രംഗനാഥന് ഇതും വശമുണ്ടോ? സ്കൂൾ വൃത്തിയാക്കാനെത്തിയ പണിക്കാരൻ ക്ലാസെടുത്തപ്പോൾ ഞെട്ടിയത് അധ്യാപികയും കുട്ടികളും

Last Updated:

മരക്കഷണങ്ങള്‍ നീക്കാൻ  വന്ന തൊഴിലാളികളിൽ ഒരാള്‍ ഏറെ നേരം ക്ലാസ് മുറിയിലേയ്ക്ക് നോക്കി നിൽക്കുന്നത് പ്രധാനാധ്യാപിക ശ്രദ്ധിച്ചു. കാര്യം അന്വേഷിച്ചപ്പോള്‍ അധ്യാപിക ഞെട്ടി. പിന്നീട് ഈരാറ്റുപേട്ട ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നത് നാടകീയ രംഗങ്ങളായിരുന്നു.

രംഗനാഥനും പ്രധാനാധ്യാപിക ഷീജ സലീമും
രംഗനാഥനും പ്രധാനാധ്യാപിക ഷീജ സലീമും
കോട്ടയം: സ്‌കൂള്‍ മുറ്റത്ത് മുറിച്ചിട്ട മരക്കഷണങ്ങള്‍ നീക്കാൻ  വന്ന തൊഴിലാളികളിൽ ഒരാള്‍ ഏറെ നേരം ക്ലാസ് മുറിയിലേയ്ക്ക് നോക്കി നിൽക്കുന്നത് പ്രധാനാധ്യാപിക ശ്രദ്ധിച്ചു. നിര്‍വികാരനായി നില്‍ക്കുന്ന തൊഴിലാളിയോട് കാര്യം അന്വേഷിച്ചപ്പോള്‍ അധ്യാപിക ഞെട്ടി. പിന്നീട് ഈരാറ്റുപേട്ട ഗവ ഹയർ സെക്കൻഡറി സ്കൂളിൽ നടന്നത് നാടകീയ രംഗങ്ങളായിരുന്നു.
പ്രധാനാധ്യാപിക ഷീജ സലിം തൊഴിലാളിയെ അടുത്തു വിളിച്ചു കാര്യം ചോദിച്ചു. ‘ടീച്ചർ, ഇന്ത ഇടത്തിലെ ടീച്ചിങ് മെത്തേഡ് സൂപ്പർ’ - എന്നായിരുന്നു തമിഴ്നാട് സ്വദേശിയായ തൊഴിലാളിയുടെ വാക്കുകൾ. പേര് എം രംഗനാഥൻ, 36 വയസ്, വി കെ സ്ട്രീറ്റ്, കോമ്പൈ വില്ലേജ്, ഉത്തമപാളയം, തേനി- വിശദമായി ടീച്ചർ ചോദിച്ചറിഞ്ഞു.
വിദ്യാഭ്യാസത്തെ കുറിച്ച് ചോദിച്ചു. എംഎ, എംഎഡ് എന്ന മറുപടികേട്ട് അധ്യാപിക ഞെട്ടി.  സ്വന്തം നാട്ടിലേക്കാൾ 300രൂപ അധികം കൂലി കിട്ടുന്നതിനാലാണു കേരളത്തിൽ പണിക്കെത്തിയത്. ഭാര്യയും മകനും അടങ്ങുന്ന കുടുംബം നോക്കണം. മിച്ചം കിട്ടുന്ന പണംകൊണ്ട് തമിഴ്നാട് സർക്കാർ സർവീസിൽ പ്രവേശിക്കാൻ പരിശീലനത്തിന് ചേരണം. ഉടന്‍ തന്നെ് പ്രിന്‍സിപ്പല്‍ ഷീജ സലീം രംഗനാഥനെ ക്ലാസ്സ് മുറിയിലേയ്ക്ക് ക്ഷണിച്ചു. പണി ചെയ്തിരുന്ന വേഷത്തില്‍ തന്നെ അദ്ദേഹം വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. അധ്യാപകര്‍ ഭാഷ തര്‍ജ്ജമ ചെയ്തു.
advertisement
പ്ലസ് ടു വിദ്യാർത്ഥികളോട് രംഗനാഥൻ തന്റെ ജീവിതാനുഭവം പറഞ്ഞു. ഒരു വർഷം മുൻപായിരുന്നു കേരളത്തിൽ കൂലിപ്പണി തുടങ്ങിയത്. കല്ലുപണി, മരപ്പണി, കൃഷിപ്പണി തുടങ്ങി ചെയ്യാത്ത ജോലികളില്ല. പെരുമ്പാവൂരിൽ കറിപൗഡർ ഫാക്ടറിയിൽ ജോലി ചെയ്തു. അവിടെ നിന്നു മിച്ചം പിടിച്ച തുക കൊണ്ടാണ് എംഎഡ് പൂർത്തിയാക്കിയത്.
