ടിപിയുടെ ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ; പുതിയ അംഗമായതിനാല്‍ കെ കെ രമയ്‌ക്കെതിരെ നടപടിയില്ല
- Published by:Jayesh Krishnan
- news18-malayalam
Last Updated:
പുതിയ അംഗമായതിനാല്‍ ചട്ടങ്ങളെക്കുറിച്ച് ധാരണയുണ്ടാകില്ലെന്ന് വിലയിരുത്തി നടപടികള്‍ വേണ്ടന്നാണ് സ്പീക്കറുടെ ഓഫീസിന്റെ തീരുമാനം
തിരുവനന്തപുരം: ടി പി ചന്ദ്രശേഖരന്റെ ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ ചെയ്ത കെ കെ രമയ്‌ക്കെതിരെ നടപടിയെടുക്കേണ്ടതില്ലെന്ന് സ്പീക്കറുടെ തീരുമാനം. സത്യപ്രതിജ്ഞ ചെയ്യുമ്പോള്‍ എന്തെങ്കിലും തരത്തിലുള്ള പ്രദര്‍ശനങ്ങള്‍ ചട്ടലംഘനമാണെങ്കിലും പുതിയ അംഗമായതിനാല്‍ നടപടിയെടുക്കേണ്ടതില്ലെന്നാണ് തീരുമാനം.
നിയനസഭയില്‍ എംഎല്‍എ ആയി സത്യപ്രതിജ്ഞ ചെയ്തപ്പോഴാണ് കെ കെ രമ ടിപിയുടെ ചിത്രമുള്ള ബാഡ്ജ് ധരിച്ചത്. എന്നാല്‍ ഇത് ചട്ടലംഘനമാണെന്ന് ചൂണ്ടിക്കാട്ടി സ്പീക്കര്‍ക്ക് പരാതി ലഭിച്ചിരുന്നു. എന്നാല്‍ പുതിയ അംഗമായതിനാല്‍ ചട്ടങ്ങളെക്കുറിച്ച് ധാരണയുണ്ടാകില്ലെന്ന് വിലയിരുത്തി നടപടികള്‍ വേണ്ടന്നാണ് സ്പീക്കറുടെ ഓഫീസിന്റെ തീരുമാനം.
പ്രോ ടൈം സ്പീക്കര്‍ അഡ്വ. പിടിഎ റഹീം മുമ്പാകെ സഗൗരവ പ്രതിജ്ഞയാണ് കെകെ രമ എടുത്തത്. കൊലപാതക രാഷ്ട്രീയത്തിനെതിരെ സന്ദേശം നല്‍കാനാണ് ടി പിയുടെ ബാഡ്ജ് ധരിച്ചു വന്നതെന്ന് സത്യപ്രതിജ്ഞാ ദിവസം കെ കെ രമ പറഞ്ഞിരുന്നു. നിയമസഭയില്‍ പ്രത്യേക ബ്ലോക്കായി ഇരിക്കാനാണ് തീരുമാനമെന്നും കെ കെ രമ അറിയിച്ചിരുന്നു.
advertisement
''എന്റെ വസ്ത്രത്തിന്റെ ഭാഗമായിട്ടാണ് ഞാന്‍ ആ ബാഡ്ജ് ധരിച്ചെത്തിയത്. സ്പീക്കറുടെ കസേര മറിച്ചിട്ട് ചവിട്ടി തെറിപ്പിച്ചത് സത്യപ്രതിജ്ഞാ ചട്ടത്തില്‍ ഉള്‍പ്പെട്ടതായിരുന്നോ. അല്ലെന്നാണ് എന്റെ അറിവ്. ഇതിലും വലിയത് പ്രതീക്ഷിച്ചതാണെന്നും ആദ്യം മുതല്‍ക്ക് തന്നെ എന്റെ പുറകെ തന്നെയാണ് ഇവര്‍'' കെ കെ രമ മാതൃഭൂമിയോട് പറഞ്ഞിരുന്നു. ചട്ടലംഘനമൊന്നുമില്ല, എല്ലാം പരിശോധിച്ച് തന്നെയാണ് ഞങ്ങളും അങ്ങനെ ചെയ്തതതെന്നും കെ കെ രമ വ്യക്തമാക്കിയിരുന്നു.
advertisement
യുഡിഎഫ് പിന്തുണയോടെയാണ് വടകരയില്‍ നിന്ന് ആര്‍ എംപി സ്ഥാനാര്‍ഥിയായി മത്സരിച്ച കെ കെ ഇത്തവണ വിജയിച്ച് കയറിയത്. സംസ്ഥാനത്താകെ തരംഗം തീര്‍ത്തിട്ടും വടകര നഷ്ടപ്പെട്ടത് ഇടതുമുന്നണിക്ക് വലിയ ക്ഷീണമായിരുന്നു. ടി പി ചന്ദ്രശേഖരന്റെ ഫോട്ടോ പതിച്ച ബാഡ്ജ് ധരിച്ച് കെ കെ രമ സത്യപ്രതിജ്ഞ ചെയ്തത് വലിയ ചര്‍ച്ചയായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
First Published :
May 30, 2021 10:22 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ടിപിയുടെ ബാഡ്ജ് ധരിച്ച് സത്യപ്രതിജ്ഞ; പുതിയ അംഗമായതിനാല്‍ കെ കെ രമയ്‌ക്കെതിരെ നടപടിയില്ല


