggling| മൊഴി രേഖപ്പെടുത്തിയ കടലാസുകളില്‍ നിര്‍ബന്ധിച്ച് ഒപ്പിടുവിച്ചു; കസ്റ്റംസിനെതിരെ സ്വപ്‌ന സുരേഷ്
- Published by:user_49
Last Updated:
മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സ്വപ്ന കോടതിയില്‍ അപേക്ഷ നല്‍കി
മൊഴി രേഖപ്പെടുത്തിയ കടലാസുകളില്‍ കസ്റ്റംസ് നിര്‍ബന്ധിച്ച് ഒപ്പിടുവിച്ചെന്ന് സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷ്. മൊഴിയുടെ പകര്‍പ്പ് ആവശ്യപ്പെട്ട് സ്വപ്ന കോടതിയില്‍ അപേക്ഷ നല്‍കി. ബിനാമി ഇടപാടുകളെക്കുറിച്ച് പരിശോധിയ്ക്കുന്നതിന്റെ ഭാഗമായി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്വപ്‌നയെ ജയിലെത്തി ചോദ്യം ചെയ്തു.
കസ്റ്റംസ് ആക്റ്റ് 108 പ്രകാരമായിരുന്നു സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്‌നയുടെ മൊഴി രേഖപ്പെടുത്തിയത്. രണ്ട് തവണകളായി നല്‍കിയ മൊഴി 30 പേജുകളാണ് ഉണ്ടായിരുന്നത്. ഇതിന്റെ പകര്‍പ്പ് ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥര്‍ നല്‍കുന്നില്ലെന്നാണ് സ്വപനയുടെ പരാതി. ഇത് ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി.
advertisement
സ്വപ്‌നയുടെ പരാതിയില്‍ കസ്റ്റംസിനോട് കോടതി വിശദ്ധീകരണം തേടിയിട്ടുണ്ട്. കടുത്ത മാനസിക സമ്മര്‍ദ്ധത്തിലൂടെയാണ് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യുന്നതെന്ന് നേരത്തെ തന്നെ സ്വപ്‌ന സുരേഷ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മൊഴി രേഖപ്പെടുത്തിയതിലും വ്യക്തതക്കുറവുണ്ടെന്ന് ചൂണ്ടിക്കാട്ടി കോടതിയെ സമീപിച്ചതും.
Also Read: സ്വർണം വിൽക്കാൻ സന്ദീപ് നായരെ സഹായിച്ചു; കാരാട്ട് ഫൈസലിനെതിരെ കസ്റ്റംസിന് കൂടുതൽ തെളിവുകൾ
സ്വപ്‌നയുടെ ബിനാമി ഇടപാടുകളെക്കുറിച്ച് അന്വേഷിക്കുന്നതിനായാണ് എറണാകുളത്തെ ജില്ലാ ജയിലിലെത്തി ആദായ നികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ സ്വപ്നയെ ചോദ്യം ചെയ്തത്. സ്വര്‍ണ്ണക്കടത്ത് ഇടപാട്, ലൈഫ് മിഷന്‍ കമ്മിഷന്‍ എന്നിവയിലൂടെ ലഭിച്ച തുക എവിടെയെല്ലാം നിക്ഷേപിച്ചിരിക്കുന്നുവെന്നും ആദായ നികുതി വകുപ്പ് പരിശോധിയ്ക്കുന്നുണ്ട്. ബിനാമി പ്രൊഹിബിഷന്‍ ട്രാന്‍സാക്ഷന്‍ ആക്റ്റ് പ്രകാരം സ്വപ്‌നയുടെ സ്വത്ത് കണ്ട് കെട്ടാനും ആദായ നികുതി വകുപ്പിന് സാധിയ്ക്കും.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
October 01, 2020 11:14 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
Gold Smuggling| മൊഴി രേഖപ്പെടുത്തിയ കടലാസുകളില്‍ നിര്‍ബന്ധിച്ച് ഒപ്പിടുവിച്ചു; കസ്റ്റംസിനെതിരെ സ്വപ്‌ന സുരേഷ്