കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് അനുവദിച്ച നാല് ഓക്സിജൻ ജനറേറ്റർ പിഎസ്എ പ്ലാന്റുകൾ; ആദ്യത്തേത് പ്രവർത്തനം ആരംഭിച്ചു

Last Updated:

ഒന്നര കോടിയോളം രൂപ ചെലവിലാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. പ്ലാന്റിലെ ഓക്സിജന്റെ ഗുണപരിശോധന ന്യൂഡൽഹിയിൽ നടത്തിയിരുന്നു.

കൊച്ചി: കേന്ദ്രസർക്കാർ സംസ്ഥാനത്തിന് അനുവദിച്ച നാല് ഓക്സിജൻ ജനറേറ്റർ പി എസ് എ പ്ലാന്റുകളിൽ ആദ്യത്തേത് എറണാകുളം ഗവൺമെൻറ് മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിച്ചു. എറണാകുളം ജില്ല കളക്ടർ തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ അറിയിച്ചതാണ് ഇക്കാര്യം. ചൊവ്വാഴ്ച ട്രയൽ റൺ നടത്തിയിരുന്നു. ഇത് വിജയകരമായി പൂർത്തിയാക്കിയതിനു ശേഷമാണ് പൂർണതോതിൽ ഉൽപാദനം തുടങ്ങിയത്.
ഇരുപത്തിനാലു മണിക്കൂറും പ്രവർത്തിക്കുന്ന പ്ലാന്റിന്റെ ശേഷി മിനിറ്റിൽ 600 ലിറ്റർ ഓക്സിജനാണ്. സംസ്ഥാനത്ത് സ്ഥാപിക്കുന്ന നാലു പ്ലാന്റുകളിൽ ഏറ്റവും ചെറുതാണിത്. ഒന്നര കോടിയോളം രൂപ ചെലവിലാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. പ്ലാന്റിലെ ഓക്സിജന്റെ ഗുണപരിശോധന ന്യൂഡൽഹിയിൽ നടത്തിയിരുന്നു.
എറണാകുളം കളക്ടർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പ്,
'കേന്ദ്രസർക്കാർ സംസ്ഥാനത്തിന് അനുവദിച്ച നാല് ഓക്സിജൻ ജനറേറ്റർ പി എസ് എ പ്ലാന്റുകളിൽ ആദ്യത്തേത് എറണാകുളം ഗവൺമെൻറ് മെഡിക്കൽ കോളേജിൽ പ്രവർത്തനം ആരംഭിച്ചു. ചൊവ്വാഴ്ച നടത്തിയ ട്രയൽ റൺ വിജയകരമായി പൂർത്തിയാക്കിയതിനു ശേഷമാണ് പൂർണതോതിൽ ഉൽപാദനം തുടങ്ങിയത്. 24 മണിക്കൂറും പ്രവർത്തിക്കുന്ന പ്ലാന്റിന്റെ ശേഷി മിനിറ്റിൽ 600 ലിറ്റർ ഓക്സിജനാണ്. സംസ്ഥാനത്ത് സ്ഥാപിക്കുന്ന നാലു പ്ലാന്റുകളിൽ ഏറ്റവും ചെറുതാണിത്. ഒന്നര കോടിയോളം രൂപ ചെലവിലാണ് പ്ലാന്റ് സ്ഥാപിച്ചിരിക്കുന്നത്. പ്ലാന്റിലെ ഓക്സിജന്റെ ഗുണപരിശോധന ന്യൂഡൽഹിയിൽ നടത്തിയിരുന്നു. പരിശോധനയിൽ നിഷ്കർഷിക്കപെട്ട 94 -95 ശതമാനം ശുദ്ധമാണെന്ന് തെളിഞ്ഞു. തിരുവനന്തപുരം, തൃശൂർ, കോട്ടയം മെഡിക്കൽ കോളേജുകളിലാണ് മറ്റു പ്ലാന്റുകൾ. നിലവിൽ കോവിഡ് ബാധിതരെ പ്രവേശിപ്പിച്ചിട്ടുള്ളവ ഉൾപ്പെടെ എട്ടു