ലൈഫ് ഭവന പദ്ധതിയിലെ വീട് നിർമാണം പൂര്‍ത്തിയാക്കാതെ കരാറുകാരന്‍ പണവുമായി മുങ്ങി

Last Updated:

കനത്ത മഴയില്‍ മേല്‍ക്കൂരയില്‍ നിന്ന് വെള്ളം വീണ് മണ്‍തറയും ഭിത്തികളും പൂർണമായും നനയും. വാതിലുകളോ ജനാലകളോ വീടിനില്ല. കരാറുകാരനെ വിളിച്ചാല്‍ അടുത്ത ദിവസം ജോലികള്‍ ആരംഭിക്കുമെന്ന വാഗ്ദാനമാണ് മാസങ്ങളായി ലഭിക്കുന്നത്.

നെടുങ്കണ്ടം: ഒറ്റയ്ക്ക് കഴിയുന്ന വയോധികയ്ക്ക് അനുവദിച്ച ലൈഫ് ഭവന പദ്ധതിയിലെ വീട് നിർമാണം പൂര്‍ത്തിയാക്കാതെ കരാറുകാരന്‍ പണവുമായി മുങ്ങി. ചോര്‍ന്നൊലിക്കുന്ന വീട്ടിൽ ദുരിതം അനുഭവിക്കുകയാണ് തെക്കേക്കര പുത്തന്‍വീട്ടില്‍ രാജമ്മയെന്ന വയോധിക.
പണിതീരാത്ത വീടും, വീട്ടമ്മ പറയുന്നതും
2018ലാണ് ലൈഫ് ഭവന പദ്ധതിയില്‍ രാജമ്മയ്ക്ക് വീട് അനുവദിച്ചത്. സ്വന്തമായി വീട് നിര്‍മ്മാണ ചുമതല ഏറ്റെടുക്കാന്‍ സാധിക്കാത്തതിനാല്‍ കരാറുകാരനെയാണ് ജോലികള്‍ ഏല്‍പ്പിച്ചത്. ചെമ്മണ്ണാറുകാരായ കരാറുകാര്‍ വിവിധ ഗഡുക്കളായി അനുവദിച്ച 36,0000 രൂപ കൈപറ്റി.
advertisement
പണിപൂര്‍ത്തീകരിക്കാത്ത വീട്ടിലാണ് ഈ അമ്മ ഒറ്റക്ക് കഴിഞ്ഞുകൂടുന്നത്. കോണ്‍ക്രീറ്റ് ചെയ്ത വീട് മഴയത്ത് പൂർണമായും ചോര്‍ന്നൊലിക്കും. വീട്ടില്‍ പാത്രങ്ങള്‍ നിരത്തിയും പടുതാ വലിച്ച് കെട്ടിയുമാണ് മഴയില്‍ നിന്ന് ഇവര്‍ രക്ഷ നേടുന്നത്.
കനത്ത മഴയില്‍ മേല്‍ക്കൂരയില്‍ നിന്ന് വെള്ളം വീണ് മണ്‍തറയും ഭിത്തികളും പൂർണമായും നനയും. വാതിലുകളോ ജനാലകളോ വീടിനില്ല. കരാറുകാരനെ വിളിച്ചാല്‍ അടുത്ത ദിവസം ജോലികള്‍ ആരംഭിക്കുമെന്ന വാഗ്ദാനമാണ് മാസങ്ങളായി ലഭിക്കുന്നത്. നിർമാണം പൂര്‍ത്തീകരിക്കാന്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ നെടുങ്കണ്ടം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
ലൈഫ് ഭവന പദ്ധതിയിലെ വീട് നിർമാണം പൂര്‍ത്തിയാക്കാതെ കരാറുകാരന്‍ പണവുമായി മുങ്ങി
Next Article
advertisement
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
കേരളത്തിലെ യുവ ക്രിക്കറ്റ് പ്രതിഭകളെ കണ്ടെത്താൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പുമായി കെ.സി.എ
  • കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രഥമ ജൂനിയർ ക്ലബ് ചാമ്പ്യൻഷിപ്പ് സെപ്റ്റംബർ 12ന് ആരംഭിക്കുന്നു.

  • മത്സരങ്ങൾ ത്രിദിന ക്രിക്കറ്റ് ഫോർമാറ്റിൽ തൊടുപുഴ, മംഗലാപുരം എന്നിവിടങ്ങളിൽ നടക്കും.

  • ആറ് ക്ലബുകൾ പങ്കെടുക്കുന്ന ടൂർണ്ണമെന്റ് ഒക്ടോബർ 19ന് അവസാനിക്കും.

View All
advertisement