advertisement

യുവ കലാ-സാഹിത്യ പ്രതിഭകളെ ആദരിക്കാൻ തിരുവനന്തപുരം നഗരസഭയുടെ 'പ്രതിഭാപുരം 2026'

Last Updated:

തദ്ദേശതെരഞ്ഞെടുപ്പ് വേളയിൽ എൻ.ഡി.എ മുന്നോട്ടുവെച്ച പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'കലാ-കായിക പ്രോത്സാഹനം' പ്രായോഗികമാക്കുന്നതിന്റെ ഭാഗമായാണ്  പരിപാടി

തിരുവനന്തപുരം നഗരസഭ
തിരുവനന്തപുരം നഗരസഭ
തിരുവനന്തപുരം നഗരസഭയുടെ ആഭിമുഖ്യത്തിൽ നഗരത്തിലെ യുവ കലാ-സാഹിത്യ പ്രതിഭകളെ ആദരിക്കുന്ന 'പ്രതിഭാപുരം 2026'വെള്ളിയാഴ്ച്ച (ഫെബ്രുവരി 20) വൈകുന്നേരം 5 മണിക്ക് മാനവീയം വീഥിയിൽ നടക്കും.
തദ്ദേശതെരഞ്ഞെടുപ്പ് വേളയിൽ എൻ.ഡി.എ മുന്നോട്ടുവെച്ച പ്രധാന വാഗ്ദാനങ്ങളിലൊന്നായ 'കലാ-കായിക പ്രോത്സാഹനം' പ്രായോഗികമാക്കുന്നതിന്റെ ഭാഗമായാണ്  പരിപാടി.
തിരുവനന്തപുരം നഗരസഭാ പരിധിയിൽ നിന്നും ​സംസ്ഥാന സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത് 'എ' ഗ്രേഡ് കരസ്ഥമാക്കിയ മുഴുവൻ വിദ്യാർത്ഥികളെയും ചടങ്ങിൽ ആദരിക്കും. കലോത്സവ വിജയികൾക്ക് നഗരസഭയുടെ പ്രത്യേക ഉപഹാരം നൽകും.അതോടൊപ്പം  കൊച്ചു കലാകാരന്മാരുടെ വിവിധ കലാപരിപാടികളും  അരങ്ങേറും.
​കഥകളി,മോഹിനിയാട്ടം, തബല, വീണ തുടങ്ങി ശാസ്ത്രീയ കലകളുടെയും നാടൻ കലകളുടെയും സമന്വയമായ കലാവിരുന്ന് സാംസ്കാരിക നഗരത്തിന്റെ ഹൃദയമായ ജനകീയ വേദിയായ മാനവീയം വീഥിയിൽ പൊതുജനങ്ങൾക്ക് ആസ്വദിക്കാവുന്ന രീതിയിലുള്ള ക്രമീകരണങ്ങളാണ് നടത്തുന്നത്.
advertisement
​തദ്ദേശ തെരഞ്ഞെടുപ്പ് പ്രചരണ സമയത്ത് ജനങ്ങൾക്ക് നൽകിയ ഉറപ്പുകളിലൊന്നു കൂടി പാലിക്കപ്പെടാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ടെന്ന് തിരുവനന്തപുരം നഗരസഭാ മേയർ വി.വി. രാജേഷ് പറഞ്ഞു.
​"നമ്മുടെ നഗരത്തിലെ കുട്ടികൾക്കും മുതിർന്നവർക്കും അവരുടെ കലാ-കായിക വാസനകൾ പ്രകടിപ്പിക്കാൻ പരമാവധി പ്രോത്സാഹനം നൽകുമെന്ന് ഞങ്ങൾ വാഗ്ദാനം ചെയ്തിരുന്നു.കുറഞ്ഞ സമയത്തിനുള്ളിൽ പ്രധാനമന്ത്രിയുടെ ക്ഷണമനുസരിച്ചുള്ള ഡൽഹി യാത്രയും, ബജറ്റ് തയ്യാറെടുപ്പും, ആറ്റുകാൽ പൊങ്കാല ഒരുക്കങ്ങളുമായി സജീവമായി മുന്നോട്ട് പോകുമ്പോഴും, ജനങ്ങൾക്കിടയിൽ സജീവമായിരിക്കാനും അവരുടെ ആവശ്യങ്ങൾ കണ്ടറിയാനും നഗരസഭാ ഭരണസമിതി പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റിയുടെയും ചെയർമാൻ ചെമ്പഴന്തി ഉദയന്റെയും ചിട്ടയായ പ്രവർത്തനങ്ങളാണ് 'പ്രതിഭാപുരം 2026' പരിപാടിയെ വിജയത്തിലേക്ക് നയിക്കുന്നത്," മേയർ വി.വി. രാജേഷ് പറഞ്ഞു.
Click here to add News18 as your preferred news source on Google.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
മലയാളം വാർത്തകൾ/ വാർത്ത/Kerala/
യുവ കലാ-സാഹിത്യ പ്രതിഭകളെ ആദരിക്കാൻ തിരുവനന്തപുരം നഗരസഭയുടെ 'പ്രതിഭാപുരം 2026'
Next Article
advertisement
യുവ കലാ-സാഹിത്യ പ്രതിഭകളെ ആദരിക്കാൻ തിരുവനന്തപുരം നഗരസഭയുടെ 'പ്രതിഭാപുരം 2026'
യുവ കലാ-സാഹിത്യ പ്രതിഭകളെ ആദരിക്കാൻ തിരുവനന്തപുരം നഗരസഭയുടെ 'പ്രതിഭാപുരം 2026'
  • തിരുവനന്തപുരം നഗരസഭയുടെ 'പ്രതിഭാപുരം 2026' ഫെബ്രുവരി 20ന് മാനവീയം വീഥിയിൽ നടക്കും

  • സംസ്ഥാന സ്കൂൾ കലോത്സവത്തിൽ 'എ' ഗ്രേഡ് നേടിയ വിദ്യാർത്ഥികളെ ചടങ്ങിൽ ആദരിക്കും

  • കലാവിരുന്നിൽ ശാസ്ത്രീയവും നാടൻ കലകളും പൊതുജനങ്ങൾക്ക് ആസ്വദിക്കാവുന്ന രീതിയിൽ അരങ്ങേറും

View All
advertisement