വാർഡുകളിലേക്കാണ് പുതിയ പ്ലാന്റിൽ ഉൽപാദിപ്പിക്കുന്ന ഓക്സിജൻ നൽകുക. അന്തരീക്ഷത്തിൽ നിന്ന് വായു വലിച്ചെടുത്തു കംപ്രഷൻ നടത്തി അഡ്‌സോർപ്ഷൻ സാങ്കേതിക വിദ്യയിലൂടെ ഓക്സിജൻ സാന്ദ്രത 95 ശതമാനമാക്കി പൈപ്പ് ലൈൻ വഴി 250 ഓക്സിജൻ കിടക്കകളിലേക്ക് നൽകും. ഓപ്പറേഷൻ തിയേറ്റർ, കോവിഡ് ഐ സി യു എന്നിവിടങ്ങളിൽ കൂടുതൽ ശുദ്ധമായ ഓക്സിജൻ ആവശ്യമാണെന്നതിനാൽ ലിക്വിഡ് ഓക്സിജൻ പ്ലാൻറുകളിൽ നിന്ന് ലഭിക്കുന്ന ഓക്സിജനാകും തുടർന്നും വിതരണം ചെയ്യുക.'
advertisement
അതേസമയം, കേന്ദ്രസർക്കാർ ഇതുവരെ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണപ്രദേശങ്ങൾക്കും സൗജന്യമായി നൽകിയത്
17.15 കോടിയിലധികം വാക്സിൻ ഡോസുകൾ. ലഭ്യമായ വിവരം അനുസരിച്ച് ഇതിൽ പാഴാക്കിയ ഡോസുകൾ ഉൾപ്പെടെയുള്ള മൊത്തം ഉപഭോഗം 16,26,10,905 ഡോസുകളാണ്.
advertisement
89 ലക്ഷത്തിലധികം കോവിഡ് വാക്സിൻ ഡോസുകൾ (89,31,505) സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ഇപ്പോഴും ലഭ്യമാണ്. സായുധ സേനയ്ക്ക് നൽകിയ വാക്സിൻ കൂട്ടാത്തതിനാൽ നെഗറ്റീവ് ബാലൻസ് ഉള്ള സംസ്ഥാനങ്ങൾ വിതരണം ചെയ്ത വാക്സിനേക്കാൾ കൂടുതൽ ഉപഭോഗം (പാഴാക്കൽ ഉൾപ്പെടെ) കാണിക്കുന്നു.
കൂടാതെ, 28 ലക്ഷത്തിലധികം (28,90,360) വാക്സിൻ ഡോസുകൾ അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ സംസ്ഥാനങ്ങൾക്കും കേന്ദ്ര ഭരണ പ്രദേശങ്ങൾക്കുമായി ലഭിക്കുന്നതാണ്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
കേന്ദ്ര സർക്കാർ സംസ്ഥാനത്തിന് അനുവദിച്ച നാല് ഓക്സിജൻ ജനറേറ്റർ പിഎസ്എ പ്ലാന്റുകൾ; ആദ്യത്തേത് പ്രവർത്തനം ആരംഭിച്ചു
Next Article
advertisement
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
അഫ്ഗാൻ ക്രിക്കറ്റർ റാഷിദ് ഖാന് ഒരുവർഷത്തിനിടെ രണ്ടാം വിവാഹം
  • റാഷിദ് ഖാൻ തന്റെ രണ്ടാം വിവാഹം ഔദ്യോഗികമായി സ്ഥിരീകരിച്ചു, ഓഗസ്റ്റിൽ വിവാഹം കഴിച്ചതായി അറിയിച്ചു.

  • ചാരിറ്റി പരിപാടിയിൽ ഭാര്യയോടൊപ്പം കണ്ടതിനെ തുടർന്ന് റാഷിദ് ഖാന്റെ വിവാഹം സംബന്ധിച്ച അഭ്യൂഹങ്ങൾ ഉയർന്നു.

  • ഭാര്യയുടെ സ്വകാര്യത മാനിക്കുന്നതിനായി റാഷിദ് ഖാൻ ഭാര്യയുടെ ഐഡന്റിറ്റി വെളിപ്പെടുത്തിയിട്ടില്ല.

View All
advertisement