advertisement

ക്രൈസ്തവർക്ക് അതിന്യൂനപക്ഷ പദവി നൽകണമെന്ന് മേജർ ആർച്ച് ബിഷപ്പ്; പരിഗണിക്കുമെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു

Last Updated:

കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ വെച്ചു നടന്ന പ്രത്യേക കൂടിക്കാഴ്ചയിലാണ് സഭ ആവശ്യം മുന്നോട്ടുവെച്ചത്

News18
News18
കൊച്ചി: രാജ്യത്തെ ക്രൈസ്‌തവ ജനവിഭാഗത്തിന് അതിന്യൂനപക്ഷ പദവി അനുവദിക്കണമെന്ന് കേന്ദ്ര ന്യൂനപക്ഷ കാര്യമന്ത്രി കിരൺ റിജിജുവിനോട് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് റാഫേൽ തട്ടിൽ അഭ്യർത്ഥിച്ചു. സഭയുടെ ഈ ആവശ്യം കേന്ദ്ര സർക്കാർ അനുകൂലമായി പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പ് നൽകി. കാക്കനാട് സെന്റ് തോമസ് മൗണ്ടിൽ വെച്ചു നടന്ന പ്രത്യേക കൂടിക്കാഴ്ചയിലാണ് സഭ ആവശ്യം മുന്നോട്ടുവെച്ചത്.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ, സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. ഷോൺ ജോർജ് എന്നിവരും കേന്ദ്രമന്ത്രിക്കൊപ്പം കൂടിക്കാഴ്ചയിൽ പങ്കെടുത്തു. മാർപാപ്പയെ ഇന്ത്യയിലേക്ക് ക്ഷണിക്കുന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം രാജീവ് ചന്ദ്രശേഖർ മാധ്യമങ്ങളോട് പറഞ്ഞു. മാർപാപ്പയുടെ ഇന്ത്യ സന്ദർശനത്തിനായി ഔദ്യോഗികമായി വത്തിക്കാനിലേക്ക് വീണ്ടും ക്ഷണം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
'എല്ലാവർക്കുമൊപ്പം എല്ലാവരുടെയും വികസനം' എന്നതാണ് കേന്ദ്ര സർക്കാരിന്റെ നയമെന്ന് മന്ത്രി കിരൺ റിജിജു പറഞ്ഞു. ന്യൂനപക്ഷ സമൂഹങ്ങളുടെ പുരോഗതിക്കായി സർക്കാർ എന്നും ഒപ്പമുണ്ടാകുമെന്നും സഭയുടെ ആവശ്യങ്ങൾ ഗൗരവത്തോടെ പരിശോധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ക്രൈസ്തവർക്ക് അതിന്യൂനപക്ഷ പദവി നൽകണമെന്ന് മേജർ ആർച്ച് ബിഷപ്പ്; പരിഗണിക്കുമെന്ന് കേന്ദ്ര മന്ത്രി കിരണ്‍ റിജിജു
Next Article
advertisement
യു.എസ് സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി
യു.എസ് സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ഉയർന്ന നികുതി ചുമത്തുമെന്ന് ട്രംപിന്റെ ഭീഷണി
  • യൂറോപ്യൻ യൂണിയൻ യുഎസുമായുള്ള പ്രധാന വ്യാപാര കരാർ താൽക്കാലികമായി നിർത്തിവെക്കുന്നു

  • അമേരിക്കൻ സുപ്രീം കോടതി വിധി വെച്ച് കളിക്കുന്ന രാജ്യങ്ങൾക്ക് ട്രംപ് കടുത്ത നികുതി ഭീഷണി ഉന്നയിച്ചു

  • യൂറോപ്യൻ ഉൽപ്പന്നങ്ങൾക്ക് 15 ശതമാനം നികുതി നിലവിൽ നിശ്ചയിച്ചെങ്കിലും കൂടുതൽ വർദ്ധനവ് സാധ്യത

View All
advertisement