advertisement

കുട്ടികൾക്കും മുതിർന്നവർക്കും പുതിയ വിനോദസങ്കേതം: പള്ളിത്തുറയിലെ എ പി ജെ അബ്ദുൾ കലാം പാർക്ക്

Last Updated:

തിരുവനന്തപുരം നഗരസഭയാണ് 45 ലക്ഷത്തോളം രൂപ ചെലവഴിച്ച് ഈ പാർക്ക് നിർമ്മിച്ചിരിക്കുന്നത്.

പാർക്കിൽ സ്ഥാപിച്ചിരിക്കുന്ന ഡോ.എപിജെ അബ്ദുൽ കലാമിന്റെ പ്രതിമ 
പാർക്കിൽ സ്ഥാപിച്ചിരിക്കുന്ന ഡോ.എപിജെ അബ്ദുൽ കലാമിന്റെ പ്രതിമ 
തിരുവനന്തപുരത്തിൻ്റെ ഐ ടി ഹബ്ബായ കഴക്കൂട്ടത്തിന് തൊട്ടടുത്ത് സമാധാനപരമായി സമയം ചെലവഴിക്കാൻ പറ്റിയ ഒരിടമുണ്ട്. ഇന്ത്യയുടെ അഭിമാനമായി മാറിയ മുൻ രാഷ്ട്രപതിയും ഇന്ത്യയുടെ മിസൈൽമാനുമായ എ.പി.ജെ. അബ്ദുൾ കലാമിൻ്റെ ഓർമ്മകൾ നിറയുന്ന അബ്ദുൾ കലാം പാർക്ക്. തിരുവനന്തപുരം പള്ളിത്തുറ സ്റ്റേഷൻ കടവിൽ ആണ് ഈ പാർക്ക് ഉള്ളത്.
കുളം, തണൽമരങ്ങൾ, ഇരിപ്പിടങ്ങൾ, കല്ലു പാകിയ നടപ്പാതകൾ, എൽഇഡി ലൈറ്റുകൾ ഓപ്പൺ സ്റ്റേജ് എന്നിവ ഇവിടെയുണ്ട്. സമീപത്തായി കലാമിൻ്റെ പ്രതിമയും ലൈബ്രറിയും. ശിൽപ്പി ഉണ്ണി കാനായി ആണ് 12 അടിയിലധികം പൊക്കമുള്ള പ്രതിമ നിർമിച്ചത്. തിരുവനന്തപുരം നഗരസഭയാണ് 45 ലക്ഷത്തോളം രൂപ ചെലവഴിച്ച് ഈ പാർക്ക് നിർമ്മിച്ചിരിക്കുന്നത്. തിരുവനന്തപുരം നഗരപരിധിയിൽ നിരവധി പാർക്കുകൾ ഉണ്ടെങ്കിലും കഴക്കൂട്ടവും അനുബന്ധമായി വളർന്നുകൊണ്ടിരിക്കുന്ന നഗരപ്രദേശങ്ങളിലും കുട്ടികൾക്കും മുതിർന്നവർക്കും സമയം ചെലവഴിക്കുന്നതിനായി പാർക്കുകൾ വളരെ കുറവാണ്. ഈയൊരു പരാതിയാണ് പുതിയ പാർക്കിൻ്റെ വരവോടെ പരിഹരിക്കപ്പെടുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
കുട്ടികൾക്കും മുതിർന്നവർക്കും പുതിയ വിനോദസങ്കേതം: പള്ളിത്തുറയിലെ എ പി ജെ അബ്ദുൾ കലാം പാർക്ക്
Next Article
advertisement
കൊച്ചി മാതൃകയിൽ വാട്ടർ മെട്രോ വരുന്നത് ഇന്ത്യയിലെവിടൊക്കെ? 
കൊച്ചി മാതൃകയിൽ വാട്ടർ മെട്രോ വരുന്നത് ഇന്ത്യയിലെവിടൊക്കെ?
  • കൊച്ചി വാട്ടർ മെട്രോ മാതൃകയിൽ 18 സ്ഥലങ്ങളിൽ വാട്ടർ മെട്രോ സാധ്യതാ പഠനം പൂർത്തിയായി

  • കേന്ദ്ര തുറമുഖ-കപ്പൽ ഗതാഗത മന്ത്രാലയത്തിന്റെ നിർദ്ദേശപ്രകാരം കെഎംആർഎൽ പഠനം തയ്യാറാക്കി

  • ആലപ്പുഴ, കൊല്ലം, മുംബൈ ഉൾപ്പെടെ വിവിധ നഗരങ്ങളിൽ ടെർമിനലുകളും ഇലക്ട്രിക് ബോട്ടുകളും നിർദ്ദേശിച്ചു

View All
advertisement