സഞ്ജീവ് ഭട്ടിന് നീതി ലഭിക്കും വരെ നിയമ പോരാട്ടം തുടരുമെന്ന് ഭാര്യ ശ്വേതാ ഭട്ട്

നാനാവതി കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയതാണ് ശത്രുക്കളുടെ പ്രതികാരത്തിന് കാരണമെന്ന് ശ്വേതാ ഭട്ട്

news18
Updated: June 29, 2019, 7:41 AM IST
സഞ്ജീവ് ഭട്ടിന് നീതി ലഭിക്കും വരെ നിയമ പോരാട്ടം തുടരുമെന്ന് ഭാര്യ ശ്വേതാ ഭട്ട്
sanjiv bhatt
  • News18
  • Last Updated: June 29, 2019, 7:41 AM IST
  • Share this:
കോഴിക്കോട്: ഗുജറാത്ത് കലാപ കേസില്‍ നരേന്ദ്രമോദിക്കെതിരെ റിപ്പോര്‍ട്ട് നല്‍കിയ പൊലീസ് ഉദ്യോഗസ്ഥന്‍ സഞ്ജീവ് ഭട്ടിന് നീതി ലഭിക്കും വരെ നിയമ പോരാട്ടം തുടരുമെന്ന് ഭാര്യ ശ്വേതാ ഭട്ട്.. സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ നാനാവതി കമ്മീഷന് മുന്നില്‍ മൊഴി നല്‍കിയതാണ് ശത്രുക്കളുടെ പ്രതികാരത്തിന് കാരണമെന്ന് ശ്വേതാ ഭട്ട് പറഞ്ഞു. മുസ്‌ലിം യൂത്ത് ലീഗ് കോഴിക്കോട് സംഘടിപ്പിച്ച പരിപാടിയിലായിരുന്നു പ്രതികരണം

ശ്വേതാ ഭട്ടിനൊപ്പം ഇവരുടെ മകന്‍ ശാന്തനു ഭട്ടും കോഴിക്കോട് യൂത്ത് ലീഗ് സംഘടിപ്പിച്ച അംബ്രല്ല മാര്‍ച്ചിന് എത്തിയിരുന്നു. കെട്ടിച്ചമച്ച കേസിലാണ് സഞ്ജീവ് ഭട്ട് ശീക്ഷിക്കപ്പെട്ടതെന്ന് ശ്വേത ഭട്ട് പറഞ്ഞു. ഫാസിസ്റ്റു ഭരണകൂടത്തെ ചോദ്യം ചെയ്യാന്‍ ധൈര്യം കാട്ടിയതിനാണ് അദ്ദേഹത്തെ വേട്ടയാടിയത്. അഹമ്മദാബാദ് കോടതിയില്‍ നിയമ പോരാട്ടം നടത്തുമെന്നും ശ്വേതാ ഭട്ട് വ്യക്തമാക്കി.

Also Read: 'ആന്തൂരില്‍ തെറ്റുപറ്റിയെന്ന സെക്രട്ടേറിയേറ്റ് നിലപാട് തിരുത്തുമോ?' സിപിഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി ഇന്ന്

കേസ് നടത്തിപ്പിനായി സഞ്ജീവ് ഭട്ടിന്റെ കുടുബത്തിന് എല്ലാവിധ സഹായവും നല്‍കുമെന്ന് യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളും യോഗത്തില്‍ പറഞ്ഞു.

First published: June 29, 2019, 7:41 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading