advertisement

'ആരും കൊമ്പും ചില്ലയും വെട്ടാൻ പോകുന്നില്ല'; കുഞ്ഞാലിക്കുട്ടിക്കും സമദാനിക്കും പരോക്ഷ മറുപടിയുമായി മുഈനലി തങ്ങൾ

Last Updated:

''പ്രായമാകുന്നതിനനുസരിച്ചു കാഴ്ചകള്‍ക്ക് മങ്ങല്‍വരും. അതൊക്കെ ചികിത്സിച്ചാല്‍ മാറും''

കോഴിക്കോട്: പി കെ കുഞ്ഞാലിക്കുട്ടിയുടെയും എം പി അബ്ദുസമദ് സമദാനിയുടെയും വിമർശനങ്ങൾക്ക് മറുപടിയുമായി യൂത്ത്‌ലീഗ് ദേശീയ വൈസ് പ്രസിഡന്റ് പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍. പാണക്കാട് കുടുംബത്തിന്റെ ചില്ലയും കൊമ്പും വെട്ടാന്‍ ആരെയും അനുവദിക്കില്ലെന്ന കുഞ്ഞാലിക്കുട്ടിയുടെ പരാമർശത്തിന്, ആരുമിവിടെ കൊമ്പ് വെട്ടാനും ചില്ല വെട്ടാനും പോകുന്നില്ലെന്നും അതൊക്കെ ചിലരുടെ വെറും തോന്നലുകള്‍ മാത്രമാണെന്നും അദ്ദേഹം പറഞ്ഞു.
പ്രായമാകുന്നതിനനുസരിച്ചു കാഴ്ചകള്‍ക്ക് മങ്ങല്‍വരും. അതൊക്കെ ചികിത്സിച്ചാല്‍ മാറും. നേതാക്കള്‍ താഴ്ന്നു കൊടുക്കേണ്ട ഇടങ്ങളില്‍ താഴ്ന്നുകൊടുക്കാനുള്ള മനസ്സ് കാണിക്കണം. സ്ഥാനമാനങ്ങളില്‍ പിടിച്ചുതൂങ്ങിനില്‍ക്കേണ്ട കാര്യമില്ലെന്നും ദൈവത്തിന്റെ കൈയിലാണ് കാര്യങ്ങളെന്നും മുഈനലി ശിഹാബ് തങ്ങള്‍ പറഞ്ഞു. വലക്കണ്ടി തൻവീർ ക്യാമ്പസിൽ നടന്ന ആദർശ സംഗമത്തിൽ സംസാരിക്കുകയായിരുന്നു മുഈനലി തങ്ങൾ .
ചന്ദ്രനോളം ഉയരത്തിലുള്ള പാണക്കാട് കുടുംബത്തെ ആര്‍ക്കും സ്പര്‍ശിക്കാനാവില്ലെന്ന എം പി അബ്ദുസ്സമദ് സമദാനി എം പിയുടെ പരാമര്‍ശത്തെയും മുഈനലി തങ്ങള്‍ വിമര്‍ശിച്ചു. ചന്ദ്രനെയും സൂര്യനെയും മറച്ചുപിടിക്കാന്‍ ആരും ശ്രമിക്കുന്നില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
advertisement
കഴിഞ്ഞ ദിവസം പാണക്കാട് വെച്ചു എംഎസ്എഫ് സംസ്ഥാന കമ്മിറ്റി നടത്തിയ പാണക്കാട് കുടുംബ സ്മൃതി " പൈതൃകം" പരിപാടിയിൽ പാണക്കാട് കുടുംബത്തെ പുകഴ്ത്തി സംസാരിക്കുമ്പോഴാണ് സമദാനിയും കുഞ്ഞാലിക്കുട്ടിയും സമസ്ത - മുസ്ലിം ലീഗ് സമകാലിക സംഭവങ്ങളെ വ്യംഗ്യമായി പരാമർശിച്ച് സമസ്തക്കെതിരെ വിമർശനം ഉന്നയിച്ചത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ആരും കൊമ്പും ചില്ലയും വെട്ടാൻ പോകുന്നില്ല'; കുഞ്ഞാലിക്കുട്ടിക്കും സമദാനിക്കും പരോക്ഷ മറുപടിയുമായി മുഈനലി തങ്ങൾ
Next Article
advertisement
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
'നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുന്നു, വിശ്വസിക്കുന്നു'; സംവിധായകൻ രഞ്ജിത്തിനെതിരായ കേസിൽ താര സംഘടന അമ്മ
  • നീതിന്യായ വ്യവസ്ഥയെ ബഹുമാനിക്കുകയും വിശ്വസിക്കുകയും ചെയ്യുന്നു എന്ന് അമ്മ സംഘടന പ്രതികരിച്ചു

  • സ്ത്രീ സുരക്ഷ ചലച്ചിത്ര വ്യവസായത്തിന്റെ പരമപ്രധാന ഘടകമാണെന്ന് അമ്മ വീണ്ടും ഓർമ്മിപ്പിക്കുന്നു

  • രഞ്ജിത്തിനെതിരായ കേസിൽ കോടതിയുടെ പരിഗണനയിൽ ഇരിക്കുന്നുവെന്ന് അമ്മ നിലപാട് വ്യക്തമാക്കുന്നു

View All
advertisement