advertisement

കൊല്ലത്ത് 'ഓപ്പറേഷൻ സിന്ദൂർ' പൂക്കളത്തിന് പരാതി നൽകിയ ക്ഷേത്രസമിതിയെ നിലംപരിശാക്കി സംഘപരിവാറിന് തകർപ്പൻ ജയം

Last Updated:

കഴിഞ്ഞ തിരുവോണ നാളിൽ ക്ഷേത്ര മതിൽക്കെട്ടിന് പുറത്ത് ഭക്തജനങ്ങൾ അത്തപ്പൂക്കളമിടുകയും ഓപ്പറേഷൻ സിന്ദൂർ എന്ന് പൂക്കൾ വെച്ച് ആലേഖനം ചെയ്യുകയും ചെയ്തതിന് ക്ഷേത്രഭരണ സമിതിയുടെ പരാതിയിൽ പോലീസ് കേസെടുത്തത് വലിയ വിവാദമായിരുന്നു

വിവാദമായ പൂക്കളം
വിവാദമായ പൂക്കളം
കൊല്ലം: ഓപ്പറേഷന്‍ സിന്ദൂര്‍ പൂക്കളവിവാദമുണ്ടായ കൊല്ലം ശാസ്താംകോട്ട മുതുപിലാക്കാട് പാര്‍ഥസാരഥി ക്ഷേത്ര ഭരണസമിതി തിരഞ്ഞെടുപ്പില്‍ സംഘപരിവാര്‍ അനുകൂല ഭക്തജന സമിതി പാനലിന് സമ്പൂര്‍ണ വിജയം. ഭരണസമിതി സംവിധാനമായ ക്ഷേത്ര സഭയിലേക്ക് തിങ്കളാഴ്ച നടന്ന തിരഞ്ഞെടുപ്പില്‍ സമിതിയുടെ 27 സ്ഥാനാര്‍ഥികളും വിജയിച്ചു. ആകെ പോള്‍ ചെയ്ത വോട്ടുകളുടെ 58 ശതമാനം നേടിയ സംഘ പരിവാര്‍ പാനലിലെ എല്ലാ സ്ഥാനാര്‍ഥികളും ശരാശരി 400 ലേറെ വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് ജയിച്ചത്.
നിലവിലെ ഭരണസമിതിയായ സിപിഎം, സിപിഐ, കോൺഗ്രസ്, ആർഎസ്പി സംയുക്ത പാനലായ സേവാ സമിതിയെ പരാജയപ്പെടുത്തിയാണ് ഭക്തജന സമിതിയുടെ വിജയം. ഇതിനുമുന്‍പുള്ള ഭരണ സമിതിയില്‍ സംഘപരിവാറുകാരായ ആറു അംഗങ്ങളാണ് ഉണ്ടായിരുന്നത്. 21 പേര്‍ കോണ്‍ഗ്രസ് -സിപിഎം പ്രവര്‍ത്തകരായിരുന്നു. കഴിഞ്ഞ ഓണത്തിന് 'ഓപ്പറേഷൻ സിന്ദൂർ' എന്നെഴുതിയ പൂക്കളമിട്ടതിന് ക്ഷേത്രഭരണസമിതിയുടെ പരാതിയിൽ പോലീസ് കേസെടുത്തത് വിവാദമായിരുന്നു.
ക്ഷേത്ര ഭരണ സംവിധാനത്തിൽ രാഷ്ട്രീയ ഇടപെടീൽ ഉണ്ടാക്കിയതിന് ശക്തമായ തിരിച്ചടിയാണ് കമ്മ്യൂണിസ്റ്റ് – കോൺഗ്രസ് സംഖ്യം നേരിട്ടതെന്ന് ഭക്തജനസമിതി പ്രതിനിധികൾ പറഞ്ഞു. ക്ഷേത്രത്തിൻ്റെ ഇരു കരകളെ 9 വാർഡുകളായി തിരിച്ചായിരുന്നു മത്സരം. ഒരു വാർഡിൽ പൊതുവിഭാഗത്തിൽ നിന്ന് രണ്ടും സംവരണ വിഭാഗത്തിൽ നിന്ന് ഒരാളും വീതം മൂന്നുപേരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
advertisement
പൊതുതിരഞ്ഞെടുപ്പിലെന്ന പോലെ 27 സിറ്റുകൾ വീതം വെപ്പും നടത്തിയിരുന്നു. സിപിഎം -12,കോൺഗ്രസ് – 9,സിപിഐ -5, ആർഎസ്പി – 1 എന്ന ക്രമത്തിൽ സീറ്റുകൾ വീതം വെക്കുകുയും അതാത് പാർട്ടി കമ്മറ്റികൾ കൂടി സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുകയും ചെയ്യുകയായിരുന്നു.
കഴിഞ്ഞ തിരുവോണ നാളിൽ ക്ഷേത്ര മതിൽക്കെട്ടിന് പുറത്ത് ഓപ്പറേഷൻ സിന്ദൂർ പ്രമേയമാക്കി സംഘപരിവാർ അനുകൂലികൾ ഇന്ത്യൻ സൈന്യത്തിന് അഭിവാദ്യം അര്‍പ്പിച്ച് പൂക്കളമിട്ടതാണ് വിവാദമായത്. പൂക്കളത്തിൽ സംഘിവല്‍കരണം ആരോപിച്ച ഭരണസമിതി ശാസ്താംകോട്ട പൊലീസില്‍ പരാതി നല്‍കി.സൈനികർ ഉൾപ്പെടെ പ്രദേശത്തെ 26 പേരെ പ്രതിയാക്കി പോലീസ് കേസെടുത്തതിനെ തുടര്‍ന്ന് 'ദേശസ്‌നേഹികളെ വര്‍ഗീയ വാദികളാക്കുന്നു' എന്നാരോപിച്ചു ബിജെപി പ്രക്ഷോഭം ആരംഭിക്കുകയും സമരക്കാര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചു കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ക്ഷേത്രം സന്ദര്‍ശിക്കുകയും ചെയ്തു.
