advertisement

കുശക്കോട് ശ്രീമഹാദേവർ ക്ഷേത്രോത്സവം മീനമാസത്തിൽ; തൃക്കൊടിയേറ്റ് മുതൽ തിരുആറാട്ട് വരെ

Last Updated:

ഉത്സവദിനങ്ങളിൽ പുഷ്പാഭിഷേകം, ഉത്സവബലി പൂജ, കളമെഴുത്തും പാട്ടും തുടങ്ങിയ വിശേഷാൽ ചടങ്ങുകൾക്കൊപ്പം വിവിധ കലാ-സാംസ്കാരിക പരിപാടികളും അന്നദാനവും നടക്കും.

ക്ഷേത്രം 
ക്ഷേത്രം 
തിരുവനന്തപുരം നഗരത്തിന് സമീപം തിരുമലയിൽ സ്ഥിതി ചെയ്യുന്ന ചരിത്രപ്രസിദ്ധമായ കുശക്കോട് ശ്രീമഹാദേവർ ക്ഷേത്രം തലസ്ഥാനത്തെ പ്രശസ്തമായ മഹാദേവക്ഷേത്രങ്ങളിൽ ഒന്നാണ്. ക്ഷേത്രത്തിൽ ഈ വർഷത്തെ തൃക്കൊടിയേറ്റ് മഹോത്സവം മീനമാസത്തിൽ എട്ടു ദിവസങ്ങളിലായി ആഘോഷിക്കുന്നു.
അർജുനനെ പശുപതാസ്ത്രം നൽകി അനുഗ്രഹിക്കാൻ കിരാതവേഷത്തിൽ പ്രത്യക്ഷപ്പെട്ട ഭാവത്തിലാണ് ഇവിടുത്തെ പ്രതിഷ്ഠ. തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ഭരണത്തിന് കീഴിലുള്ള ഈ ക്ഷേത്രത്തിലെ ഉത്സവം മീനമാസം എട്ടിന് ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ പരമേശ്വരൻ വാസുദേവൻ ഭട്ടതിരിപ്പാടിൻ്റെയും മേൽശാന്തി കൃഷ്ണൻ നമ്പൂതിരിയുടെയും മുഖ്യകാർമ്മികത്വത്തിലാണ് നടക്കുന്നത്.
ഉത്സവദിനങ്ങളിൽ പുഷ്പാഭിഷേകം, ഉത്സവബലി പൂജ, കളമെഴുത്തും പാട്ടും തുടങ്ങിയ വിശേഷാൽ ചടങ്ങുകൾക്കൊപ്പം വിവിധ കലാ-സാംസ്കാരിക പരിപാടികളും അന്നദാനവും നടക്കും. ഉത്സവത്തിൻ്റെ എട്ടാം നാൾ നടക്കുന്ന ഭക്തിനിർഭരമായ പൊങ്കാലയും തിരുആറാട്ടും ഭക്തജനങ്ങൾക്ക് ഏറെ പ്രാധാന്യമുള്ളതാണ്.
advertisement
ആറാട്ടിനു ശേഷം കൊടിയിറങ്ങുന്നതോടെ എട്ടു ദിവസത്തെ ഉത്സവത്തിന് സമാപ്തിയാകും. മഹാശിവരാത്രി, തിരുവാതിര, പ്രദോഷം തുടങ്ങിയ ദിനങ്ങൾ ഏറെ വൈശിഷ്ട്യത്തോടെ കൊണ്ടാടുന്ന ഈ പുണ്യസങ്കേതം തലസ്ഥാനത്തെ പ്രധാന ശിവക്ഷേത്രങ്ങളിൽ ഒന്നാണ്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
കുശക്കോട് ശ്രീമഹാദേവർ ക്ഷേത്രോത്സവം മീനമാസത്തിൽ; തൃക്കൊടിയേറ്റ് മുതൽ തിരുആറാട്ട് വരെ
Next Article
advertisement
'പത്മഭൂഷൺ കിട്ടിയതിൽ ആക്ഷേപമില്ല; ഞാൻ വിചാരിച്ചാൽ നേരത്തെ തന്നെ അത് കിട്ടിയേനെ;'ജി. സുകുമാരന്‍ നായര്‍
'പത്മഭൂഷൺ കിട്ടിയതിൽ ആക്ഷേപമില്ല; ഞാൻ വിചാരിച്ചാൽ നേരത്തെ തന്നെ അത് കിട്ടിയേനെ;'ജി. സുകുമാരന്‍ നായര്‍
  • പത്മഭൂഷൺ പുരസ്‌കാരത്തിന് താൽപര്യമില്ലെന്നും നേരത്തെ തന്നെ ലഭിക്കാമായിരുന്നു എന്നും സുകുമാരൻ നായർ പറഞ്ഞു

  • എൻ.എസ്.എസ്-എസ്എൻഡിപി ഐക്യനീക്കം ഒരു കെണിയാണെന്ന് തിരിച്ചറിഞ്ഞ് പിന്മാറിയതെന്ന് അദ്ദേഹം പറഞ്ഞു.

  • വെള്ളാപ്പള്ളി നടേശനും തുഷാർ വെള്ളാപ്പള്ളിയും ഐക്യത്തിന് സമീപിച്ചുവെന്ന് സുകുമാരൻ നായർ.

View All
advertisement