കൊച്ചി: പതിവ് തെറ്റാതെ ഇന്നും ദേശീയ ദിനപത്രങ്ങളിൽ കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ കെ.വി തോമസിന് ജന്മദിനാശംസകൾ നേർന്നു കൊണ്ടുള്ള പരസ്യം പ്രത്യക്ഷപ്പെട്ടു. പക്ഷെ ആശംസകൾ നേർന്ന ആ സുഹൃത്ത് ഇപ്പോൾ ജീവനോടെയില്ലെന്ന ദുഖവാർത്ത പങ്കുവയ്ക്കുകയാണ് കെ.വി തോമസ്. വര്‍ഷങ്ങളായി താന്‍ തുടര്‍ന്നുവരുന്ന ആശംസാ പരസ്യം ഇത്തവണയും പത്രത്തില്‍ വരുമെന്ന് ഉറപ്പാക്കിയ ശേഷമാണ് ഹൈദരാബാദ് സ്വദേശിയായ മെരുകാ രാജേശ്വ റാവു മരണത്തിന് കീഴടങ്ങിയത്. വ്യാഴാഴ്ചയാണ് 48-കാരനായ കോണ്‍ഗ്രസ് നേതാവ് മെരുകാ രാജേശ്വ റാവു കോവിഡ് ബാധിച്ച് മരിച്ചതെന്ന് കെ.വി തോമസ് ഫേസ്ബുക്കിൽ കുറിച്ചു.
ന്യൂഡൽഹി: കോവിഡ് പോസിറ്റീവായി മണിക്കൂറുകൾക്കുള്ളിൽ യുവ ഡോക്ടർ മരണപ്പെട്ടു. ഡൽഹി ജിടിബി ആശുപത്രിയിലെ ഡോക്ടറായ അനസ് മുജാഹിദാണ് മരണപ്പെട്ടത്. ഡൽഹി യൂണിവേഴ്സിറ്റി കോളേജിൽ നിന്നും എംബിബിഎസ് നേടിയ അനസ് ശനിയാഴ്ച്ച ഉച്ചവരെ ആശുപത്രിയിലെ ഒബി ജിൻ വാർഡിൽ ഡ്യൂട്ടിയിലുണ്ടായിരുന്നു. അന്ന് രാത്രി 8 മണിക്കാണ് കോവിഡ് പൊസിറ്റീവാണെന്ന റിപ്പോർട്ട് കിട്ടിയത്. ഞായറാഴ്ച്ച പുലർച്ചെ മൂന്ന് മണിയോടെ തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടർന്ന് അനസ് മരണത്തിന് കീഴടങ്ങുകയും ചെയ്തു. മറ്റ് എന്തെങ്കിലും തരത്തിലുള്ള അസുഖം അനസിന് ഉണ്ടായിരുന്നില്ല എന്നാണ് ഡോക്ടർമാർ പറയുന്നത്.
ഡൽഹിയിൽ തന്നെയാണ് അനസിന്റെ കുടുംബം. കോവിഡ് കേസുകൾ ഏറെയുള്ള സാഹചര്യത്തിൽ റസിഡന്റ് ഡോക്ടറെന്ന നിലയിൽ ജോലി ചെയ്യുന്നതിനാൽ ആശുപത്രിയുടെ ചെലവിൽ ലീല പാലസ് ഹോട്ടലിലാണ് അനസ് താമസിച്ചിരുന്നത്. അവിവാഹിതനായ അനസിന് രക്ഷിതാക്കളും നാല് സഹോദരൻമാരും ഉണ്ട്. ഗൾഫിൽ എഞ്ചിനീയറായ പിതാവ് അടുത്തിടെയാണ് ഇന്ത്യയിലേക്ക് മാറിയത്.
ശനിയാഴ്ച്ച വൈകുന്നേരം ഇഫ്താറിനായി കുടുബാംഗങ്ങളുടെ അടുത്ത് അനസ് പോയിരുന്നു. തിരിച്ചു വരുമ്പോൾ ചില അസ്വസ്ഥകൾ അനുഭവപ്പട്ടതിനെ തുടർന്ന് ജിടിബി ആശുപത്രിയിൽ എത്തി കോവിഡ് പരിശോധന നടത്തി. തലവേദനയും ക്ഷീണവും അനുഭവപ്പെട്ടതിനെ തുടർന്ന് രാത്രി 8 മണിയോടെയാണ് അനസ് കോവിഡ് പരിശോധന നടത്തിയത്. റാപ്പിഡ് ആന്റിജൻ പരിശോധനയിൽ പോസിറ്റീവാണെന്ന് കണ്ടെത്തി.
ഡോക്ടർ മരുന്നിനുള്ള കുറിപ്പ് എഴുതുന്നതിനിടെ തനിക്ക് ശക്തമായ തലവേദനയുണ്ടെന്ന് അനസ് അറിയിച്ചു. പിന്നാലെ ബോധരഹിതനായി നിലത്ത് വീഴുകയും ചെയ്തു. ഡോക്ടർ മാസ്ക്ക് മാറ്റിയപ്പോൾ മുഖത്തിന്റെ ഒരു ഭാഗം മരവിച്ച അവസ്ഥയിലായിരുന്നുവെന്ന് അനസിന്റെ സുഹൃത്തും സഹപാഠിയുമായ ഡോക്ടർ ഷഹാസ് ബേഗ് പഞ്ഞു.