advertisement
മുതുപിലാക്കാട് കിഴക്ക്, പടിഞ്ഞാറ് കരകളിലെ 9 വാര്‍ഡില്‍ പെട്ട 3730 പേര്‍ക്കാണ് വോട്ടവകാശം ഉണ്ടായിരുന്നത്. അതില്‍ 70 ശതമാനം പേരും വോട്ട് രേഖപ്പെടുത്തി. തദ്ദേശ തിരഞ്ഞെടുപ്പിനേക്കാൾ വീറും വാശിയും നിലനിർത്തിയാണ് തിരഞ്ഞെടുപ്പ് നടന്നത്. തിങ്കളാഴ്ച രാവിലെ 8 ന് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് 5 ന് അവസാനിച്ചു. തുടർന്ന് 6 മണിയോടെ ആരംഭിച്ച വോട്ടെണ്ണൽ പുലർച്ചെ ഒന്നരയോടെയാണ് പൂർത്തിയായത്.
അഡ്വ. ശൂരനാട് സി ജയകുമാർ വരണാധികാരിയായിരുന്നു. സംഘർഷ സാധ്യത കണക്കിലെടുത്ത് ശാസ്താംകോട്ട ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ വൻ പോലീസ് സംഘവും സ്ഥലത്ത് ക്യാമ്പ് ചെയ്തിരുന്നു.
advertisement
Summary: In the election held for the 'Kshetra Sabha' (temple administration council) of the Kollam Sasthamkotta Muthupilakkadu Parthasarathy Temple, 'Bhaktajana Samithi', the panel backed by Sangh Parivar defeated the incumbent, 'Seva Samithi', a joint panel of the CPM, CPI, Congress, and RSP, by bagging all 27 seats. The election gained widespread attention following a controversy where the previous temple committee filed a police complaint over a pookkalam featuring the words 'Operation Sindoor,' leading to a police case during the last Onam days.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കൊല്ലത്ത് 'ഓപ്പറേഷൻ സിന്ദൂർ' പൂക്കളത്തിന് പരാതി നൽകിയ ക്ഷേത്രസമിതിയെ നിലംപരിശാക്കി സംഘപരിവാറിന് തകർപ്പൻ ജയം
Next Article
advertisement
വ്യാപാര കരാറുകളുടെ മാതാവ്; ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാറിലെ 10 കാര്യങ്ങള്‍
വ്യാപാര കരാറുകളുടെ മാതാവ്; ഇന്ത്യ-യൂറോപ്യന്‍ യൂണിയന്‍ സ്വതന്ത്ര വ്യാപാര കരാറിലെ 10 കാര്യങ്ങള്‍
  • ഇന്ത്യ-യൂറോപ്യൻ യൂണിയൻ സ്വതന്ത്ര വ്യാപാര കരാർ രണ്ട് പതിറ്റാണ്ട് നീണ്ട ചർച്ചകൾക്ക് ശേഷം പ്രഖ്യാപിച്ചു

  • കരാർ പ്രാബല്യത്തിൽ വരുമ്പോൾ കാറുകൾ, വൈൻ, ടെക്‌സ്റ്റൈൽസ്, ഫാർമ തുടങ്ങിയവയ്ക്ക് തീരുവ ഇളവ് ലഭിക്കും

  • ചില കാർഷിക ഉൽപ്പന്നങ്ങൾ, സെൻസിറ്റീവ് വ്യാവസായിക മേഖലകൾ കരാറിൽ നിന്ന് ഒഴിവാക്കി സംരക്ഷണം ഉറപ്പാക്കി

View All
advertisement