advertisement

അത് റോഡിൽ മതി മോനെ ! നടപ്പാതയിൽ ഇരുചക്രവാഹനമോടിച്ചയാളെ തടഞ്ഞ വയോധികയുടെ വീഡിയോ വൈറൽ

Last Updated:

എംവിഡിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജും വീഡിയോ പങ്കുവച്ചിട്ടുണ്ട്

News18
News18
നടപ്പാതയിൽ ഇരുചക്രവാഹനമോടിച്ചയാളെ തടഞ്ഞ് വയോധിക. കോഴിക്കോട് എരഞ്ഞിപ്പാലം ഭാഗത്താണ് റോഡിലെ തിരക്കിൽ നിന്ന് മാറി എളുപ്പവഴി കണ്ടെത്തി നടപ്പാതയിലൂടെ ഇരുചക്രവാഹനമോടിച്ചയാളെ വയോധിക തടഞ്ഞത്. നടപ്പാതയിലൂടെയല്ല വാഹനമോടിക്കേണ്ടതെന്ന് വയോധിക സ്കൂട്ടർ യാത്രക്കാരനോട് പറയുന്നതും വീഡിയോയിൽ കാണാം. സ്കൂട്ടർ യാത്രക്കാരൻ പിൻമാറാത്തതിനെത്തുടർന്ന് വഴിതടയുന്ന വയോധിക തന്റെ മൊബൈൽ ഫോണെടുത്ത് നിയമ ലംഘകന്റെ ചിത്രം പകർത്താൽ ശ്രമിക്കുകയും ചെയ്യുന്നുണ്ട്.
ഒടുവിൽ വയോധികയ്ക്ക് മുന്നിൽ  പരാജയം സമ്മതിച്ച് സ്കൂട്ടർ യാത്രക്കാരന് മുന്നോട്ടുള്ള യാത്രയ്ക്കായി റോഡ് തന്നെ തിരഞ്ഞെടുക്കേണ്ടിവന്നു. സമീപത്തുള്ള കെട്ടിടത്തിനിറെ മുകളിൽ നിന്ന് ചിത്രീകരിച്ചതായി കാണപ്പെടുന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്. 'ഈ അമ്മയെ അറിയുന്നവർ കമൻ്റ് ബോക്സിൽ ഞങ്ങളെ അറിയിക്കുമല്ലോ' എന്ന് കുറിച്ചുകൊണ്ട് എംവിഡിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജും വീഡിയോ പങ്കുവച്ചിട്ടുണ്ട്. മറ്റ് ഇരുചക്ര വാഹനങ്ങളും എളുപ്പവഴിയാക്കായി നടപ്പാത ഉപയോഗിക്കുന്നതും വീഡിയോ ദൃശ്യങ്ങളിലുണ്ട്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Kerala/
അത് റോഡിൽ മതി മോനെ ! നടപ്പാതയിൽ ഇരുചക്രവാഹനമോടിച്ചയാളെ തടഞ്ഞ വയോധികയുടെ വീഡിയോ വൈറൽ
Next Article
advertisement
സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ ഫാത്തിമ തെഹ്‌ലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് 
സമുദായത്തിന്റെ പേരിൽ വോട്ട് അഭ്യർത്ഥിച്ചെന്ന പരാതിയിൽ ഫാത്തിമ തെഹ്‌ലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ് 
  • പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഫാത്തിമ തെഹ്‌ലിയക്ക് മതം പറഞ്ഞ് വോട്ട് ചോദിച്ചതിന് നോട്ടീസ് ലഭിച്ചു

  • മതത്തിന്റെ പേര് പറഞ്ഞ് വോട്ട് അഭ്യര്‍ത്ഥിച്ചതിന് മൂന്ന് പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് ലഭിച്ചു

  • കമ്മീഷന്‍ വ്യക്തമായ വിശദീകരണം ആവശ്യപ്പെട്ടതോടെ സ്ഥാനാര്‍ത്ഥി രണ്ട് ദിവസത്തിനുള്ളില്‍ മറുപടി നല്‍കണം

View All
advertisement