'ഭാരതാംബ സങ്കൽപ്പം ആദ്യകാലം മുതലുള്ളത്; കാവിയോടുള്ള അലർജി പച്ചയെ കൂടുതൽ കൂട്ടുപിടിക്കാൻ': കെ സുരേന്ദ്രൻ
- Published by:Nandu Krishnan
- news18-malayalam
Last Updated:
ഭാരതാംബയും കാവിക്കൊടിയും രാജ്ഭവനിൽ വെക്കാൻ പാടില്ലെന്ന് പറയാനുള്ള അധികാരം സംസ്ഥാനത്തെ മന്ത്രിമാർക്കില്ലെന്നും കെ സുരേന്ദ്രൻ
ഭാരതാംബ സങ്കൽപ്പം ആദ്യകാലം മുതലുള്ളതാണെന്നും കാവിക്കൊടി ഈ രാജ്യത്തിന്റെ പൈതൃകത്തിന്റെ ഭാഗമാണെന്നും ബിജെപി മുൻ അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ഭാരതാംബയും കാവിക്കൊടിയും രാജ്ഭവനിൽ വെക്കാൻ പാടില്ലെന്ന് പറയാനുള്ള അധികാരം സംസ്ഥാനത്തെ മന്ത്രിമാർക്കില്ലെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കൊച്ചിയിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാവിയോടുള്ള അലർജി പച്ചയെ കൂടുതൽ കൂട്ടുപിടിക്കാനാണെന്നും മുസ്ലിം വർഗീയവാദികളെ പ്രീണിപ്പിക്കാനാണ് ഇടതുപക്ഷവും കോൺഗ്രസും കാവിയെ എതിർക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അക്രമത്തിൻ്റെ ചിഹ്നമായ അരിവാളും ചുറ്റികയും കൊണ്ടു നടക്കുന്നവർവർക്ക് ഭാരതാംബയെ അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അന്താരാഷ്ട്ര യോഗദിനം ആചരിക്കാൻ പ്രധാനമന്ത്രി തീരുമാനിച്ചപ്പോൾ അതിനെ സംഘപരിവാർ അജണ്ടയെന്നു പറഞ്ഞ മുഖ്യമന്ത്രിയും മന്ത്രിമാരും ഇന്ന് യോഗാ ദിനം കൊണ്ടാടുകയാണെന്നും രണ്ടോ മൂന്നോ വർഷം കഴിഞ്ഞാൽ ക്ലിഫ് ഹൗസിൽ വരെ ഭാരതാംബയെ വെക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
advertisement
താലിബാനിസം കേരളത്തിൽ പടർന്നു പിടിക്കുകയാണെന്നും പിണറായിയിൽ സദാചാര ഗുണ്ടായിസത്തിൻ്റെ ഇരയായി യുവതി മരിച്ച സംഭവം ഗൗരവതരമാണെന്നും സുരേന്ദ്രൻ പറഞ്ഞു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kochi [Cochin],Ernakulam,Kerala
First Published :
June 21, 2025 5:27 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'ഭാരതാംബ സങ്കൽപ്പം ആദ്യകാലം മുതലുള്ളത്; കാവിയോടുള്ള അലർജി പച്ചയെ കൂടുതൽ കൂട്ടുപിടിക്കാൻ': കെ സുരേന്ദ്രൻ