പ്രാഥമിക വിദ്യാഭ്യാസത്തിനു ശേഷം മധുര അമേരിക്കൻ കോളേജിൽ നിന്നു ബിരുദമെടുത്തു. മധുരൈ കാമരാജ് സർവകലാശാലയിൽനിന്നു തമിഴിൽ ബിരുദാനന്തര ബിരുദം, മാർത്താണ്ഡം സെന്റ് ജോസഫ് ടീച്ചർ എജ്യുക്കേഷൻ കോളജിൽ നിന്നു ബിഎഡ്, തിരുച്ചിറപ്പള്ളി ജീവൻ കോളജ് ഓഫ് എജ്യുക്കേഷനിൽ നിന്ന് എംഎഡ് ഇവയും നേടി. രംഗനാഥന്റെ കഥകേട്ട് കുട്ടികളും അധ്യാപികയും നിശ്ശബ്ദരായി. അനുഭവം പങ്കുവച്ചശേഷം വിദ്യാഭ്യാസത്തെക്കുറിച്ച് ഒരു ക്ലാസ്സുമെടുത്തു രംഗനാഥൻ. രംഗനാഥന്റെയും ടീച്ചിങ് മെത്തേഡ് സൂപ്പർ എന്നാണ് വിദ്യാർത്ഥികളും അധ്യാപകരും സാക്ഷ്യപ്പെടുത്തിയത്.
advertisement
രംഗനാഥൻ ഒരു കലാകാരന്‍ കൂടിയാണ്. തമിഴ് സിനിമാതാരങ്ങളുടെ ശബ്ദം അനുകരിക്കും. പാട്ടുപാടും, ഡാന്‍സ് കളിക്കും. പരമ്പരാഗത ആയോധന കലയായ സിലമ്പും വശമാണ്. കോമ്പെ സ്വദേശി മുരുകേശ്വരന്റെയും സരസ്വതി അമ്മയുടെയും മകനായി 1989ലാണ് രംഗനാഥന്‍ ജനിച്ചത്. സുന്ദരി എന്ന ഒരു പെങ്ങളുമുണ്ട്. പതിനൊന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മ മരണമടഞ്ഞു. രണ്ടുവര്‍ഷം കഴിഞ്ഞ് പിതാവ് മറ്റൊരാളെ വിവാഹം കഴിച്ചു. തുടര്‍ന്ന് പിതാവിന് തന്നോട് താല്പര്യം കുറഞ്ഞതിനാല്‍ അമ്മാവന്‍ താപസിമാരി മുത്തു കൂടെയായിരുന്നു താമസം. ബിഎഡ് പഠിക്കുന്നത് വരെയും ആവശ്യമായ പണം നല്‍കി സഹായിച്ചത് അദ്ദേഹമാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
രംഗനാഥന് ഇതും വശമുണ്ടോ? സ്കൂൾ വൃത്തിയാക്കാനെത്തിയ പണിക്കാരൻ ക്ലാസെടുത്തപ്പോൾ ഞെട്ടിയത് അധ്യാപികയും കുട്ടികളും
Next Article
advertisement
'ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കാന്‍ ആഗ്രഹം'; ആകാശ് അംബാനി
'ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തിന്റെ മുന്‍പന്തിയില്‍ എത്തിക്കാന്‍ ആഗ്രഹം'; ആകാശ് അംബാനി
  • റിലയന്‍സ് ജിയോ ചെയര്‍മാന്‍ ആകാശ് അംബാനി ഇന്ത്യയെ ഡിജിറ്റല്‍ വിപ്ലവത്തില്‍ മുന്നിലെത്തിക്കാനാഗ്രഹിക്കുന്നു.

  • ന്യൂഡല്‍ഹിയില്‍ നടന്ന ഇന്ത്യ മൊബൈല്‍ കോണ്‍ഗ്രസില്‍ (ഐഎംസി) പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

  • സെമികണ്ടക്ടറുകളില്‍ നിന്ന് 6ജി വരെ ഇന്ത്യയുടെ സാങ്കേതിക പുരോഗതിയാണെന്ന് അദ്ദേഹം പറഞ്ഞു.

View All
advertisement