അമേരിക്കൻ പൗരന്മാരെ ലക്ഷ്യമിട്ട് പണത്തട്ടിപ്പ്; ബംഗളുരുവിലെ കോൾസെന്റർ റെയ്‌ഡിൽ 33 അറസ്റ്റ്
- Published by:meera_57
- news18-malayalam
Last Updated:
റെയ്ഡ് ആരംഭിച്ചതോടെ, തട്ടിപ്പ് നടത്തിയിരുന്ന 33 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിൽ 28 പുരുഷന്മാരും അഞ്ച് സ്ത്രീകളും ഉൾപ്പെടും
കർണാടകയിലെ ബെലഗാവിയിൽ, നിയമവിരുദ്ധമായി പ്രവർത്തിച്ചിരുന്ന അന്താരാഷ്ട്ര തട്ടിപ്പ് കോൾ സെന്റർ പോലീസ് റെയ്ഡ് ചെയ്ത് അടച്ചുപൂട്ടി. അമേരിക്കൻ പൗരന്മാരെ ലക്ഷ്യം വച്ചും അത്യാധുനിക സൈബർ തട്ടിപ്പുകൾ വഴി വൻതോതിൽ പണം തട്ടിയെടുത്തും പ്രവർത്തിച്ചു വരികയായിരുന്നു ഈ കോൾ സെന്റർ. ബെംഗളൂരുവിലെ ഇന്റലിജൻസ് സുരക്ഷാ വിഭാഗം സംശയാസ്പദമായ പ്രവർത്തനത്തെക്കുറിച്ച് (കോൾ സെന്ററിൽ) വിവരം നൽകിയതിനെ തുടർന്നാണ് ഓപ്പറേഷൻ ആരംഭിച്ചതെന്ന് പോലീസ് സ്ഥിരീകരിച്ചു.
ബെലഗാവിയിലെ ബോക്സൈറ്റ് റോഡിൽ നിന്നുമാണ് കോൾ സെന്റർ പ്രവർത്തിച്ചിരുന്നത്. റെയ്ഡ് ആരംഭിച്ചതോടെ, തട്ടിപ്പ് നടത്തിയിരുന്ന 33 പേരെ പോലീസ് അറസ്റ്റ് ചെയ്തു. ഇതിൽ 28 പുരുഷന്മാരും അഞ്ച് സ്ത്രീകളും ഉൾപ്പെടും.
അറസ്റ്റിലായവർ അസം, ഗുജറാത്ത്, ഹിമാചൽ പ്രദേശ്, ജാർഖണ്ഡ്, മഹാരാഷ്ട്ര, മേഘാലയ, രാജസ്ഥാൻ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ ഒമ്പത് സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ചിലർ നേപ്പാളിൽ നിന്നുള്ളവരും.
റെയ്ഡിൽ 37 ലാപ്‌ടോപ്പുകളും 37 മൊബൈൽ ഫോണുകളും, VoIP സോഫ്റ്റ്‌വെയർ അടങ്ങിയ സിസ്റ്റങ്ങളും, കോളുകളുടെ ഉത്ഭവം മറച്ചുവെച്ച് യുഎസ് അധിഷ്ഠിത നമ്പറുകളായി കാണിക്കുന്ന അർബൻ VPN കോൺഫിഗറേഷനുകളും പോലീസ് പിടിച്ചെടുത്തു.
advertisement
അമേരിക്കൻ പൗരന്മാരെ തട്ടിപ്പിന് ഇരയാക്കാൻ ഈ നെറ്റ്‌വർക്ക്, 11 വ്യത്യസ്ത സ്ക്രിപ്റ്റ് അധിഷ്ഠിത മോഡലുകൾ ഉപയോഗിച്ചതായി അന്വേഷണത്തിൽ വ്യക്തമായി. അമേരിക്കൻ ഇരകളോട് എങ്ങനെ സംസാരിക്കാമെന്നും പണം പങ്കുവെക്കുന്നതിനായി അവരെ എങ്ങനെ കൈകാര്യം ചെയ്യാമെന്നും രേഖാമൂലമുള്ള സ്ക്രിപ്റ്റുകൾ ഉപയോഗിച്ച് ഓപ്പറേറ്റർമാർക്ക് പരിശീലനം നൽകി.
റാക്കറ്റിന് പിന്നിലെ മുഖ്യസൂത്രധാരന്മാർ ഗുജറാത്ത്, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ നിന്നുള്ളവരാണെന്ന് പോലീസ് പറഞ്ഞു. അവരെ ഉടൻ അറസ്റ്റ് ചെയ്യാനുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
തട്ടിപ്പിന് ഇരയായ അമേരിക്കൻ പൗരന്മാരെ ബന്ധപ്പെടുന്നതിനും അവരുടെ മൊഴി രേഖപ്പെടുത്തുന്നതിനും പോലീസ് സിബിഐ (സെൻട്രൽ ബ്യൂറോ ഓഫ് ഇൻവെസ്റ്റിഗേഷൻ), ഇന്റർപോൾ എന്നിവയുമായി ഏകോപിപ്പിക്കുമെന്ന് ബെലഗാവി പോലീസ് കമ്മീഷണർ ബോർസ് ഭൂഷൺ ഗുലാബ്ര പറഞ്ഞു.
advertisement
ഐടി ആക്ടിലെ 66C, 66D, 75 എന്നീ വകുപ്പുകൾ പ്രകാരവും വഞ്ചനയ്ക്ക് BNS (ഭാരതീയ ന്യായ സംഹിത) യുടെ 319-ാം വകുപ്പ് പ്രകാരവും ഇന്ത്യയ്ക്ക് പുറത്ത് ചെയ്ത കുറ്റകൃത്യങ്ങൾക്ക് BNS ന്റെ 48, 49 എന്നീ വകുപ്പുകൾ പ്രകാരവും ടെലികമ്മ്യൂണിക്കേഷൻ ആക്ടിലെ 42-ാം വകുപ്പ് പ്രകാരവുമാണ് കേസെടുത്തത്.
Location :
Thiruvananthapuram,Kerala
First Published :
November 15, 2025 5:15 PM IST
മലയാളം വാർത്തകൾ/ വാർത്ത/Crime/
അമേരിക്കൻ പൗരന്മാരെ ലക്ഷ്യമിട്ട് പണത്തട്ടിപ്പ്; ബംഗളുരുവിലെ കോൾസെന്റർ റെയ്‌ഡിൽ 33 അറസ്റ്റ്


