സിറോ മലബാർ സഭ പുതിയ രാഷ്ട്രീയപാർട്ടി തുടങ്ങുമെന്ന് സൂചന നൽകി ബിഷപ് റെമിജിയോസ് ഇഞ്ചനാനിയിൽ

Last Updated:

വോട്ട് ബാങ്കായി നിലനിൽക്കാൻ ആഗ്രഹിക്കില്ലെന്നും നിലവിലെ സാമൂഹ്യാന്തരീക്ഷത്തിൽ മാറ്റങ്ങൾ വരുമെന്നും താമരശ്ശേരി ബിഷപ്

News18
News18
രാഷ്ട്രീയ പാർട്ടിക്ക് രൂപം നൽകാൻ സിറോ മലബാർ സഭ. നിലവിൽ നീതി ലഭിക്കാത്ത സാഹചര്യത്തിൽ രാഷ്ട്രീയ സംവിധാനമായി മാറുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരുമെന്ന് താമരശ്ശേരി രൂപത ബിഷപ് റെമിജിയോസ് ഇഞ്ചനാനിയിൽ ന്യൂസ് 18 നോട് പറഞ്ഞു. വോട്ട് ബാങ്കായി നിലനിൽക്കാൻ ആഗ്രഹിക്കില്ല. നിലവിലെ സാമൂഹ്യാന്തരീക്ഷത്തിൽ മാറ്റങ്ങൾ വരുമെന്നും താമരശേരി ബിഷപ് പ്രതികരിച്ചു. ന്യൂസ് 18 നോട് പറഞ്ഞ കാര്യങ്ങൾ കത്തോലിക്ക കോൺഗ്രസ് പ്രതിനിധി സമ്മേളനത്തിലും ബിഷപ്പ് ആവർത്തിച്ചു.
ക്രൈസ്ത വിശ്വാസികളോടുള്ള ഇരട്ട നീതി അവസാനിപ്പിയ്ക്കണം. ബിജെപിയെന്നോ കോൺഗ്രസ് എന്നോ സിപിഎം എന്നോ ഇനി വ്യത്യാസമുണ്ടാവില്ല.സഹായിക്കുന്നവരോടൊപ്പം നിൽക്കും.സഭ ഇനി വോട്ട് ബാങ്ക് ആയി നിലനിൽക്കില്ല.
നിലവിലെ സാമൂഹ്യാ ന്തരീക്ഷത്തിൽ മാറ്റങ്ങൾ വരുമെന്നും കൊടിയുടെ നിറം നോക്കി വോട്ട് ചെയ്യില്ലെന്നും അദ്ദേഹം പറഞ്ഞു.ഒപ്പമുള്ളവർ വഞ്ചിച്ചാൽ പുതിയ രാഷ്ട്രീയ സംവിധാനത്തെക്കുറിച്ച് ആലോചിക്കേണ്ടിവരുമെന്നും ബിഷപ് കൂട്ടിച്ചേർത്തു.
ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി പോരാടും.വനമോ ഉദ്യോഗസ്ഥനെ ആക്രമിച്ച പുലിയെ വെടിവെച്ച് വീഴ്ത്തി. എന്തുണ്ട് ജനങ്ങളെ ആക്രമിക്കുമ്പോൾ ഈ നടപടിയില്ല എന്ന് അദ്ദേഹം ചോദിച്ചു.മൃഗങ്ങളെ വെടിവെക്കാൻ തോക്ക് നൽകണമന്നും അദ്ദേഹം ആവശ്യപ്പെട്ടു.മൃഗങ്ങൾ ആക്രമിക്കാൻ എത്തുമ്പോൾ രാഷ്ട്രീയപാർട്ടികൾ നോക്കിയല്ല ആക്രമിക്കുക എന്നും അദ്ദേഹം പറഞ്ഞു.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
സിറോ മലബാർ സഭ പുതിയ രാഷ്ട്രീയപാർട്ടി തുടങ്ങുമെന്ന് സൂചന നൽകി ബിഷപ് റെമിജിയോസ് ഇഞ്ചനാനിയിൽ
Next Article
advertisement
ബീഹാറിലെ  243 സീറ്റുകളിലും ആർജെഡി മത്സരിക്കുമെന്ന് തേജസ്വി യാദവ്
ബീഹാറിലെ 243 സീറ്റുകളിലും ആർജെഡി മത്സരിക്കുമെന്ന് തേജസ്വി യാദവ്
  • തേജസ്വി യാദവ് ബീഹാറിലെ 243 നിയമസഭാ മണ്ഡലങ്ങളിലും മത്സരിക്കുമെന്ന് പ്രഖ്യാപിച്ചു.

  • മഹാഗത്ബന്ധനിലെ സീറ്റ് വിഭജന തർക്കം പരിഹരിക്കപ്പെടാതെ കിടക്കുന്നതിനിടെയാണ് പ്രഖ്യാപനം.

  • 2020 ലെ തെരഞ്ഞെടുപ്പിൽ ആർജെഡി 144 സീറ്റുകളിൽ മത്സരിച്ച് 75 സീറ്റുകൾ നേടി.

View All
advertisement