സാംസ്കാരിക ഐക്യത്തിൻ്റെ തിരുനാൾ: വെട്ടുകാട് പള്ളിയിലെ തിരുനാളിന് കൊടിയേറി

Last Updated:

പള്ളിയിലെ ഈ വർഷത്തെ തിരുനാൾ നടക്കുന്നത് 2025 നവംബർ 14 മുതൽ 2025 നവംബർ 23 വരെയാണ്.

വെട്ടുകാട് പള്ളി 
വെട്ടുകാട് പള്ളി 
തിരുവനന്തപുരം ജില്ലയുടെ സവിശേഷതകളിൽ ഒന്നാണ് സാംസ്കാരികപരമായി ഇവിടം പുലർത്തുന്ന വ്യത്യസ്തത. എല്ലാത്തരം സംസ്കാരങ്ങളെയും ആചാരങ്ങളെയും ഒക്കെ ഉൾക്കൊള്ളാനുള്ള ഒരു മനസ്സ് തിരുവനന്തപുരത്തുകാരുടെ സവിശേഷത തന്നെയാണ്. അതിനാൽ തന്നെ വ്യത്യസ്തങ്ങളായ രുചിയിടങ്ങളും ആചാരങ്ങളും ആരാധനാലയങ്ങളും ഇവിടെ ധാരാളമുണ്ട്. ആറ്റുകാൽ പൊങ്കാലയും ബീമാപള്ളി ഉറൂസും വെട്ടുകാട് തിരുനാളും ഒക്കെ തിരുവനന്തപുരം ജനത കൊണ്ടാടുന്നത് ഈ ഒരു മാനസിക ഐക്യം കൊണ്ട് കൂടിയാണ്.
വീണ്ടും വെട്ടുകാട് തിരുന്നാൾ എത്തുകയായി. തിരുവനന്തപുരം ജില്ലയിലെ വലിയ മതപരമായ ആചാരങ്ങളിൽ ഒന്നാണ് വെട്ടുകാട് തിരുന്നാൾ. ജില്ലയിലെ തന്നെ ഏറ്റവും അധികം എത്തുന്ന ക്രൈസ്തവ ആരാധനാലയമാണ് വെട്ടുകാട് മാദ്രെ ദെ ദേവൂസ് ദൈവാലയം. വളരെ പ്രശസ്തമായ വെട്ടുകാട് പള്ളിയിലെ ഈ വർഷത്തെ തിരുനാൾ നടക്കുന്നത് 2025 നവംബർ 14 മുതൽ 2025 നവംബർ 23 വരെയാണ്. തിരുവുത്സവത്തിൻ്റെ ഒന്നാം ദിവസമായ നവംബർ 14 ജില്ലയിലെ രണ്ട് താലൂക്കുകളിൽ പ്രാദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ടായിരുന്നു.
advertisement
തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് രണ്ടര കിലോമീറ്റർ ദൂരത്തായി സ്ഥിതിചെയ്യുന്ന ക്രൈസ്തവ ദേവാലയമാണ്‌ വെട്ടുകാട് പള്ളി (മാദ്രെ ദെ ദേവൂസ്, ദേവാലയം). തിരുവനന്തപുരം ലത്തീൻ അതിരൂപതയിലെ പ്രധാന തീർത്ഥാടനകേന്ദ്രമാണ് വെട്ടുകാട്. ഭാരതത്തിൻ്റെ രണ്ടാം അപ്പോസ്തലൻ എന്ന് അറിയപ്പെടുന്ന വിശുദ്ധ ഫ്രാൻസിസ് സേവ്യറിൻ്റെ പാദസ്പർശനത്താൽ അനുഗൃഹീതമായ പുണ്യഭൂമിയാണ് വെട്ടുകാടെന്ന് വിശ്വസിക്കപ്പെടുന്നു. പോർച്ചുഗീസ് മിഷണറിമാരുടെ വരവിന് മുൻപു തന്നെ, വെട്ടുകാട്ടിൽ ഒരു ജപാലയം ഉണ്ടായിരുന്നതായും ഒരു ക്രൈസ്തവ സമൂഹം ഇവിടെ നിലനിന്നിരുന്നതായും പാരമ്പര്യ വിശ്വാസമുണ്ട്.
advertisement
'മാദ്രെ' എന്ന ഇറ്റാലിയൻ പദത്തിൻ്റെയും 'ദെ ദേവൂസ്' എന്ന പോർച്ചുഗീസ് പദങ്ങളുടെയും സമ്മിശ്ര രൂപമായ 'മാദ്രെ ദെ ദേവൂസ്' എന്ന നാമമാണ് ദേവാലയത്തിന് നൽകിയിരിക്കുന്നത്. 'ദൈവത്തിൻ്റെ അമ്മ' എന്നാണ് ഈ പദങ്ങളുടെ അർത്ഥം. കന്യകാമറിയത്തിൻ്റെ നാമത്തിലാണ് ഇവിടുത്തെ ദേവാലയം സ്ഥാപിതമായിരിക്കുന്നത്.
മലയാളം വാർത്തകൾ/ വാർത്ത/Thiruvananthapuram/
സാംസ്കാരിക ഐക്യത്തിൻ്റെ തിരുനാൾ: വെട്ടുകാട് പള്ളിയിലെ തിരുനാളിന് കൊടിയേറി
Next Article
advertisement
ബിഹാറിൽ ആര്‍ജെഡി വോട്ട് വിഹിതം ഉയര്‍ത്തിയിട്ടും ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആയതെങ്ങനെ?
ബിഹാറിൽ ആര്‍ജെഡി വോട്ട് വിഹിതം ഉയര്‍ത്തിയിട്ടും ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി ആയതെങ്ങനെ?
  • 89 സീറ്റുകൾ നേടി ബിജെപി ബിഹാറിലെ ഏറ്റവും വലിയ ഒറ്റകക്ഷിയായി.

  • ആര്‍ജെഡി ജനപ്രിയ വോട്ട് വിഹിതം ഉയർത്തിയെങ്കിലും 23 സീറ്റിലേക്ക് ചുരുങ്ങി,

  • 2025-ലെ തിരഞ്ഞെടുപ്പിൽ എന്‍ഡിഎ 202 സീറ്റുകൾ നേടി

View All
advertisement