advertisement

ഒരൊറ്റ ദിവസം കൊണ്ട് തിരുവനന്തപുരത്ത് 200 കോടിയുടെ ആഭരണങ്ങൾ വിറ്റ് ഭീമ

Last Updated:

സ്വർണ്ണ വ്യാപാര രംഗത്ത് 100 വർഷം തികയ്ക്കുന്ന ഭീമയ്ക്കിത് അഭിമാനകരമായ നേട്ടമാണ്. ഇന്ത്യയിൽ ഒരു ജ്വല്ലറി ശൃംഖല ഇത്രയും അധികം കളക്ഷൻ ഒരൊറ്റ ദിവസം കൊണ്ട് നേടുന്നത് ചരിത്രത്തിൽ ഇതാദ്യം.

ഭീമ 
ഭീമ 
200 കോടി രൂപയുടെ ആഭരണങ്ങളാണ് കഴിഞ്ഞദിവസം തിരുവനന്തപുരത്തെ ഭീമ ജ്വല്ലറിയുടെ മൂന്ന് ഷോറൂമുകളിലായി നടന്നത്. 250 കിലോഗ്രാം സ്വർണ്ണവും 400 കാരറ്റ് വജ്രവുമാണ് ജ്വല്ലറിയിൽ നിന്ന് ഇന്നലെ മാത്രം വിറ്റു പോയത്. ഇന്ത്യയിൽ ഒരു ജ്വല്ലറി ശൃംഖല ഇത്രയും അധികം കളക്ഷൻ ഒരൊറ്റ ദിവസം കൊണ്ട് നേടുന്നത് ചരിത്രത്തിൽ ഇതാദ്യം. ഭീമയുടെ എം ജി റോഡ് ഷോറൂമിൽ നിന്നാണ് ഏറ്റവും അധികം സ്വർണം വിറ്റിരിക്കുന്നത്. 160 കിലോഗ്രാം സ്വർണവും 320 കാരറ്റ് വജ്രവും ആണ് എം ജി റോഡ് ഷോറൂമിൽ നിന്ന് മാത്രം വിറ്റത്. സ്വർണ്ണ വ്യാപാര രംഗത്ത് 100 വർഷം തികയ്ക്കുന്ന ഭീമയ്ക്കിത് അഭിമാനകരമായ നേട്ടമാണ്.1925ൽ തുടങ്ങിയതാണ് ഭീമ. ഒരു നൂറ്റാണ്ടിൻ്റെ നിറവിലേക്ക് ഭീമ കടക്കുമ്പോൾ ഉപഭോക്താക്കളുടെ വിശ്വാസമാണ് എല്ലാ വിജയത്തിനും കാരണമെന്ന് ചെയർമാൻ ബി ഗോവിന്ദൻ പറയുന്നു.
സ്ഥിരനിക്ഷേപം എന്നതിനപ്പുറം ഹ്രസ്വകാല ആവശ്യങ്ങളെ മുൻനിർത്തി സ്വർണ്ണം വാങ്ങുന്നത് ഇന്ത്യയിലെ പ്രത്യേകിച്ച് കേരളത്തിലെ ട്രെൻഡാണ്. വിവാഹ ആവശ്യങ്ങൾക്ക് വേണ്ടിയാണ് അധികമാളുകളും സ്വർണ്ണം വാങ്ങുന്നത്. പുതുതലമുറയുടെ സങ്കല്പങ്ങൾ അനുസരിച്ച് പണിക്കൂലിയിൽ ഇളവുകൾ നൽകി വിപണി കൈയടക്കാൻ ജ്വല്ലറികൾ തമ്മിൽ കിടമത്സരവും ഉണ്ട്.
ഒറ്റ ദിവസത്തെ സ്വർണ്ണ വില്പനയിലൂടെ ഗിന്നസ് ബുക്കിൽ ഇടം നേടാൻ സാധിച്ചു എന്നാണ് ഭീമാ ജ്വല്ലറി അവകാശപ്പെടുന്നത്.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
view comments
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
ഒരൊറ്റ ദിവസം കൊണ്ട് തിരുവനന്തപുരത്ത് 200 കോടിയുടെ ആഭരണങ്ങൾ വിറ്റ് ഭീമ
Next Article
advertisement
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
റൺ ഔട്ടിനെ ചൊല്ലിയുള്ള തർക്കത്തിനിടെ 21കാരനായ അമ്പയർ കുത്തേറ്റു മരിച്ചു; പ്രതി ഒളിവിൽ
  • വിശാഖപട്ടണത്ത് ക്രിക്കറ്റ് മത്സരത്തിനിടെ റൺ ഔട്ട് തർക്കത്തിൽ 21കാരൻ അമ്പയർ കുത്തേറ്റു മരിച്ചു.

  • 26കാരനായ കാന്ത കിഷോർ മദ്യലഹരിയിൽ അമ്പയറെയും കളിക്കാരെയും കത്തി ഉപയോഗിച്ച് ആക്രമിച്ചു.

  • പ്രതി ഒളിവിൽ പോയതോടെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്ത് തിരച്ചിൽ ഊർജിതമാക്കി.

View All
advertisement