കോഴിക്കോട് മാത്രമല്ല, തിരുവനന്തപുരത്തുമുണ്ട് ഒരു തളിയിൽ ക്ഷേത്രം; ചരിത്രവും വിശ്വാസവും ഇഴചേരുന്ന പായ്‌ചിറ ക്ഷേത്രം
- Reported by:Athira Balan A
- local18
- Published by:Gouri S
Last Updated:
തളിയൂർ ശ്രീ മഹാദേവക്ഷേത്രം എന്ന പേരിലും അറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരമശിവനാണ്.
തിരുവനന്തപുരം ജില്ലയിലെ കഴക്കൂട്ടം പള്ളിപ്പുറം ജംഗ്ഷനിൽ നിന്ന് പോത്തൻകോട് റോഡിൽ പായ്‌ചിറ കവലയ്ക്ക് സമീപമായി സ്ഥിതിചെയ്യുന്ന പുരാതനമായ ആരാധനാലയമാണ് തളിയിൽ മഹാദേവ ക്ഷേത്രം. തളിയൂർ ശ്രീ മഹാദേവക്ഷേത്രം എന്ന പേരിലും അറിയപ്പെടുന്ന ഈ ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ പരമശിവനാണ്.
നിലവിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ ഭരണത്തിന് കീഴിലാണ് ഈ ക്ഷേത്രം പ്രവർത്തിക്കുന്നത്. ചരിത്രപരമായി ഏറെ പ്രാധാന്യമുള്ളതാണ് 'തളി' എന്ന നാമം. നമ്പൂതിരി-ബ്രാഹ്മണ പ്രതാപകാലത്ത് സവർണ്ണ ക്ഷേത്രങ്ങളെ 'തളികൾ' എന്നും അവിടുത്തെ ഭരണാധികാരികളെ 'തളിയാർമാർ' എന്നും വിളിച്ചുപോന്നിരുന്നു.
കരിങ്കല്ല് കൊണ്ട് നിർമ്മിച്ച ക്ഷേത്രങ്ങൾക്കും തളിയെന്ന് പേരുണ്ടായിരുന്നു. കേരളത്തിലെ പ്രധാന തളി ക്ഷേത്രങ്ങളിലെല്ലാം തന്നെ ശിവനാണ് പ്രധാന പ്രതിഷ്ഠ എന്ന പ്രത്യേകതയുമുണ്ട്. തളിപ്പറമ്പ്, രാമന്തളി, മേൽത്തളി, കീഴ്ത്തളി, കരമന തളി തുടങ്ങി കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിലായി വ്യാപിച്ചു കിടക്കുന്ന പ്രശസ്തമായ തളി ക്ഷേത്രങ്ങളുടെ ശ്രേണിയിൽ പ്രധാനപ്പെട്ട ഒന്നാണ് പായ്ച്ചിറയിലെ ഈ മഹാദേവ ക്ഷേത്രവും.
advertisement
കേരളത്തിൽ വളരെ പ്രശസ്തമായ തളിയിൽ ക്ഷേത്രം കോഴിക്കോട് ഉള്ളതാണ്. എന്നാൽ തിരുവനന്തപുരത്തും ഇതേ നാമത്തിൽ ഒരു ക്ഷേത്രം ഉണ്ടെന്നുള്ളത് നമ്മളിൽ പലർക്കും അറിയാത്ത കാര്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ, വിഡിയോകൾ, വിദഗ്ദാഭിപ്രായങ്ങൾ, രാഷ്ട്രീയം, ക്രൈം, തുടങ്ങി എല്ലാം ഇവിടെയുണ്ട്. ഏറ്റവും പുതിയ കേരളവാർത്തകൾക്കായി News18 മലയാളത്തിനൊപ്പം വരൂ
Location :
Thiruvananthapuram [Trivandrum],Thiruvananthapuram,Kerala
First Published :
Jan 16, 2026 3:41 PM IST
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
കോഴിക്കോട് മാത്രമല്ല, തിരുവനന്തപുരത്തുമുണ്ട് ഒരു തളിയിൽ ക്ഷേത്രം; ചരിത്രവും വിശ്വാസവും ഇഴചേരുന്ന പായ്‌ചിറ ക്ഷേത്രം








