പരാതി ഉണ്ട്! രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകി
- Published by:Rajesh V
- news18-malayalam
Last Updated:
ലൈംഗികാരോപണ വിവാദത്തിൽ പെൺകുട്ടി മുഖ്യമന്ത്രിക്ക് മുന്നിൽ എത്തി നേരിട്ട് പരാതി നൽകി
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എംഎല്‍എക്ക് കനത്ത തിരിച്ചടി. ലൈംഗികാരോപണ വിവാദത്തിൽ പെൺകുട്ടി മുഖ്യമന്ത്രിക്ക് മുന്നിൽ എത്തി നേരിട്ട് പരാതി നൽകി. പുതിയ ശബ്ദരേഖയും വാട്സാപ്പ് ചാറ്റും ഉൾപ്പടെ പുറത്തു വന്നതിനു പിന്നാലെയാണ് നീക്കം. ക്രൈം ബ്രാഞ്ച് സംഘത്തിന്റെ തുടർ നീക്കങ്ങൾ നിർണായകമാണ്. പരാതി ഇല്ലെന്ന വാദം ഉന്നയിച്ചായിരുന്നു രാഹുൽ അനുകൂലികൾ ഇതുവരെ പ്രതിരോധം തീർത്തിരുന്നത്. പരാതി ലഭിച്ച സാഹചര്യത്തിൽ അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ക്രൈംബ്രാഞ്ച് സംഘം കടക്കാനാണ് സാധ്യത.
ഇതും വായിക്കുക: രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഹൈക്കമാൻഡിന് യൂത്ത് കോൺഗ്രസ് വനിതാ നേതാവിന്റെ പരാതി; ഇരകളെ നേരിൽ കണ്ട് വിഷയം അന്വേഷിക്കണം
തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിലെത്തി മുഖ്യമന്ത്രിയെ നേരില്‍ കണ്ടാണ് യുവതി പരാതി നല്‍കിയത്. ഭീഷണിപ്പെടുത്തി ഗര്‍ഭഛിദ്രത്തിന് വിധേയമാക്കി എന്നാണ് യുവതി പരാതിയില്‍ പറയുന്നത്. രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയില്‍ നിന്ന് തനിക്ക് നേരിട്ട ദുരനുഭവം വിവരിച്ചുകൊണ്ടുളള പരാതിയാണ് യുവതി മുഖ്യമന്ത്രിക്ക് നല്‍കിയത്. ഡിജിറ്റല്‍ തെളിവുകള്‍ ഉള്‍പ്പെടെ യുവതി പരാതിയ്‌ക്കൊപ്പം കൈമാറിയിട്ടുണ്ടെന്നാണ് സൂചന.
advertisement
ഇതും വായിക്കുക: രാഹുൽ മാങ്കൂട്ടത്തിലും പുതിയ വിവാദ ശബ്ദരേഖയും ചാറ്റും; സംസ്ഥാനത്തെ കോൺഗ്രസ് നേതാക്കൾക്കിടയിൽ ഭിന്നത രൂക്ഷമാകുന്നു
കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിലിന്റേതെന്ന് കരുതപ്പെടുന്ന ശബ്ദരേഖകളും സന്ദേശങ്ങളും ആരോപണങ്ങളും പുറത്തുവന്നിരുന്നു. രാജ്യത്ത് നിലവിലുള്ള നിയമപ്രകാരമുള്ള ഒരു തെറ്റും താൻ ചെയ്തിട്ടില്ലെന്നും കോടതിയിൽ നിരപരാധിത്വം തെളിയിക്കുമെന്നായിരുന്നു രാഹുൽ ഇതിനോട് പ്രതികരിച്ചത്. ആദ്യത്തെ വെളിപ്പെടുത്തൽ വന്ന് ഏതാണ്ട് നൂറുദിവസം പിന്നിടുമ്പോഴാണ് ശബ്ദരേഖയും ചാറ്റും പുറത്തുവന്നത്. പാലക്കാട് തദ്ദേശ തിരഞ്ഞെടുപ്പ് പ്രചരണങ്ങളുമായി രാഹുല്‍ സജീവമാകുന്നതിനിടെയാണ് ശബ്ദരേഖ പുറത്തുവരുന്നതും പിന്നാലെ യുവതി മുഖ്യമന്ത്രിയെ കണ്ട് പരാതി നൽകുന്നതും.
advertisement
Summary: A major setback for Rahul Mamkootathil MLA. In the sexual allegation controversy, the girl directly approached the Chief Minister and filed a formal complaint. This move follows the release of new audio recordings and WhatsApp chats. The subsequent steps taken by the Crime Branch team will be crucial. Until now, Rahul's supporters had been mounting a defense by claiming that there was no complaint filed by the victim. With the complaint now received, the Crime Branch team is likely to proceed with actions including an arrest.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
November 27, 2025 5:09 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kerala/
പരാതി ഉണ്ട്! രാഹുൽ മാങ്കൂട്ടത്തിലിന് എതിരെ യുവതി മുഖ്യമന്ത്രിക്ക് പരാതി നൽകി


