ബിഎൽഒമാരുമായി സഹകരിക്കണം; പ്രവാസികൾ ഫോമുകൾ പൂരിപ്പിച്ച് നൽകണം; SIR ന് പിന്തുണയുമായി സിറോ മലബാർ സഭ
- Published by:Sneha Reghu
- news18-malayalam
Last Updated:
നവംബർ 4 മുതൽ ഡിസംബർ 4 വരെയുള്ള തീയതികളിലാണ് കേരളത്തിൽ SIR പ്രക്രിയ നടക്കുന്നത്
തിരുവനന്തപുരം: എസ്ഐആറിന് പിന്തുണയുമായി സിറോ മലബാർ സഭ. ബൂത്ത് ലെവൽ ഓഫീസർമാർ (BLO) എന്യൂമറേഷൻ ഫോമുക ളൂമായി ഭവനങ്ങളിലെത്തുമ്പോൾ അവരോടു സഹകരിക്കാനും ഫോമുകൾ യഥാവിധം പൂരിപ്പിച്ചുവെന്ന് ഉറപ്പാക്കാനും വിശ്വാസികൾ ശ്രദ്ധിക്കണമെന്ന് സഭ അറിയിച്ചു. പത്രക്കുറിപ്പിലൂടെയാണ് സഭ ഇക്കാര്യങ്ങൾ അറിയിച്ചത്.
തെരഞ്ഞെടുപ്പു കമ്മീഷൻ രാജ്യവ്യാപകമായി വോട്ടർ പട്ടികയുടെ Special Intensive Revision (SIR) നടപ്പിലാക്കി വരികയാണ്. അതിൻ്റെ ഭാഗമായി നവംബർ 4 മുതൽ ഡിസംബർ 4 വരെയുള്ള തീയതികളിൽ കേരളം SIR പ്രക്രിയയിലൂടെ കടന്നുപോകുന്നു. ബൂത്ത് ലെവൽ ഓഫീസർമാർ (BLO) എന്യൂമറേഷൻ ഫോമുക ളൂമായി ഭവനങ്ങളിലെത്തുമ്പോൾ അവരോടു സഹകരിക്കാനും ഫോമുകൾ യഥാവിധം പൂരിപ്പിച്ചുവെന്ന് ഉറപ്പാക്കാനും എല്ലാവരും ശ്രദ്ധിക്കണമെന്ന് സിറോ സഭ പറഞ്ഞു.
2002 നു ശേഷം വോട്ടർ പട്ടികയിൽ ഉൾപ്പെട്ടവർ ഇലക്ഷൻ കമ്മീഷൻ നിർദേശിച്ചിരിക്കുന്ന രേഖകൾ ഹാജരാക്കുന്നതിനായി തയ്യാറാക്കി വയ്ക്കണം. SIR പ്രക്രിയക്കായി നിയോഗിക്കപ്പെട്ട് ഭാവനങ്ങളിലെത്തുന്ന ഉദ്യോഗസ്ഥർ നമ്മെ സഹായിക്കാൻ വേണ്ടിയുള്ളവരാണ്. സംശയനിവാരണത്തിനായി BLO മാരുമായി കൃത്യമായ ആശയവിനിമയം നടത്തുന്നതിനും അവരുടെ ഫോൺ നമ്പർ വാങ്ങി സൂക്ഷിക്കുന്നതിനും മടി കാണിക്കരുതെന്നും പത്രക്കുറിപ്പിലൂടെ വ്യക്തമാക്കി.
advertisement

സഭയിൽനിന്നും ധാരാളംപേർ പ്രവാസികളായി വിവിധ രാജ്യങ്ങളിൽ കഴിയുന്നു. അവരിൽ തങ്ങൾ അധിവസിക്കുന്ന രാഷ്ട്രങ്ങളുടെ പൗരത്വം നേടിയിട്ടില്ലാത്തവർ ഓൺലൈൻ മുഖേനയോ, കുടുംബാംഗങ്ങളോ ബന്ധുക്കളോ മുഖേനയോ SIR എന്യൂമറേഷൻ ഫോം പൂരിപ്പിച്ചു നൽകണം. നാട്ടിലുള്ളവർ ഇക്കാര്യം പ്രവാസികളെ ഗൗരവപൂർവം അറിയിക്കണമെന്നും സിറോ മലബാർ സഭ കൂട്ടിച്ചേർത്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram,Kerala
First Published :
November 05, 2025 10:19 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ബിഎൽഒമാരുമായി സഹകരിക്കണം; പ്രവാസികൾ ഫോമുകൾ പൂരിപ്പിച്ച് നൽകണം; SIR ന് പിന്തുണയുമായി സിറോ മലബാർ സഭ


