'പോറ്റിയെ കേറ്റിയെ'പാട്ട്'; പരാതിക്കാരനെ തള്ളി തിരുവാഭരണപാത സംരക്ഷണ സമിതി

Last Updated:

പാട്ട് പിൻവലിക്കാൻ നടപടിയെടുക്കണമെന്നാണ് തിരുവാഭരണപാത സംരക്ഷണസിമിതി ഡിജിപിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നത്

'പോറ്റിയെ കേറ്റിയെ' ​പാട്ട് പാടിയ ഡാനിഷ് മുഹമ്മദ്
'പോറ്റിയെ കേറ്റിയെ' ​പാട്ട് പാടിയ ഡാനിഷ് മുഹമ്മദ്
പത്തനംതിട്ട: 'പോറ്റിയെ കേറ്റിയെ' പാട്ടിനെതിരെ പരാതി നൽകിയ പ്രസാദ് കുഴിക്കാലയെ തള്ളി തിരുവാഭരണപാത സംരക്ഷണ സമിതി. തിരുവാഭരണപാത സംരക്ഷണ സമിതിക്ക് ഇതുമായി യാതൊരു ബന്ധവുമില്ല. ഇടതുമുന്നണിയുടെ കൊള്ള തുറന്നുകാട്ടുന്നതാണ് ഈ പാട്ടെന്ന് ശബരിമല തിരുവാഭരണപാത സംരക്ഷണ സമിതി ചെയർമാൻ കെ ഹരിദാസ് വ്യക്തമാക്കി.
വിശ്വാസത്തെയും വിശ്വാസികളെയും സംരക്ഷിക്കാൻ വേണ്ടിയല്ല പരാതി കൊടുത്തത്. കൊള്ള നടത്തിയവരെ സംരക്ഷിക്കാൻ വേണ്ടിയാണ് ഇങ്ങനെയൊരു പരാതി കൊടുത്തത് എന്നും തിരുവാഭരണപാത സംരക്ഷണ സമിതിയിൽ നാലുവർഷം മുമ്പ് ഉണ്ടായിരുന്ന ആളാണ് പ്രസാദ് കുഴിക്കാല എന്നും ഹരിദാസ് ആരോപിച്ചു.
അതിനുശേഷം സംഘടനയിൽ നിന്ന് പുറത്തുപോയി സ്വയം ഒരു സംഘടന രൂപീകരിച്ചതാണെന്നും അയ്യപ്പ വികാരത്തെ വ്രണപ്പെടുത്തുന്നതാണ് സ്വർണക്കൊള്ളയെന്നും കെ ഹരിദാസ് വ്യക്തമാക്കി.
അതേസമയം സമൂഹമാധ്യമങ്ങളിൽ വൈറലായ പോറ്റിയെ കേറ്റിയെ എന്ന പാരഡി ഗാനത്തിനെതിരെ ഡിജിപിക്ക് നല്‍കിയ പരാതിയില്‍ പ്രാഥമികാന്വേഷണം തുടങ്ങി. പരാതി ഡിജിപി എഡിജിപിക്ക് കൈമാറി. പാരഡി പാട്ടില്‍ വിശ്വാസത്തെ വൃണപ്പെടുത്തുന്ന പരാമർശങ്ങൾ ഉണ്ടായോ എന്ന് പരിശോധിക്കും.
advertisement
നിയമോപദേശത്തിന് ശേഷമേ കേസെടുക്കുകയുള്ളൂ. ഒരു കലാസൃഷ്ടിയെന്ന നിലയിൽ ജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കിയിട്ടുണ്ടോയെന്നും പരിശോധിക്കും. രാഷ്ട്രീയലാഭത്തിന് അയ്യപ്പഭക്തരെ അപമാനിക്കുംവിധമുള്ള പാട്ട് പിൻവലിക്കണമെന്നാണ് പരാതിക്കാരനായ തിരുവാഭരണപാത സംരക്ഷണസമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയുടെ ആവശ്യം. ഗാനം മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് സിപിഎമ്മും രംഗത്തെത്തിയിരുന്നു.
പാട്ട് പിൻവലിക്കാൻ നടപടിയെടുക്കണമെന്നാണ് തിരുവാഭരണപാത സംരക്ഷണസിമിതി ഡിജിപിക്ക് നൽകിയ പരാതിയിൽ ആവശ്യപ്പെടുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Kerala/
'പോറ്റിയെ കേറ്റിയെ'പാട്ട്'; പരാതിക്കാരനെ തള്ളി തിരുവാഭരണപാത സംരക്ഷണ സമിതി
Next Article
advertisement
മേജർ രവിക്ക് തിരിച്ചടി; 'കർമയോദ്ധ'യുടെ തിരക്കഥ റെജി മാത്യുവിന്റേതെന്ന് കോടതി; 30 ലക്ഷം നഷ്ടപരിഹാരം നൽകണം
മേജർ രവിക്ക് തിരിച്ചടി; 'കർമയോദ്ധ'യുടെ തിരക്കഥ റെജി മാത്യുവിന്റേതെന്ന് കോടതി; 30 ലക്ഷം നഷ്ടപരിഹാരം നൽകണം
  • മോഹൻലാൽ ചിത്ര 'കർമ്മയോദ്ധ'യുടെ തിരക്കഥ റെജി മാത്യുവിന്റേതെന്ന് കോടതി; മേജർ രവിക്ക് തിരിച്ചടി.

  • 13 വർഷം നീണ്ട കേസിന് ശേഷം റെജി മാത്യുവിന് 30 ലക്ഷം രൂപയും പകർപ്പവകാശവും ലഭിക്കും.

  • തിരക്കഥ, കഥ, സംഭാഷണം അനുമതിയില്ലാതെ ഉപയോഗിച്ചതായി റെജി മാത്യു പരാതി നല്‍കിയതിനെ തുടര്‍ന്നാണ് കോടതി നടപടി.

View All
advertisement