വോട്ട് രേഖപ്പെടുത്തുന്നത് ജനാധിപത്യ മൂല്യങ്ങൾക്കായിരിക്കണം; പദയാത്രയുമായി പ്രൊവിഡൻസിലെ വിദ്യാർത്ഥികൾ
Last Updated:
ജനാധിപത്യ മൂല്യങ്ങൾ ശക്തിപ്പെടുത്തുകയും യുവജനങ്ങളിൽ വോട്ടർ ബോധവത്കരണം നടത്തുകയും ആദ്യമായി വോട്ട് ചെയ്യുന്ന യുവജനങ്ങളെ തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് ആകർഷിക്കുകയും ലക്ഷ്യമിട്ടായിരുന്നു പരിപാടി.
ജാതി മത ഭേദമന്യേ ഒത്തൊരുമയോടെ ജനാധിപത്യ മൂല്യങ്ങൾ നിലനിർത്താൻ വേണ്ടിയാകട്ടേ ഓരോ വോട്ടുകളും ചെയ്യേണ്ടതെന്ന് ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഗോപിക ഉദയൻ. ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് മേരാ യുവ ഭാരത് പ്രൊവിഡൻസ് വിമൻസ് കോളേജിൽ സംഘടിപ്പിച്ച പദയാത്ര ഫ്ലാഗ് ഓഫ് ചെയ്തു സംസാരിക്കുകയായിരുന്നു ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ ഗോപിക ഉദയൻ.
കേന്ദ്ര യുവജനകാര്യ-കായിക മന്ത്രാലയം, ഇലക്ടറൽ ലിറ്ററസി ക്ലബ്, നാഷണൽ സർവീസ് സ്കീം (എൻ.എസ്.എസ്.) യൂണിറ്റുകൾ, പ്രൊവിഡൻസ് വിമൻസ് കോളേജ്, ടെക്‌നിക്കൽ സെൽ കോഴിക്കോട് എന്നിവയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ജനാധിപത്യ മൂല്യങ്ങൾ ശക്തിപ്പെടുത്തുകയും യുവജനങ്ങളിൽ വോട്ടർ ബോധവത്കരണം നടത്തുകയും ആദ്യമായി വോട്ട് ചെയ്യുന്ന യുവജനങ്ങളെ തെരഞ്ഞെടുപ്പ് പ്രക്രിയയിലേക്ക് ആകർഷിക്കുകയും ലക്ഷ്യമിട്ടായിരുന്നു പരിപാടി.
മൈ ഭാരത് ഡെപ്യൂട്ടി ഡയറക്ടർ സി സനൂപ്, പ്രൊവിഡൻസ് വിമൻസ് കോളേജ് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ സംഗീത കൈമൾ, വെസ്റ്റ്ഹിൽ ഗവ. പോളിടെക്നിക് എൻ എസ് എസ് പ്രോഗ്രാം ഓഫീസർ എം സി നിഖിൽ എന്നിവർ പങ്കെടുത്തു. 120 ഓളം വിദ്യാർത്ഥികൾ റാലിയുടെ ഭാഗമാവുകയും സമ്മതിദായക ദിന പ്രതിജ്ഞയെടുക്കുകയും ചെയ്തു.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Kozhikode,Kerala
First Published :
Jan 28, 2026 4:28 PM IST
മലയാളം വാർത്തകൾ/ വാർത്ത/Kozhikkod/
വോട്ട് രേഖപ്പെടുത്തുന്നത് ജനാധിപത്യ മൂല്യങ്ങൾക്കായിരിക്കണം; പദയാത്രയുമായി പ്രൊവിഡൻസിലെ വിദ്യാർത്ഥികൾ









