കാന്‍സറിന് കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ: തിരുവനന്തപുരത്ത് 14 ആശുപത്രികളിൽ 'കാരുണ്യ സ്പർശം' കൗണ്ടറുകൾ പ്രവർത്തനക്ഷമം
- Published by:Gouri S
- local18
- Reported by:Athira Balan A
Last Updated:
സംസ്ഥാനത്ത് 72 കാരുണ്യ ഫാർമസികളിലേക്ക് കാരുണ്യസ്പര്‍ശം കൗണ്ടറുകള്‍ വ്യാപിപ്പിച്ചിട്ടുണ്ട്.
കാന്‍സര്‍ രോഗികള്‍ക്കും കുടുംബങ്ങള്‍ക്കും ഏറെ സഹായകരവും ആശ്വാസകരവുമാകുന്ന പദ്ധതിയാണ് സംസ്ഥാന ആരോഗ്യ വകുപ്പ് ആരംഭിച്ച കാരുണ്യസ്പര്‍ശം പ്രോജക്ട്. രാജ്യത്തെ ഏറ്റവും കുറഞ്ഞ വിലക്ക് കാന്‍സര്‍ മരുന്നുകള്‍ ലഭ്യമാക്കുന്ന ഈ പ്രോജക്ട് ആരംഭിച്ചിട്ട് ഒരു വര്‍ഷമായി. ആദ്യഘട്ടത്തില്‍ തെരഞ്ഞെടുത്ത 14 കാരുണ്യ ഫാര്‍മസികളിലാണ് കാരുണ്യ സ്പര്‍ശം കൗണ്ടറുകള്‍ ആരംഭിച്ചത്. എന്നാൽ ഒരു വർഷം പിന്നിടുമ്പോൾ തിരുവനന്തപുരം ജില്ലയിൽ മാത്രം 14 ആശുപത്രികളിൽ നിന്ന് കുറഞ്ഞ നിരക്കിൽ ക്യാൻസർ മരുന്നുകൾ വാങ്ങാൻ ആകും.
സംസ്ഥാന സർക്കാരിൻ്റെ ഈ പദ്ധതിയിലൂടെ ജനങ്ങൾക്ക് ലഭിക്കുന്ന ആശ്വാസം വലുതാണ്. ജനങ്ങൾ നൽകിയ പിന്തുണയിൽ സംസ്ഥാനത്ത് 72 കാരുണ്യ ഫാർമസികളിലേക്ക് കാരുണ്യസ്പര്‍ശം കൗണ്ടറുകള്‍ വ്യാപിപ്പിച്ചിട്ടുണ്ട്.
കാരുണ്യ സ്പര്‍ശം കൗണ്ടറുകളുള്ള കാരുണ്യ ഫാര്‍മസികള്‍ - 247 ബ്രാന്‍ഡഡ് ഓങ്കോളജി മരുന്നുകള്‍ ആണ് ഇവിടെ നിന്ന് ലഭ്യമാകുക. പൊതുമാർക്കറ്റിനേക്കാൾ ഗണ്യമായ വിലക്കുറവിലാണ് ഇവിടെ കാൻസർ മരുന്നുകൾ ലഭിക്കുന്നത്. നിർധനരായ ക്യാൻസർ രോഗികൾക്കും ചികിത്സാ ചെലവുകൾ മൂലം ബുദ്ധിമുട്ടുന്നവർക്കും ആശ്വാസം പകരുന്നുണ്ട് കാരുണ്യ ഫാർമസിയിലൂടെയുള്ള ക്യാൻസർ മരുന്ന് വിതരണം.
advertisement
തിരുവനന്തപുരം ജില്ലയിലെ കാരുണ്യ സ്പർശം കൗണ്ടറുകളുള്ള കാരുണ്യ ഫാർമസികൾ ഇവയാണ്.
* തിരുവനന്തപുരം മെഡിക്കല്‍ കോളേജ് * സാമൂഹികാരോഗ്യ കേന്ദ്രം കല്ലറ * ജനറല്‍ ആശുപത്രി, നെയ്യാറ്റിന്‍കര (24 മണിക്കൂര്‍) * സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി, തൈക്കാട് (24 മണിക്കൂര്‍) * താലൂക്കാശുപത്രി, വര്‍ക്കല * ജില്ലാ ആശുപത്രി, പേരൂര്‍ക്കട * കോസ്റ്റല്‍ സ്‌പെഷ്യാലിറ്റി ആശുപത്രി, വലിയതുറ * താലൂക്കാശുപത്രി, ഫോര്‍ട്ട് * ജില്ലാ ആശുപത്രി, നെടുമങ്ങാട് * ജനറല്‍ ആശുപത്രി, തിരുവനന്തപുരം * താലൂക്ക് ഹെഡ്ക്വാര്‍ട്ടേര്‍സ് ആശുപത്രി, പാറശ്ശാല.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
November 27, 2025 4:30 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
കാന്‍സറിന് കുറഞ്ഞ വിലയ്ക്ക് മരുന്നുകൾ: തിരുവനന്തപുരത്ത് 14 ആശുപത്രികളിൽ 'കാരുണ്യ സ്പർശം' കൗണ്ടറുകൾ പ്രവർത്തനക്ഷമം


